💞യക്ഷിയെ പ്രണയിച്ചവൻ 5 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

കാർത്തി: ഓക്കേ ഡോക്ടർ. അ…… അവൾക്ക് ഇപ്പോ എങ്ങനെയുണ്ട് ഡോക്ടർ????

ഡോക്ടർ: she is all right. ഓപ്പറേഷൻ കഴിഞ്ഞതല്ലേ ഉള്ളൂ, ആ മയക്കത്തിലാ. മയക്കത്തിന്റെ hangover കഴിയുമ്പോൾ നിങ്ങൾ വേണം അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ. ഓക്കേ.

കാർത്തി: ഓക്കേ ഡോക്ടർ.

ഡോക്ടർ: and അവളുടെ വീട്ടുകാരെ അറിയിച്ചോ????

കാർത്തി: ഇല്ല ഡോക്ടർ.

ഡോക്ടർ: എത്രയും വേഗം അവൾടെ വീട്ടുകാരെ അറിയിക്കണം.

കാർത്തി: ഓക്കേ ഡോക്ടർ.പിന്നെ അവളെ ഒന്ന് കാണാൻ പറ്റുവോ????

ഡോക്ടർ: sorry കാർത്തിക്. ഇപ്പോ അവളെ കാണാൻ പറ്റില്ല. പുറത്ത്നിന്ന് വേണമെങ്കിൽ കാണാം.

കാർത്തി: ശെരി ഡോക്ടർ.

അത്രയും പറഞ്ഞ് അവൻ മുറിക്ക് പുറത്തിറങ്ങി. അവന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. ഒരിക്കൽ താൻ കാരണം ഒരു പെൺകുട്ടി മരിച്ചു. ഇപ്പോ തനിക്ക് വേണ്ടി ഒരു പെൺകുട്ടി മരണതുല്യമായി കിടക്കുന്നു. അവന്റെ ഹൃദയം പൊടിയുന്നത്പ്പോലെ. കണ്ണിൽ നിന്നും യാന്ത്രികമായി കണ്ണുനീര് നിലത്തേക്ക് പതിച്ചു. ദൂരെ നിന്നും അവൻ വരുന്നത് കണ്ട അഞ്ജലി അവന് അരികിലേക്ക് ഓടിയെത്തി.

അഞ്ജലി: കാർത്തി……….. കാർത്തി എന്താ, എന്താടാ ഡോക്ടർ പറഞ്ഞേ????

അവൻ അവളെ ICU വാർഡിന് വെളിയിലേക്ക് കൂട്ടിക്കൊണ്ട്പ്പോയി. അവൻ ഡോക്ടർ പറഞ്ഞത് എല്ലാം അവളോട് പറയാൻ തീരുമാനിച്ചു.

കാർത്തി: നീ വാ……..

അഞ്ജലി: എങ്ങോട്ടാ കാർത്തി????

കാർത്തി: ഇരിക്ക്.

അവൻ അടുത്ത് കിടന്ന ചെയറിൽ അഞ്ജലിയെ ഇരുത്തി. കൂടെ അവനും. അവൻ ഡോക്ടർ പറഞ്ഞത് എല്ലാം അവളോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ ശേഷം ഒരു അലറികരച്ചിൽ ആയിരുന്നു അവൾ.

കാർത്തി: ഏയ്‌ അഞ്ജലി താൻ, താനിങ്ങനെ കരയല്ലേ. നടക്കേണ്ടതെല്ലാം നടന്നു. താൻ ഇങ്ങനെ കരയുന്നത് കൊണ്ട് നമ്മക്ക് നമ്മട അനുവിനെ പഴയ രീതിയിൽ തിരിച്ചു കിട്ടുവോ????

അഞ്ജലി: ന്നാലും……… ഞാൻ കാരണാ ന്റെ അനുവിന് ഇങ്ങനെയൊക്കെ ഉണ്ടായേ…….

കാർത്തി: നീ എന്തു ചെയ്തന്ന ഈ പറയണേ????

അഞ്ജലി: അവൾടെ കൂടെ ഞാനും പോവണമായിരുന്നു.

കാർത്തി: അഞ്ജലി ഇത് വരെ നടന്നത് എല്ലാം ഒരു സ്വപ്നം എന്നപ്പോലെ മറക്കാം. അനുവിന്റെ മുഖം മാത്രമല്ലെ മാറിട്ടുള്ളൂ???? അവള് ഇപ്പളും നമ്മളുടെ അനു തന്നെയല്ലേ????

അഞ്ജലി: എന്നാലും?????

കാർത്തി: ഒരെന്നാലും ഇല്ല. അവളെ നമ്മള് വേണം തിരിച്ച് ജീവിതത്തിലേക്ക് കൊണ്ട് വരാൻ. താൻ പോയി മുഖമൊക്കെ കഴുകീട്ട് വാ ചെല്ല്.

Leave a Reply

Your email address will not be published. Required fields are marked *