“അപ്പൊ നീ സത്യം ചെയ്യില്ല അല്ലെ കാർത്തി???? അപ്പൊ എന്നോട് നിനക്ക് ഒരിറ്റ് സ്നേഹം പോലുമില്ലല്ലേ?????”
കാർത്തി: പാറു…………
അവൻ ശബ്‌ദം ഉയർത്തി.
“ചൂടാവണ്ട. സത്യം ചെയ്യ് കാർത്തി. ന്റെ ചക്കര കാർത്തി അല്ലെ സത്യം ചെയ്യ്”
അതും പറഞ്ഞ് അവൾ വീണ്ടും അവനുനേരെ കൈ നീട്ടി.
“ഇപ്പോഴും സത്യം ചെയ്തില്ലെങ്കിൽ നീ എന്നെ സ്നേഹിച്ചത് ചതിക്കാൻ ആയിരുന്നെന്ന് ഞാൻ അങ്ങ് വിചാരിക്കും.”
അവളിൽ നിന്നും അങ്ങനെ കേട്ടപ്പോ ഒരു വെള്ളിടി ആണ് അവന്റെ നെഞ്ചിൽ വീണത്. ഹൃദയം നുറുങ്ങുന്ന വേദനയിലും അവൻ അവൾക്ക് സത്യം ചെയ്ത് കൊടുത്തു.
കാർത്തി: സത്യം അനുവിനെ……. അനുവിനെ ഞാൻ സ്നേഹിച്ചോളാം. പൊന്ന് പോലെ നോക്കിക്കോളാം. പക്ഷെ ഞാൻ നിന്നെ സ്നേഹിച്ചത് ചതിക്കാൻ ആയിരുന്നു എന്ന് നീ പറഞ്ഞില്ലേ?????
“അയ്യേ അത് നീ കാര്യം ആക്കിയോ???? നീ സത്യം ചെയ്യില്ലെന്ന് എനിക്ക് അറിയാം. അതാ ഞാൻ ഇങ്ങനെ പറഞ്ഞത്. എനിക്ക് അറിയാം കാർത്തി ഈ ലോകത്ത് നീ എന്നെ സ്നേഹിച്ചത് പോലെ ആരും എന്നെ സ്നേഹിച്ചിട്ടില്ല. ന്റെ അവസാന ആഗ്രഹം ആണ് നീ അനുവിനെ സ്നേഹിക്കില്ലെടാ?????”
കാർത്തി: mm
കണ്ണിരോടെ അവൻ തലയാട്ടി
“ഞാൻ പോട്ടെ ടാ…… നല്ല കുട്ടിയായിട്ട് അനുവിനെ സ്നേഹിച്ച് ജീവിക്കണോട്ടോ……”
പെട്ടന്ന് ആകാശത്ത് നിന്ന് ഒരു വെളിച്ചം വന്നു. കാർത്തിയുടെ കണ്ണുകളെ ആ വെളിച്ചം തോൽപ്പിച്ചു. അവൻ കണ്ണുകൾ കൂട്ടിയടച്ചു. കുറെ നേരം അവൻ കണ്ണുകൾ അങ്ങനെ അടച്ചിരുന്നു. പിന്നെ മെല്ലെ കണ്ണുകൾ തുറന്നു. അവന്റെ മുന്നിലിപ്പോ പാറു ഇല്ല. പകരം രണ്ട് പാലപ്പൂക്കൾ മാത്രം. കണ്ണിരോടെ അവൻ ആകാശത്തേക്ക് നോക്കി എന്നാൽ ചന്ദ്രന് ചുറ്റും നക്ഷത്രങ്ങൾ ഇല്ല. ഇതുവരെ നടന്നതെല്ലാം ഒരു സ്വപ്നമായി അവൻ കാണാൻ ശ്രമിച്ചു. പാറുവിന് കൊടുത്ത വാക്കിൻ പുറത്ത് അവൻ നടന്നു. അടച്ചു വച്ച അനു എന്ന അധ്യായം തുറക്കുവാനായി. ഒരുനിമിഷം അവൻ നിന്നു. ഒരു തവണ കൂടെ ആകാശത്തേക്ക് നോക്കി. ഇപ്പൊ അവിടെ ആ ചന്ദ്രന് അടുത്ത് ഒരു നക്ഷത്രം നിൽക്കുന്നു. അത് അവനെ നോക്കി ഒന്ന് മിന്നി. അവന്റെ മുഖത്ത് കണ്ണീരിലും ഒരു ചെറു ചിരി വിടർന്നു.
കാർത്തി: പാറു, ന്റെ ഹൃദയത്തിൽ ചുവന്ന റോസാപുഷ്പങ്ങൾ വളരുന്നുണ്ട്.പക്ഷെ അവ ഒരിക്കലും കൊഴിയാറില്ല. കാരണം ഞാൻ നിന്റെ പുഞ്ചിരി കാണുമ്പോഴും,നിന്റെ ശബ്‌ദം കേൾക്കുമ്പോഴും, നിന്നെ കുറിച്ച് ചിന്തിക്കുമ്പോഴുമെല്ലാം അവ വിടരുന്നു.
അത്രയും ആ നക്ഷത്രത്തെ നോക്കി പറഞ്ഞ് അവൻ കുന്നിറങ്ങി.
🙏💞NEXT PART CLIMAX💞🙏