💞യക്ഷിയെ പ്രണയിച്ചവൻ💞
Yakshiye Pranayichavan | Author : Crazu AJR | Previous Part
കാർത്തി: എന്ത് good news???? എന്റെ അച്ഛനും അമ്മയും ചത്തോ????
മനു: ടാ മലരേ നാക്ക് എടുത്ത ഇങ്ങനെ ഉള്ള കാര്യങ്ങളെ നീ പറയൂ……….????
കാർത്തി: നീ രാവിലെ തന്നെ ഉപദേശിക്കാൻ ആണോ വിളിച്ചേണീപ്പിച്ചെ???? വന്ന കാര്യം പറയ്യ് മലരേ……..
മനു: അളിയാ നമ്മക്ക് 4 ദിവസം സ്ട്രൈക്ക് ആണ്.
കാർത്തി: പോടാ ഇന്ന് ഏപ്രിൽ 1 അല്ലല്ലോ വെറുതെ ഫൂൾ ആക്കാൻ നോക്കല്ലേ മുത്തേ……
മനു: എടാ സത്യം ആണ് എന്റെ അമ്മയാണെ സത്യം.
കാർത്തി: പൊളി.അല്ല എന്താ പെട്ടന്ന് ഒരു സ്ട്രൈക്ക്????
മനു: എടാ നമ്മട ക്ലാസ്സിൽ പഠിക്കണ മറ്റേ പണചക്ക് ഉണ്ടല്ലോ!!ഒരു i p s കാരന്റെ മകൻ ജോണി.നമ്മട ജോണി കുട്ടൻ.അവനെ ഇന്നലെ വൈകുന്നേരം ആരോ തല്ലിയെന്ന്.അപ്പൊ അത് വലിയ പ്രശ്നം ആയില്ല.പക്ഷെ ഇന്നവർ കോളേജ് കത്തിചില്ലേന്നെ ഉള്ളൂ.അത്രക്ക് പൊരിഞ്ഞയടിയായി.
കാർത്തി: അതിന് ഇന്നലെ വൈകുന്നേരം നമ്മളും ഉണ്ടായിരുന്നതല്ലേ????എന്നിട്ട് ഇങ്ങനെ ഒരടി ഉണ്ടായ കാര്യം നമ്മൾ അറിഞ്ഞില്ലല്ലോ????
മനു: എങ്ങനെ അറിയും???? ഇന്നലെ ക്ലാസ്സ് കഴിഞ്ഞയുടനെ യക്ഷികുന്ന് കാണണം,യക്ഷികുന്ന് കാണണം എന്ന് ഒരേ നിർബന്ധം അല്ലായിരുന്നോ നിനക്ക്????
കാർത്തി: എന്നിട്ട് നമ്മൾ കണ്ടല്ലോ ഹി ഹി ഹി
മനു: ഓ ഒരു ഓഞ്ഞ കിണി…..ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലും മലരേ……..
കാർത്തി: നിനക്ക് ഇവിടെ റോൾ ഇല്ല മനു.ഞാൻ യക്ഷികുന്ന് കാണണം എന്ന് പറഞ്ഞു.അത് നേരാ.ഇവിടുന്ന് ഇറങ്ങിയപ്പോ നിനക്ക് ഭയങ്കര ധൈര്യം ആയിരുന്നല്ലോ???? അവിടെ എത്തിയപ്പോ ആ ധൈര്യം എന്ത് ചോർന്നു പോയോ….
മനു: ആര് പറഞ്ഞു ധൈര്യം ചോർന്നു പോയെന്ന്????