“ഈ ജന്മം എനിക്കെന്റെ കാർത്തിയോടൊപ്പം ജീവിക്കണം എന്നായിരുന്നു അത് നടന്നില്ല. അടുത്ത ജന്മം എങ്കിലും അവനോടൊപ്പം ജീവിക്കണം നിക്ക്.”
“മകളെ, നിന്റെയി ആഗ്രഹം ഞാൻ നടത്തി തരാം. ആദ്യം നീ ഭൂമിയിലേക്ക് പോയി നിന്റെ സ്നേഹിതനെ കാണുക. അന്നേക്ക് മൂന്നാം നാൾ നിനക്ക് മോക്ഷം കിട്ടുന്നതായിരിക്കും.
***********
അന്ന് ശിവ ഭഗവാൻ എന്നെ എവിടെ കൊണ്ടിരുത്തി. പണ്ട് ഇവിടെയായിരുന്നു ശിവഭഗവാൻ തപസ്സ് ചെയ്തിരുന്നത്. പിന്നീട് ഭഗവാൻ പറഞ്ഞത് പോലെ സംഭവിച്ചു.
ഞാനെന്റെ സ്നേഹിതനെ കണ്ടു. നമ്മൾ കണ്ടിട്ട് ഇന്നേക്ക് മൂന്നാം ദിവസം ഭഗവാൻ പറഞ്ഞതുപ്പോലെ എനിക്ക് മോക്ഷം കിട്ടും. ഞാൻ എന്നുന്നേക്കുമായി ഈ ഭൂമിയിൽ നിന്നും വിടപ്പറയും.”
കാർത്തി: ഇല്ല…… ഇല്ല, നീ…… നീ എന്നെ പറ്റിക്കാൻ വെറുതെ പറയുന്നതല്ലേ പാറു???? അല്ലെങ്കിൽ തന്നെ ഈ യക്ഷിക്കുന്ന് ആര് വാങ്ങാനാ???? തമാശക്ക് ആണെങ്കിലും ഇങ്ങനെയൊന്നും പറയല്ലെടി.
“തമാശയല്ല കാർത്തി,സത്യമാ. അല്ലെങ്കിൽ തന്നെ ഒരത്മാവിന് എത്രയാന്ന് വച്ച ഭൂമിയിൽ ജീവിക്കാൻ കഴിയാ???? ഇന്ന് ഞാൻ പോകും കാർത്തി. ഒരത്മാവ് ആയതിന് ശേഷവും എന്നെ പഴയത് പോലെ സ്നേഹിച്ച ന്റെ കാർത്തിക്ക് തരാൻ എന്റെ ഒന്നുമില്ലടാ. അവസാനമായി……., അവസാനമായി ഞാൻ നിനക്കൊരു ഉമ്മ തരട്ടെടാ????
അത്രെയും പറഞ്ഞ് തന്റെ വിറയാർന്ന അധരങ്ങൾ അവൾ കാർത്തിയുടെ ചുണ്ടിൽ മുട്ടിച്ചു. അവരുടെ അവസാന ചുംബനം.
“കാർത്തി, നിക്ക് ഒരു അവസാന ആഗ്രഹം ഉണ്ട്. സാധിച്ച് തരുവോട????”.
അവനിൽ നിന്നും ചുണ്ട് വേർപിരിച്ച് കൊണ്ട് അവൾ ചോദിച്ചു.
കാർത്തി: പാറു നമ്മക്ക് ഈ സംസാരം ഇവിടെ വച്ച് നിർത്താം. നിന്നെ ഒരടുത്തും ഞാൻ വിടില്ല.
“കാർത്തി, നിക്ക് നിന്നെ വിട്ട് പോവാൻ ആഗ്രഹം ഇല്ല പക്ഷെങ്കി നിക്ക് പോയെ പറ്റു. പഴയതൊന്നും ഓർത്തിട്ട് കാര്യമില്ല എന്നാലും…….. എന്നാലും, അവരെന്തിനാടാ എന്നെ……………”
***********
“മോനെ കാർത്തി……….”
കാർത്തി: ന്താ അമ്മേ എന്തിനാ അമ്മ കരായണേ?????
“മോനെ അത്…….. അത് പിന്നെ”
കാർത്തി: കാര്യം പറയ്യ് അമ്മ എന്തിനാ കരായണേ???? അച്ഛാ എന്താ അച്ഛാ കാര്യം????നിങ്ങള് രണ്ടാളും ഇങ്ങനെ കരയാതെ കാര്യം പറ.
“അത് മോനെ പാറു………”
കാർത്തി: പാറുവിന് എന്താ???? എന്താ അച്ഛാ പാറുവിന് പറ്റിയെ????
“രാവിലെ നിന്റെ അമ്മ ആ കുട്ടിയെ ഉണർത്താൻ പോയതാ പക്ഷെ എത്ര വിളിച്ചിട്ടും ആ കുട്ടി എഴുന്നേൽക്കുന്നില്ല. ഇവളാകെ പേടിച്ചിരിക്കുവാ. മോൻ ഒന്ന് വന്ന് നോക്ക്.”
കാർത്തി: പാറു………………
അവൻ ഒറക്കെ അലറിക്കൊണ്ട് അവളുടെ മുറിയിലേക്ക് ഓടി. അവിടെ കണ്ട കാഴ്ച അവനൊരു ഞെട്ടലായിരുന്നു. ആ ഞെട്ടൽ കണ്ണുനീരായി അവന്റെ കണ്ണിലൂടെ ഒഴുകി.
കാർത്തി: പാ…….., പാറു എണീക്കെടി എ…… ന്തൊരു ഉറക്കാ പെണ്ണെ എണീക്കെടി. നമ്മക്ക് പോണ്ടേ???? അവിടെ ഗൗ…… ഗൗരിയും, അമ്മയും നിന്നെയും നോക്കി ഇരിക്കുന്നുണ്ടവും.