വേദനിപ്പിക്കാതെ വക്കാൻ ശ്രമിക്കുന്നുണ്ട് ഞാൻ. പക്ഷെ നിന്റെ പിൻകഴുത്തിൽ നിന്ന് ചെവിയോരം വഴി ചുണ്ടുകളിലേക്കൊരു പാതയുണ്ട്. എത്ര കരുതലോടെ വന്നാലും എന്റെ ചുംബനവണ്ടികളെ അപകടപ്പെടുത്തുന്നൊരു കാട്ടുപാത……!!!
“മതി സാഹിത്യം പറഞ്ഞത്. പോവാൻ നോക്ക്.”
കാർത്തി: എന്നാലും ഞാൻ പോണോ പാറു????
“ദേ കാർത്തി നീ പറഞ്ഞത് ഞാൻ തന്നില്ലേ???? പിന്നെ എന്താ പോയാ????”
കാർത്തി: എത്ര വർഷങ്ങൾക്ക് ശേഷാടി നമ്മള് കാണാണേ???? ഒരുപാട് പറയാൻ ഇല്ലെടി???? നീ തന്നല്ലേ പറഞ്ഞത് ഇന്നിനി നിന്നെ എങ്ങോട്ടും വിടില്ലെന്ന്???? എന്നിട്ടിപ്പോ നീ തന്നെ എന്നെ പറഞ്ഞ് വിടുവാ????
“കാർത്തി നീ എന്താ ഈ പറയണേ???? എന്റെ അവസ്ഥ ആ കൊച്ചിന് വരരുത്. നമ്മക്ക് നാളേം കാണാലോ.അല്ലെങ്കിൽ നീ അവളെ ഒന്ന് കണ്ട് എന്താ സംഭവിച്ചത് എന്നറിഞ്ഞിട്ട് വാ. ഞാൻ കാത്തിരിക്കാം. Plz കാർത്തി. കാർത്തി പോയിട്ട് വരുമ്പോ ഇനിയും ഞാൻ ഉമ്മ തരാം.”
കാർത്തി: Promise
“ന്റെ കാർത്തിയാണെ സത്യം പോരെ????”
കാർത്തി: mm അപ്പൊ ഞാൻ പോണമല്ലേ????
“Mm പോണം.”
സങ്കടത്തോടെ ആണെങ്കിലും കാർത്തി കുന്നിറങ്ങി. ബൈക്കിനടുതെത്തി. എന്തോ നിധി കളഞ്ഞിട്ട് പോയവനെ പോലെ കാർത്തി ആ കുന്ന് ഒന്നുകൂടി നോക്കി. എന്നിട്ട് ബൈക്ക് start ചെയ്തു. നേരെ കൃഷ്ണ ഹോസ്പിറ്റലിലേക്ക്.
ഇതേ സമയം ഗൗരിടെ വിട്ടിൽ……
ഗൗരി: നീ എന്ത് പണിയാടാ കാണിച്ചേ???? അവൾക്കെന്തെങ്കിലും പറ്റിയാ നീ മാത്രമല്ല ഞങ്ങളും തൂങ്ങും.
ഹരി: എടി ഞാൻ പറഞ്ഞില്ലേ, അറിഞ്ഞോണ്ട് ചെയ്തതല്ല. ആസിട് കൊണ്ട് പോയെന്നുള്ളത് ശെരിയാ. പക്ഷെ അത് കാണിച്ച് അവളെ പേടിപ്പിക്കാൻ വേണ്ടി മാത്രമാ. പക്ഷെ, പക്ഷെ എത്രയൊക്കെ പറഞ്ഞിട്ടും അവൾ എന്റെ വഴിക്ക് വരുന്നില്ലെന്ന് കണ്ടപ്പോ ദേഷ്യം വന്ന് ഒരു ആവേശത്തിന് വീത്തി പോയതാ.
ഗൗരി: ഇനി ഇപ്പൊ പറഞ്ഞിട്ട് എന്ത് കാര്യം???? നടക്കേണ്ടത് നടന്നു. ഗിരിയും, മനോജും നാട്ടിൽ പോയത് നന്നായി.
ഹരി: ഇനിയിപ്പോ എന്ത് ചെയ്യോടി????
ഗൗരി: ഞാൻ ഒന്ന് ആലോചിക്കട്ടെ. ഇനി രണ്ട് ദിവസം കൂടെ ഉള്ളൂ സ്ട്രൈക്ക് തീരാൻ. അതിനുള്ളിൽ എന്തെങ്കിലും വഴി കണ്ടെത്താം. നീ ഇപ്പൊ ചെല്ല്.
ഹരി: mm. എടി നിന്റെ പപ്പാ????
ഗൗരി: പേടിക്കണ്ട. പപ്പാ റൂമിലാ. നീ ശബ്‌ദം ഉണ്ടാക്കാണ്ട് വന്ന വഴി വിട്ടോ.
ഹരി: mm
ഗൗരി: അഹ് പിന്നെ നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. അറിയാലോ ആ കാർത്തിയിത് അറിഞ്ഞാൽ????
ഹരി: എനിക്ക് അതെപറ്റി ചെറുതായി പേടി ഉണ്ടായിരുന്നു. പക്ഷെ കുറച്ച് ദിവസം മുൻപ് അവര് അടിയായി പിരിഞ്ഞു. അപ്പൊ പിന്നെ അതിനെ കുറിച്ച് പേടിക്കണ്ട.
ഗൗരി: അപ്പൊ എല്ലാം അറിഞ്ഞിട്ടാണ് നീ ഈ തെണ്ടിത്തരം കാണിച്ചേ അല്ലെ????
ഹരി: എടി ഞാൻ പറഞ്ഞില്ലേ അറിഞ്ഞോണ്ട് അല്ലാന്ന്.
ഗൗരി: mm ശെരി ശെരി നീ പോ.
അവൻ പിൻ വാതിൽ വഴി പുറത്തേക്ക്……..