അവൾ മുഖം കഴുകാനായി വാഷ് റൂമിലേക്ക് നടന്നു.
“എടി plz ടി ഒരു kiss താടി”
“എടാ ഇത് ഹോസ്പിറ്റലാ. എല്ലാവരും ശ്രദ്ധിക്കും. നീ ഒന്ന് പോയെ.”
“എടി നമ്മളുടെ കല്യാണ നിച്ഛയം കഴിഞ്ഞല്ലോ എന്നിട്ടും ഒരുമ്മ തരാൻ നിനക്ക് എന്താ ഇത്ര മടി????”
“എനിക്ക് ഒരു മടിയും ഇല്ല. പക്ഷെ ഇതൊരു ഹോസ്പിറ്റലാ. അത് നീ മറക്കണ്ട.”
“നീ ഒന്ന് നോക്കിക്കേ ആരും നമ്മളെ ശ്രദ്ധിക്കുന്നില്ല. മിക്കവരും ഉറക്കത്തിലാ. Plz ടി ഒരേ ഒരു kiss”
“നിന്നെക്കൊണ്ട് ഞാൻ തോറ്റു.”
പെട്ടന്ന് കാർത്തി തിരിഞ്ഞ് നോക്കി താൻ ഇരുന്ന സിറ്റിന് പിന്നിൽ നിന്നുമാണ് ശബ്‌ദം. അവൻ നോക്കുമ്പോ അവർ ചുണ്ടുകൾ കൊണ്ട് കഥ പറയുകയായിരുന്നു. അവന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു. അവൻ കണ്ണുകൾ മെല്ലെ അടച്ചു. തന്റെ ഓർമകളിലേക്ക് അവൻ തിരിഞ്ഞു നോക്കി.
“അളിയാ കാർത്തി 2 ദിവസം കൂടെ കഴിഞ്ഞാൽ പരീക്ഷയാ. അത് കഴിഞ്ഞാൽ എന്നാടാ നമ്മള് കാണുവാ????”
“ടാ മലരേ നീ എന്താ വിചാരിക്കുന്നെ പരിക്ഷ കഴിഞ്ഞാ ഞാൻ എന്റെ വഴിക്ക് പോവുമെന്നോ???? അതിന് കാർത്തി വേറെ ജനിക്കണം. ന്റെ ഈ നെഞ്ചിൽ ഉണ്ടാവും ടാ നിയും നിന്റെ ഓർമയും.”
“അപ്പൊ നമ്മള് കാണത്തില്ലേ ഇനി????”
“നിനക്ക് എന്റെ വിട് അറിയാം. എനിക്ക് നിന്റെ വിടും. കാണാൻ തോന്നുമ്പോ ഞാനങ്ങ് വരില്ലേ നിന്റെ വീട്ടിലേക്ക്.”
“കാർത്തി”….
“അഹ് പാറു എന്താടി????”
“ഒന്ന് വരുവോടാ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.”
“അഹ്. അളിയാ ഞാൻ പോയിട്ട് വരവേ.”
“എന്താടി????”
“ക……, കാർത്തി……….”
“ഏയ് എന്റെ പെണ്ണ് കരയാ????”
“സഹിക്കാൻ പറ്റണില്ല കാർത്തി. നാളേം അതിനടുത്ത ദിവസവും stady leave അല്ലെ???? പിന്നെ അത് കഴിഞ്ഞാൽ പരിക്ഷയും. പരീക്ഷ കഴിഞ്ഞാൽ പിന്നെ എന്നെ മറക്കോട നീ????”
“ആകാശത്തിലെ നക്ഷത്രങ്ങളേയും, കടൽത്തിരത്തെ മണൽത്തരികളെയും എന്ന് ഞാൻ എണ്ണിത്തിരുന്നുവോ അന്ന് ഞാൻ നിന്നെ മറക്കും. ഒന്ന് പോടി. ഈ ജന്മത്ത് എനിക്ക് നിന്നെ മറക്കാൻ പറ്റില്ലേടി പെണ്ണെ.
” നിക്കറിയാം. എന്നെ മറക്കാൻ നിനക്ക് ആവില്ലേന്ന്. പരീക്ഷ കഴിഞ്ഞാലും ന്നെ കാണാൻ വരണോട്ടോ!!!
“പിന്നെ വരാതെ???? എന്റെ പ്രാണനെ ഒരു നിമിഷം പോലും വിട്ട് നിക്കാൻ എനിക്ക് കഴിയില്ലല്ലോ.”
“I LOVE YOU കാർത്തി………”