യോദ്ധാവ് 2 [Romantic idiot]

Posted by

ഇത് ഒന്നും അറിയത്തെ ഡേവിഡ് തന്റെ പാട്ടിലും കുക്കിങ്ലും മുഴുക്കിയിരിക്കുവാണ്.

 

കുക്കിംഗ്‌ ഒക്കെ കഴിഞ്ഞു തിരിഞ്ഞപ്പോൾ ആണ് തന്നെ തന്നെ നോക്കി നിൽക്കുന്ന അഞ്ജലിയെ ഡേവിഡ് കാണുന്നത്.

 

“ഗുഡ് മോർണിംഗ് മാഡം ”

 

“ഗുഡ് മോർണിംഗ് ഡേവിഡ് ” അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു.

 

ആദ്യമായാണ് അഞ്ജലി ചിരിക്കുന്നത് ഡേവിഡ് കാണുന്നത്.

 

ഡേവിഡ് ചിരിച്ചുകൊണ്ട്  തന്റെ കൈയിൽ ഇരുന്ന കോഫി കപ്പ്‌ അഞ്ജലിക്ക് നേരെ നീട്ടി.

 

അഞ്ജലി അത് വാങ്ങി കുടിക്കാൻ തുടങ്ങി.

 

“ഇന്നലത്തെ ഹാങ്ങോവർ ഉണ്ടോ ? ”

 

“മ്മ്  ചെറുത്തായിട്ട് ☺️ ”

 

“താൻ ഇന്നലെ പബ്ബിൽ ഉണ്ടായിരുന്നലേ ?”

 

“മ്മ്  ഞാനും വൈശാഖ്ക്കും അഖിയും ഇടക്ക് പോകാറുണ്ട് ”

 

“മാഡം കരാട്ടെ പഠിച്ചിട്ടുണ്ടോ ? ”

 

“എന്താ അങ്ങനെ ചോദിച്ചത് ”

 

“എല്ലാ ഇന്നലത്തെ ഫൈറ്റ് കണ്ടപ്പോൾ തോന്നി ”

 

“ചെറുപ്പത്തിൽ കുറച്ച് പഠിച്ചിട്ടുണ്ട്. ”

 

“മാഡം ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ഇന്നലെ തല്ലിയവൻമാർക്ക് കുറച്ച് പ്രശനക്കാരാ. അതിൽ ഒരുത്തനു ഇവിടുത്തെ അണ്ടർഗ്രൗണ്ട്മായി നല്ല ബന്ധം ആണ്. ”

 

 

അഞ്ജലി അതിന്ചെറുതായി  ചിരിക്കുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

 

“എന്തായാലും മാഡത്തിന്റെ ഫൈറ്റിംഗ് അടിപൊളി ആയിരുന്നു. ”

 

“താൻ എന്തിനാ എന്നെ  ഇവിടേക്ക് കൊണ്ടുവന്നത്.”

 

“അത്….. അത്  മാഡം ഇന്നലെ അവിടെ ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ അവിടെ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല അതാ. ”

 

“എടോ തന്റെ അടുത്ത് ഇതുവരെ ഞാൻ ഒന്ന് മര്യാദയ്ക്ക് സംസാരിച്ചിട്ടില്ല. ”

 

“സംസാരിച്ചപ്പോൾ ഒക്കെ തന്റെ അടുത്ത് റൂഡ്  ആയാണ് പെരുമാറിയത് എന്നിട്ടും താൻ എന്തിനാ ? ”

 

“മാഡം നമ്മുക്ക് അറിയുന്ന ഒരാൾ  ഒരു പ്രശ്നത്തിൽ പെടുമ്പോൾ അയാളെ സഹായിക്കേണ്ടത്  നമ്മുടെ കടമയാണ്. ”

 

“പിന്നെ  ഒഫീഷ്യൽ കാര്യങ്ങൾ ഒക്കെ ഓഫീസിൽ. അവിടെ നമ്മൾ തമ്മിൽ പല അഭിപ്രായ വ്യത്യാസങ്ങൾ  ഉണ്ടായിരിക്കും അത് ഒന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ടൈപ്പ് അല്ല ഞാൻ. ”

Leave a Reply

Your email address will not be published. Required fields are marked *