“കേളു ഇതവൾ തന്നെയാണ് ഞാനും നീയും ആരെയാണോ ദർശിക്കാൻ ഇത്രയും ചെയ്തത് അവൾ തന്നെ യക്ഷി ”
ആ ശബ്ദം കാതിൽ വീണയുടൻ തന്നെ അവന്റെയുള്ളിൽ അവനിൽ ലയിച്ച ദിഗംബരൻ അവനോട് പറഞ്ഞു. കേളു തന്റെ കണ്ണുകൾ തുറന്നു. തന്റെ മുൻപിൽ നിൽക്കുന്ന രൂപത്തെ കണ്ട് അവന്റെ കണ്ണുകൾ ഒന്നുടെ വിടർന്നു.
അരയ്ക്ക് മുകളിലേക്ക് നഗ്നമായ അതിസുന്ദരിയായ സ്ത്രീ രൂപം അവന്റെ കണ്ണുകളിൽ നിറഞ്ഞു. അവളുടെ കണ്ണുകൾ അഗ്നിപോൽ ജ്വലിക്കുന്നുണ്ടായിരുന്നു. അവളുടെ മാറിടങ്ങൾക്ക് ഭംഗിയും മറയും നൽകികൊണ്ട് ഒരു ആഭരണ വലയം തന്നെ അവളിൽ നിറഞ്ഞിരുന്നു. ഇടതൂർന്നു നീളമുള്ള അവളുടെ കേശഭാരങ്ങൾ അവളിലേക്ക് അവനെ കൂടുതൽ ആകൃഷ്ടനാക്കി. ചെഞ്ചുണ്ടെന്ന് പറഞ്ഞാൽ മതിയാവില്ല അത്രയ്ക്കും ചുവന്നു തുടുത്തതായിരുന്നു അവളുടെ ചുണ്ടുകൾ. ആരെയും മോഹവലയത്തിലാക്കുന്ന തന്നെ ഉപസിക്കുന്നവരുടെ ഏതൊരു ആഗ്രഹവും സാധിച്ചുകൊടുക്കുന്ന സൗന്ദര്യം തുളുമ്പുന്ന ആ യക്ഷി കേളുവിന് മുന്നിൽ പ്രത്യക്ഷയായി…
തുടരും…..
ഒരുപാട് തെറ്റുകൾ ഉണ്ടായിട്ടുണ്ട് പ്രതീക്ഷിച്ചതുപോലെ അങ്ങ് എഴുതി ഭലിപ്പിക്കാൻ സാധിക്കുന്നില്ല മനസ്സ് ആസ്വസ്തമാണ് അത്കൊണ്ടാവാം അടുത്ത ഭാഗത്തിൽ തീർച്ചയായും എല്ലാ കുറവുകളും നികത്തുന്നതായിരിക്കും 😊
സ്നേഹപൂർവ്വം
സാത്താൻ 😈