💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

പിന്നും ഒരു പൊട്ടികരച്ചിൽ.

മനു: അളിയാ ഞാൻ വരാടാ. ഇത് ചെയ്തത് ആരായാലും അവര് ഇനി സുഖിച്ച് ജീവിക്കില്ലടാ. കാർത്തി, കരയാതെടാ…….. ഞാൻ ഇപ്പൊ തന്നെ വരാടാ.

ഒരു 2 മണിക്കൂർ കഴിഞ്ഞപ്പോ മനു വന്നു. കൂടെ കുറെ പോലീസുകാരും.കേസെടുപ്പ്, അന്വേഷണം, ബഹളം, അറസ്സ്‌………….
************

“കാർത്തി ഞാ……..ഞാൻ പോവുവാ കാർത്തി………….ഈ ജന്മം ഒന്നിക്കാൻ നമ്മുക്ക് കഴിഞ്ഞില്ല. അടുത്ത ജന്മം ഉണ്ടെങ്കിൽ ഞാൻ നിനക്കായി വരും കാർത്തി………. നിന്റേത് മാത്രമാവാൻ.”

കാർത്തി: പ……. പാറു……………….ന്നേ വിട്ടിട്ട് പോവല്ലെടി. ഇങ്ങനെ പോവാനായിരുന്നെങ്കിൽ പിന്നെ എന്തിനാ എന്റെ അടുത്ത് വന്നേ?????എന്നെ ഇതുപോലെ കണ്ണിര് കുടിപ്പിക്കാനോ???? പാറു പോവല്ലെടി????? Plz പാറു എന്നെ തനിച്ചാക്കി പോവല്ലെടി……… എന്നാ എന്നെ കൂടി കൊണ്ട് പോ. നമ്മുക്ക് ഒരുമിച്ച് പോവാം…….

അവന് കരയാൻ തുടങ്ങി.

“അയ്യേ ഈ ചെക്കൻ……… നീ കൂടെ ന്റെ കൂടെ വന്ന പിന്നെ നിനക്ക് വേണ്ടിട്ട് ജീവിക്കുന്ന അനുവിന് ആരുണ്ട് ടാ പൊട്ടാ???? ദേ ചെക്കാ ഞാനൊരു കാര്യം പറഞ്ഞേക്കാം, അനുവിനെ പൊന്ന് പോലെ നോക്കില്ലെങ്കിൽ ഞാൻ ഇനീം വരും നിന്റെ ചോര കുടിക്കാൻ മനസിലായൊട?????”

കാർത്തി: നീ……. നിനക്ക് ഇതൊക്കെ എങ്ങനെയാടി പറയാൻ തോന്നുന്നേ???? നിനക്കൊരു സങ്കടോം ഇല്ലെടി?????

“ദേ ചെക്കാ നാക്കിന് എല്ലില്ല എന്ന് വിചാരിച്ച് തോന്ന്യവാസം പറഞ്ഞാലുണ്ടല്ലോ………. നിക്കും സങ്കടം ഉണ്ട്. പക്ഷെ കാർത്തി ഞാൻ പറഞ്ഞില്ലേ എനിക്ക് പോയെ പറ്റു. എന്നെ എത്രത്തോളം സ്നേഹിച്ചോ അതുപോലെ അല്ലെങ്കിൽ അതിനേക്കാളേറെ നീ അനുവിനെ സ്നേഹിക്കണം, പൊന്ന് പോലെ നോക്കണം. അതൊക്കെ കണ്ട് സന്തോഷത്തോടെ ഒരു നക്ഷത്രമായി ഞാൻ ആകാശത്ത് ഉണ്ടാവും.”

കാർത്തി: പാറു…………

“കാർത്തി എന്നോട് ഇപ്പോളും പണ്ടത്തെപ്പോലെ സ്നേഹം ഉണ്ടോടാ നിനക്ക്??????

കാർത്തി: പാറു………………. എന്തൊക്കെയാടി നീ ഈ ചോദിക്കണേ??????

“അപ്പൊ ന്റെ ചെക്കൻ ഞാൻ പറയണപ്പോലെ അനുസരിക്കണം. ഇല്ലെങ്കിൽ സത്യമായിട്ടും ഞാൻ പിണങ്ങുമെ………..”

കാർത്തി ഒന്നും മിണ്ടിയില്ല. തന്റെ പ്രണയിനി എന്നെന്നേക്കുമായി തന്നെ വിട്ട് പോകുന്നു എന്ന് പറഞ്ഞ സമയം മുതൽ ഹൃദയം തകരുന്ന വേദനയോടെ അവൻ കരഞ്ഞു.

“ഇങ്ങനെ കരയല്ലേടാ…… ദേ സത്യം ചെയ്യ് അവളെ സ്നേഹിക്കുമെന്നും പൊന്ന് പോലെ നോക്കുമെന്നും നിക്ക് ഇപ്പൊ സത്യം ചെയ്ത് തരണം.”

അതും പറഞ്ഞ് അവൾ അവനു നേരെ കൈ നീട്ടി. അവൻ ഒന്ന് അനങ്ങിയത് പോലുമില്ല.

Leave a Reply

Your email address will not be published. Required fields are marked *