പോന്നു. ഇവിടെ എത്തിയപ്പോ അനു ICU വിൽ ആണെന്നും കുറെ മരുന്ന്കളൊക്കെ വാങ്ങിച്ച് കൊടുത്തിട്ടുണ്ട് എന്നും ആ ഓട്ടോക്കാരൻ പറഞ്ഞു. ഞാൻ പൈസ കൊടുത്തു. പക്ഷെ അയാൾ വാങ്ങിയില്ല. ഒരു പത്ത് പത്തര മണിയായപ്പൊ ആയാളും പോയി. നിന്നെ വിളിക്കണോ വേണ്ടയോ എന്ന് ഒരുപാട് തവണ ആലോചിച്ചു. പക്ഷെ ഞാനൊരു പെണ്ണല്ലേ കാർത്തി ഞാൻ ഒറ്റക്ക് എങ്ങനാ??????
അവൾ പറഞ്ഞു നിർത്തി കണ്ണുനീർ തുടച്ചു.
കാർത്തി: അഞ്ജലി ഇനി എന്തിനാ കരയണെ???? നടക്കാൻ ഉള്ളതെല്ലാം നടന്നില്ലേ???? ഇനി അറിയേണ്ടത് അവൾക്ക് എന്താ പറ്റിയെന്നാണ്.
അഞ്ജലി: എനിക്കും അറിയില്ല എന്താ പറ്റിയെന്ന്. കുറെ മണിക്കൂർ ആയി ഇങ്ങനെ നിക്കുന്നു. പക്ഷെ ഒന്നറിയാം അവൾടെ മുഖത്തിന് എന്തോ കാര്യമായി പറ്റിട്ടുണ്ട്.
അതും പറഞ്ഞ് അവൾ വീണ്ടും പൊട്ടികരഞ്ഞു. പെട്ടന്ന് ICU വിന്റെ
പെട്ടന്ന് ICU വിന്റെ ഡോർ തുറന്ന് ഒരു ഡോക്ടർ പുറത്തേക്ക് വന്നു.
കാർത്തി: ഡോക്ടർ എന്താ, എന്താ അവൾക്ക് പറ്റിയെ????
ഡോക്ടർ: അകത്തു കിടക്കുന്ന പേഷ്യന്റിന്റെ????
കാർത്തി: കസിനാ.
ഡോക്ടർ: ഓക്കേ താൻ മാത്രം എന്നോടോപ്പം വാ.
കാർത്തി: അഹ് ഡോക്ടർ. അഞ്ജലി ഞാൻ പോയിട്ട് വരാം.
അതും പറഞ്ഞ് അവൻ ഡോക്ടറിന്റെ പിന്നാലെ പോയി…………….
തുടരാം അല്ലെ 😁😁😁😁