💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

എന്നെ കൊല്ലാൻ പാലിൽ വിഷം കലക്കി തന്നിട്ട് ഇപ്പൊ ഞാൻ മരിച്ചെന്ന് വിചാരിച്ച് കള്ള കണ്ണിരുമായി വരുന്നു. ഞാൻ അവിടെ തന്നെ നിന്നു അവര് കാണട്ടെ, ഞാൻ മരിച്ചിട്ടില്ലെന്ന് അറിയട്ടെ. മുറിയിലേക്ക് കേറിവന്നിട്ടും അവരെന്നെ നോക്കിയ കൂടി ഇല്ല. ഞാൻ അടുത്തുണ്ടായിരുന്നിട്ടും അവര് കരഞ്ഞു കൊണ്ട് നിന്നെ വിളിച്ചുണർത്തി. മോനെ പാറു മോള് വിളിച്ചിട്ട് എഴുന്നേക്കുന്നില്ല
എന്നും പറഞ്ഞ് നിന്നെ അവര് കൂട്ടിക്കൊണ്ട് പോയി. എന്താ ഇവിടെ സംഭവിച്ചത് എന്ന് അറിയാണ്ട് ഞാൻ നിങ്ങളോടൊപ്പം വന്നു. അവിടെത്തെ ആ കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു. എന്റെ ശരീരം അവിടെ നിലത്ത് കിടക്കുന്നു. വായിൽ നിന്നും എന്തോ പത വരുന്നുണ്ടായിരുന്നു. പതിയെ ഞാൻ ആ സത്യം മനസിലാക്കി, ആ കിടക്കുന്നത് എന്റെ ശവശരീരം ആണെന്ന്, ഞാനൊരു ആത്മാവ് ആണെന്ന്. പൊട്ടികരയാൻ തോന്നി പക്ഷെ കണ്ണിര് വരുന്നില്ല. ന്റെ ശരീരം എടുത്ത് കെട്ടിപ്പിടിച്ച് ചങ്ക്പൊട്ടി കരയുന്ന നിന്നെ കണ്ടപ്പോ ഓടി വന്നു കെട്ടിപ്പിടിച്ചു ഞാൻ. പക്ഷെ നിന്റെ ശരീരത്തിനുള്ളിലൂടെ ഞാൻ കടന്നു പോയി. നിന്റെയാ കരച്ചില് കാണാനും നിന്റെ അമ്മേടം അച്ഛന്റേം അഭിനയം കാണാനും വയ്യാത്തത് കൊണ്ട് അവിടെന്ന് ഇറങ്ങി വെളിയിലേക്ക്. എങ്ങോട്ട് പോകണം എന്നറിയില്ലായിരുന്നു. ഒരു ലക്ഷ്യവും ഇല്ലാണ്ട് നടന്നു.ഒരത്മാവായ എനിക്ക് സങ്കടവും, വേദനയും, സന്തോഷവും ഒന്നുമില്ലായിരുന്നു. അവസാനമായി ഗൗരിയേം അമ്മയേം കണ്ടു. അവര് നല്ല സന്തോഷത്തിലാ. ഞാൻ മരിച്ചെന്ന വിവരം അറിഞ്ഞു കാണില്ല. അവിടെന്ന് പിന്നെ എങ്ങോട്ടെന്നില്ലാണ്ട് പിന്നും നടന്നു. അവസാനം ആത്മാവായ എനിക്കൊരു ആഗ്രഹം തോന്നി. ന്റെ ശിവ ഭഗവാന്റെ ക്ഷേത്രത്തിൽ ഒന്ന് പോണം. ന്റെ സങ്കടങ്ങൾ എല്ലാം പറയണം. പറ്റുമെങ്കിൽ അടുത്ത ജന്മം മനുഷ്യനായി തന്നെ ജനിച്ച് നിന്നോടൊപ്പം ജീവിക്കണമെന്ന്. അങ്ങനെ ഞാൻ നടന്നു അടുത്ത് എവിടെ ശിവക്ഷേത്രം ഉണ്ടെന്ന് എനിക്ക് അറിയില്ലറിയുന്നു. അടുത്ത് എവിടെയെങ്കിലും ഉണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ നടന്നു. അവസാനം കുറെയേറെ നടന്ന് ഞാൻ കണ്ടുപ്പിടിച്ചു.ഒരുപാട് സങ്കടത്തോടെയും അതിലുപരി ന്റെ ശിവ ഭഗവാനെ ഒന്ന് കണ്ട മതിയെന്ന ആഗ്രഹത്തോടെയും ഞാൻ ക്ഷേത്രത്തിന് അകത്തേക്ക് ഓടി. അത്രെയും മാത്രേഎനിക്കോർമ്മ ഉള്ളൂ. ഉള്ളിൽ നിന്നും കണ്ണ് അടപ്പിക്കും തരത്തിലുള്ള വെളിച്ചം എന്നെ മൂടി. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. പതിയെ ആ വെളിച്ചം ഇല്ലാതെയായി. ഞാൻ കണ്ണ് തുറന്നു.ഒരേ സമയം എനിക്ക് പേടിയും സന്തോഷവും ഒക്കെയുണ്ടായി. ന്റെ മുന്നിൽ ഞാൻ ആരാധിക്കുന്ന ന്റെ കൈലാസനാഥൻ. അതെനിക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷമുണ്ടാക്കി. പക്ഷെ അദ്ദേഹത്തിന് മുന്നിൽ മനുഷ്യന്റെ തലയും നായയുടെ ഉടലുമായി ഒരാൾ. അതൊരു മൃഗം ആണോ മനുഷ്യനാണോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. അത് ശിവ ഭഗവാനോട് എന്തോ അപേക്ഷിക്കുന്നത് പോലെ എനിക്ക് തോന്നി. പെട്ടന്ന് ഭഗവാൻ അതിന്റെ തലയിൽ തൊട്ടു. ഉടനെ അത് മനുഷ്യനായി മാറി. പെട്ടന്ന് തന്നെ അത് മഞ്ഞുപോകുകയും ചെയ്തു. അതിനുശേഷം ഭഗവാൻ എന്റെ നേരെ തിരിഞ്ഞു. എന്നെ നോക്കി പുഞ്ചിരിച്ചു, അടുത്തേക്ക് വരാൻ കൈ കാണിച്ചു. ഞാൻ വിറച്ച് വിറച്ച് അടുത്തേക്ക് ചെന്നു.

