ഇത് ഞാൻ എന്റെ ഗുരുനാഥനു നൽകുന്ന വാക്ക്.”
ഉൾമനസ്സിലൂടെ തന്നെ കേളു ദിഗംബരന് വാക്കുനൽകി.
തന്റെ ആഗ്രഹത്തിന് വേണ്ടി ജീവൻപോലും സമർപ്പിച്ച ദിഗംബരന്റെ ആഗ്രഹമായ യക്ഷിയെ പ്രത്യക്ഷപ്പെടുത്തുക എന്നതായിരുന്നു കേളുവിന്റെയും പ്രധാമമായ ആവശ്യം.
ഉറച്ച കാൽവെപ്പോടെ നടക്കുന്ന കേളു ഓരോ അടിയും നടക്കുന്നതിനൊപ്പവും ഭൂമി കുലുങ്ങുന്നതിനു സമാനമായ ശബ്ദം അവിടമാകെ നിറഞ്ഞു.
നടന്നു നടന്നു തന്റെ ഗ്രാമത്തിന് അടുത്തെത്തിയ കേളു കഴുത്തിൽ അണിഞ്ഞിരിക്കുന്ന രുദ്രാക്ഷമാലയിൽ പിടിച്ചുകൊണ്ടു എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി.
അതികം വൈകാതെത്തന്നെ ആജനാബാഹുവായ അവന്റെ ശരീരം കുള്ളനായ ഒരു സന്യാസിയുടേതായി മാറി. ദിഗംബരന് ഉണ്ടായിരുന്ന ശക്തികളെല്ലാം അവനു ലഭിച്ചതിന്റെ ഫലമായി തന്നെ ലഭിച്ചതായിരുന്നു ആ കഴിവും.
സന്യാസിയുടെ രൂപം ധരിച്ച കേളു ഗ്രാമത്തിനുള്ളിലേക്ക് നടന്നു.
ഗ്രാമ മധ്യത്തിലുള്ള ആൽത്തറയിൽ അവൻ ഇരുപ്പുറപ്പിച്ചു.
ആരെയും ശ്രദ്ധിക്കാതെ ഭക്ഷണം പോലുമില്ലാതെ ആൽത്തറയിൽ ധ്യാനത്തിലിരിക്കുന്ന കേളുവിനെ കുറിച്ച് ആ നാട്ടിലാകെ വാർത്തകൾ പരന്നു.
അയാൾക് ചുറ്റും എന്തോ ഒരു മായാ വലയം തന്നെ രൂപപ്പെട്ടിട്ടുള്ളതായി ആ ജനങ്ങൾക്ക് തോന്നി.
എന്തെന്നില്ലാത്ത ഒരു ചൈതന്യം ആ മുഖത്തവർക്ക് കാണാൻ സാധിച്ചു.
എല്ലാം കേളുവിന്റെ മന്ത്ര ശക്തിയിൽ തീർത്ത വെറും മായ മാത്രമാണെന്ന് ആർക്കും ഒട്ടു മനസ്സിലായതുമില്ല.
ഒരു സന്യാസി വര്യൻ തങ്ങളുടെ നാട്ടിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന വാർത്ത കേട്ടിട്ട് ആ നാട്ടിലുള്ള ഇല്ല പൗര പ്രമുഖരും എത്തിച്ചേർന്നു.
ഒരു ജന്മിയുടെയും കീഴിലല്ലാതെ എല്ലാവർക്കും തുല്യ അവകാശമുള്ള ആ ഗ്രാമത്തിലെ ജനങ്ങളുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരാൾ അവർക്കിടയിലൂടെ മുന്നിലേക്ക് വന്നു.
അയാൾ ഭക്തി പൂർവ്വം തന്നെ കേളുവിനെ വിളിച്ചു.
(തല്ക്കാലം നമുക്ക് ആ കടന്നു വന്ന ആളെ ഗ്രാമ മൂപ്പൻ എന്ന് വിളിക്കാം )
മൂപ്പൻ : സ്വാമി…
കേളു : ഓം ഹരി ഓം….
മൂപ്പൻ : സ്വാമി അങ്ങ് ആരാണ്?
കേളു : കുഞ്ഞേ ഞാൻ സരസ്വഥാനന്ദ. അങ്ങ് ഹിമ പാർവ്വങ്ങളിൽ നിന്നുമാണ് വരുന്നത്.