അനു: കാർത്തി??
കാർത്തി: അതേ പെണ്ണെ. പണ്ടത്തെ പോലെ അല്ല അതിനേക്കാളേറെ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒരു ഫ്രണ്ട് ആയി, Lover ആയി, പിന്നെ എന്റെ ജീവിത പങ്കാളിയായി. നിനക്ക് ഇഷ്ടമാണെങ്കിൽ ഞാൻ നിന്നെ കെട്ടിക്കോട്ടെ ടി??
അതിന് മറുപടി ഒരു അലറി കരച്ചിലിലൂടെയാണ് അവൾ കൊടുത്തത്. അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് അശ്വസിപ്പിച്ചു.
കാർത്തി: ഈ കരച്ചില് ഞാൻ സമ്മതം ആയി കണ്ടോട്ടെടി??
അവളുടെ കരച്ചില് പതിയെ കുറഞ്ഞു.
അനു: കാർത്തി എനിക്ക് സന്തോഷായി ടാ. എന്റെ പ്രണയം സത്യമാണെന്ന് നീ മനസിലാക്കിയാല്ലോ. നിന്റെ ജീവിതത്തിലേക്ക് നീ എന്നെ ക്ഷെണിച്ചല്ലോ. എന്നെ പറ്റിക്കില്ലല്ലോ നീ??
കാർത്തി: ഒരുവർഷം കൂടെ കഴിഞ്ഞോട്ടെ പെണ്ണെ നിന്നെ ഞാൻ ഒരു താലി കെട്ടി സ്വന്തം ആക്കും.
അനു: കാർത്തി എനിക്കൊരുപാട് സന്തോഷമായി. ഒരു കാര്യം കൂടെ ചോദിച്ചോട്ടെ ഞാൻ??
കാർത്തി: ചോദിച്ചോ പെണ്ണെ.
അനു: നിന്റെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ ഞാനാണ് നിന്റെ ഭാര്യ എന്ന് പറയാൻ പറ്റുവോട നിനക്ക്?? നാളെ ഞാൻ നിനക്കൊരു ബുന്ധിമുട്ടാണെന്ന് തോന്നുവോ??
കാർത്തി: ദേ പെണ്ണെ നിന്റെ അവസ്ഥ ഇതായി പോയി ഇല്ലെങ്കിൽ എപ്പളെ നിന്റെ അണപല്ല് ഞാൻ അടിച്ച് താഴെ ഇട്ടനെ. എടി എനിക്ക് ബന്ധുക്കൾ എന്ന് പറയാനും കൂട്ടുകാരെന്ന് പറയാനും ഒരു കിഴങ്ങനെ ഉള്ളൂ. അതെന്റെ മനുവാ. എന്നെക്കാൾ കൂടുതൽ അവൻ സന്തോഷിക്കും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടോ തമ്പുരാട്ടിക്ക്??
അനു: ഇല്ല.
കാർത്തി: ഓഹ് നിന്റെ ട്രിപ്പ് തീർന്നു. ഞാൻ പോയി പറഞ്ഞിട്ട് വരട്ടെ.
അതും പറഞ്ഞ് അവൻ വാർഡിന് പുറത്തേക്ക് നടന്നു. സിസ്റ്ററിനെ കണ്ട് ട്രിപ്പിന്റെ കാര്യവും പറഞ്ഞ് അവരെ കൂട്ടി വാർഡിലേക്ക് വന്നു. അവൾക്ക് ട്രിപ്പ് ഇട്ടതിനു ശേഷം അവർ തിരികെ പോയി.
അനു: അഞ്ജലിയെ കണ്ടില്ലല്ലോ??
കാർത്തി: അവള് വന്നോളും. ഒന്നുമില്ലെങ്കിലും അനിയത്തിയുടെ നിച്ഛയം അവൾ ഇല്ലാണ്ട് നടന്നതല്ലേ?? അതിന്റെ ദേഷ്യത്തിൽ ആയിരിക്കും വിട്ടുകാര്. നിന്റെ അവസ്ഥ അവർക്ക് അറിയില്ലല്ലോ. എല്ലാം പറഞ്ഞ് മനസിലാക്കണ്ടേ അവരെ. എന്താ ഇപ്പൊ അവളെക്കാണൻ ഒരു കൊതി?? നിനക്ക് ഞാൻ പോരെ??
അനു: എനിക്ക് നീ മാത്രം മതി. എന്നാലും ഞാൻ കാരണമല്ലേ അവൾക്ക് നിച്ഛയത്തിൽ പങ്കെടുക്കാൻ പറ്റാത്തത്??
കാർത്തി: ഓഹ് പിന്നെ നീ അത് വിട് പെണ്ണെ.
അപ്പോളാണ് ഡോക്ടർ അകത്തേക്ക് വന്നത്. ഡോക്ടർ വരുന്നത് കണ്ടതും കാർത്തി എഴുന്നേറ്റു.
ഡോക്ടർ: ഇരിക്കേടോ.