“ഭ…… ഭഗവാനെ………..”

“മകളെ ഞാനെല്ലാം അറിയുന്നുണ്ട്. ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടിയവളല്ലേ നീ???? എന്നാൽ ഒരു രാത്രി കൊണ്ട് എല്ലാം ഇല്ലാതെയായി അല്ലെ????”

“അതെ ഭഗവാനെ എന്തിനാ ഈ ഗതി എനിക്ക് വരുത്തിയെ???? അറിഞ്ഞോണ്ട് ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ലല്ലോ????”

“എല്ലാം വിധിയാ മകളെ! നിന്റെ സമയം അടുത്തിരുന്നു. അവർ തന്ന അമൃത് കഴിച്ചില്ലായിരുന്നുവെങ്കിലും മറ്റ് ഏത് വിദേനയും നീ മരിച്ചേനെ. അതാണ് വിധി.”

“ഭഗവാനെ നിക്കൊരു ആഗ്രഹം ഉണ്ട്.”

“പറഞ്ഞോളു മകളെ”

“എനിക്കൊരു ജന്മം കൂടെ മനുഷ്യനായിട്ട് ജീവിക്കാൻ പറ്റുവോ????”

“എന്തെ മനുഷ്യനായി ജീവിച്ച് കൊതി തീർന്നില്ലേ????”

Leave a Reply

Your email address will not be published. Required fields are marked *