നിലത്തുകിടന്ന അവളുടെ ശവശരീരത്തെ എടുത്ത് കെട്ടിപ്പിടിച്ച് അവൻ ഓരോന്ന് പറഞ്ഞു.
കാർത്തി: പാറു……………….
അവൻ അലറി. പതിയെ അവന് ബോധം മറയാൻ തുടങ്ങി.
അവൻ പതിയെ കണ്ണ് തുറന്നു. അവൻ അവന്റെ മുറിയിലാണ്. പെട്ടന്ന് നടന്ന കാര്യങ്ങൾ എല്ലാം അവന് ഓർമ വന്നു. അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ഓടി. പക്ഷെ വാതിൽ പുറത്തൂന്ന് പൂട്ടിയിരിക്കുന്നു. അവൻ ഒരുപാട് തള്ളി നോക്കി പക്ഷെ തുറന്നില്ല.
കാർത്തി: തുറക്ക്…………. കതക് തുറക്കാൻ…….
അവൻ കതകിൽ മുട്ടി അലറി. പക്ഷെ ആരും വന്നില്ല.
കാർത്തി: ന്റെ പാറു…….. പാറു മരിച്ചെന്നോ???? ഇല്ല എന്റെ പാറു മരിക്കില്ല. അവൾക്ക് മരിക്കാൻ കഴിയില്ല. ഇതിലെന്തോ ചതിയുണ്ട്.
അവൻ കരഞ്ഞു കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു. പെട്ടന്ന് വെളിയിൽ ആരുടേക്കെയോ അടക്കം പറച്ചിൽ അവൻ കേട്ടു. അവൻ മുറിയിലെ ജനാല തുറന്നു വെളിയിലേക്ക് നോക്കി. അവിടെ അവന്റെ അച്ഛനും അമ്മയും പിന്നെ വേറൊരു പൊക്കം ഉള്ള ആളും നിപ്പുണ്ടായിരുന്നു.
“സാറെ ഞാനിപ്പോ എന്താ ചെയ്യേണ്ടത്???”
“നിനക്കറിയാവുന്ന ഏതെങ്കിലും സ്ഥലം ഉണ്ടാവുല്ലോ, അങ്ങോട്ടേക്ക് മാറ്റിക്കോ. കത്തിക്കെ, കുഴിച്ചിടെ എന്തുവേണോ ചെയ്തോ.”
“അങ്ങനെയാണെങ്കിൽ ഒരു സ്ഥലം ഉണ്ട് നമ്മടെ പഴയ മിഷൻ ഹോസ്പിറ്റൽ ഇല്ലേ, ഇപ്പൊ അവിടെ ആ ഹോസ്പിറ്റൽ ഇല്ല. ഇടിച്ച് പൊളിച്ചു. അതിന്റെ അപ്പുറത്ത് കാട് പിടിച്ച് കിടക്കണ ഒരു സ്ഥലം ഉണ്ട്. നമ്മക്ക് അങ്ങോട്ടേക്ക് മാറ്റം.”
“അഹ് എന്നാ അങ്ങനെയാവാം. ബോഡി കിടക്കുന്ന മുറി കാണിച്ച് തരാം വാടാ.”
കാർത്തി: അപ്പൊ ന്റെ പാറു മരിച്ചതല്ല, കൊന്നതാ. എന്റെ അച്ഛനും അമ്മയും.
അവന്റെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനിര് വീണു. ആരെയും ചുട്ടു ചാമ്പലാക്കാൻ ശേഷിയുള്ള കണ്ണുനിര്.അവന് വെളിയിൽ ഇറങ്ങണം എന്നുണ്ടായിരുന്നു. പക്ഷേ വാതിൽ തുറക്കാതെ ഒന്നും ചെയ്യാൻ പറ്റില്ല. പെട്ടന്ന് അവന്റെ ഫോൺ bell അടിച്ചു. അവൻ ഫോൺ എടുത്ത് നോക്കി. Display യിൽ മനു എന്ന് കണ്ടു. അവൻ ഫോൺ എടുത്തു.
മനു: ഹലോ അളിയാ……….
പക്ഷെ മറുപടി കൊടുക്കാതെ ഒരു പൊട്ടികരച്ചിൽ ആയിരുന്നു കാർത്തി.
മനു: അളിയാ എന്താടാ എന്തിനാ നീ ഇങ്ങനെ കരയണേ?????
കാർത്തി നടന്നതെല്ലാം കണ്ണീരോടെ അവനോട് പറഞ്ഞു.
മനു: അളിയാ എന്തൊക്കെയാട ഈ പറയണേ???? നമ്മുടെ പാർവതി?????
കാർത്തി: പോ……പോയി……….അളിയാ..