അതെ ചേട്ടന്മാരെ ചേച്ചിമാരെ ഇത് വരെ ഈ കഥക്ക് ഞാൻ വിചാരിച്ചതിലും സപ്പോർട്ട് നിങ്ങൾ തന്നു. അടുത്ത ഒരു പാർട്ടോടെ യക്ഷിയെ പ്രണയിച്ചവൻ തിരുകയാണ്. ഈ കഥ 1st പാർട്ട് മുതൽ അവസാന പാർട്ട് വരെ ഒരു ഡയറിയിൽ ഞാൻ എഴുതി വച്ചിരുന്നു. പക്ഷെ ആ ഡയറി ഇപ്പൊ miss ആണ്. എന്നാലും ഡയറിയിൽ എഴുതിയ മുഴുവൻ വരികളും എനിക്ക് കാണാപാടം ആണ്. കുറെ നാള് phone വെള്ളത്തിൽ വീണ് കടയിലായിരുന്നു. കുറെ നാള് എഴുതാതെ ഇരുന്ന് touch വിട്ട് പോയി. കഥ ഇഷ്ട്ടപെട്ട ഹൃദയം ചുവപ്പിക്കണേ……. ഇഷ്ട്ടമായില്ലെങ്കിൽ കമന്റിൽ പറയാട്ടോ……….. അപ്പൊ തുടങ്ങട്ടെ…………….
“പറ്റും കാർത്തി. സാധാരണ ജീവിക്കുന്നവർക്ക് മാത്രേ ഒരു കഥ കാണൂ. അവര് മരിച്ചു കഴിഞ്ഞാൽ അവരുടെ കഥയും അവസാനിക്കും. കാർത്തി, പക്ഷെ എന്റെ കാര്യത്തില് അങ്ങനെയല്ല. മരിച്ചതിനു ശേഷവും എനിക്ക് ഒരു കഥയുണ്ടായിരുന്നു. നീ അറിയാത്ത, നിന്നോട് പറയാത്തൊരു കഥ…………
(കഥ ഇഷ്ട്ടപെട്ടിലെങ്കിൽ പറയാട്ടോ)
💞യക്ഷിയെ പ്രണയിച്ചവൻ 6💞
Yakshiye Pranayichavan 6 | Author : Crazy AJR | Previous Part
അന്ന് ഞാനീ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി ഇല്ലാതായ ദിവസം രാവിലെ ഗൗരിയോടും അവളുടെ അമ്മയോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ സന്തോഷം മാത്രേ ഈ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ആ സന്തോഷത്തിന് അധികനേരം ആയുസ്സ് ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചില്ല. അന്ന് രാത്രി ആ പാല് കുടിച്ചതിനു ശേഷം എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. എന്റെ കണ്ണെല്ലാം അടയുന്നത് പോലെ.അപ്പോഴും ഞാൻ അറിഞ്ഞില്ല എന്നെ മരണം കിഴടക്കുകയാണെന്ന്. പതിയെ എന്റെ കണ്ണുകൾ പൂർണമായും അടഞ്ഞു. എന്റെ ശരീരത്തിലെ രക്തയോട്ടം നിലച്ചു.അവസാനമായി എന്റെ കണ്ണിൽനിന്നും ഒരുതുള്ളി കണ്ണുനീര് വന്നു. അത് നിന്നെ കുറിച്ച് ഓർത്തായിരുന്നു കാർത്തി. നിന്നോടൊപ്പം ജീവിക്കാൻ പറ്റിയില്ലല്ലോ എന്ന് ഓർത്ത്. പതിയെ ഞാൻ കണ്ണ് തുറന്നു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എനിക്ക് ഒന്നും പറ്റിയില്ല. ഞാൻ അവിടുന്ന് നേരെ നിന്റെ മുറിയിലേക്ക് വന്നു നടന്നതെല്ലാം പറയുവാൻ വേണ്ടി. അങ്ങോട്ടേക്ക് വരുന്ന വഴി ഞാൻ നിന്റെ അച്ഛന്റേം അമ്മടേം അടക്കം പറച്ചിൽ കേട്ടു.
“എടി യാമിനി അവൾ ഇപ്പൊ ചത്തു കാണും.”
“വിശ്വട്ടാ എനിക്കെന്തോ പേടിപ്പോലെ.”
“എന്തിനാ യാമിനി ഈ പേടി??? നമ്മുടെ മോനെ ഒരുത്തി വശീയ്കരിച്ചു. അവനെ കണ്ടിട്ടല്ല,അവന്റെ സ്വത്ത് കണ്ടിട്ട്. അങ്ങെനെയുള്ള അവളെ നമ്മള് രണ്ടുപേരും ചേർന്ന് മേലോട്ട് അയച്ചു അത്രേയുള്ളൂ.”
“നമ്മുടെ മോൻ ഇതൊക്കെ അറിഞ്ഞാൽ????”
“അവൻ ഒന്നും അറിയില്ല. അവളെ കൊല്ലാൻ അറിയാങ്കിൽ അവൾ എങ്ങനെ മരിച്ചൂന്ന് പറയാനും ഈ വിശ്വനാധന് അറിയാം. നീ പേടിക്കണ്ട യാമിനി ഇത് നമ്മള ചെയ്തതെന്ന് അവനും അറിയില്ല, ഒരുത്തന്മാരും അറിയില്ല.”
ഇതെല്ലാം കേട്ടപ്പോ എനിക്ക് ദേഷ്യം വന്നില്ല. പകരം സങ്കടാ വന്നേ. ഞാൻ നിന്നെ സ്നേഹിച്ചത് സ്വത്ത് കണ്ടാണ് പോലും. അവിടുന്ന് ഞാൻ നിന്റെ മുറിയിലേക്ക് വന്നു. നിന്നോട് ഇതെല്ലാം പറയാൻ.
“കാർത്തി…… കാർത്തി എണീക്കട……. കാർത്തി…………. ടാ……….. എണീക്കട ഒരു കാര്യം പറയാനുണ്ട്……… കാർത്തി……….”
പക്ഷെ എത്രെയൊക്കെ വിളിച്ചിട്ടും നീ എണിച്ചില്ല. വിളി കേട്ടന്ന് പോലും ഭാവിച്ചില്ല.
“മോനെ കാർത്തി………….”
ആ ശബ്‌ദം കേട്ട സ്ഥലത്തേക്ക് ഞാൻ നോക്കി. അവിടെ കരഞ്ഞു കൊണ്ട് വരുന്ന നിന്റെ അമ്മയും അച്ഛനും. എനിക്ക് തന്നെ അത്ഭുതമായി.