ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്ന പ്രായത്തിൽ തന്‍റെ കസിൻസ് അറിയാതെയന്ന പോലെ ചെയ്യുന്ന പ്രവർത്തികൾ അവളുടെ മനസിനെ പിടിച്ചുലച്ചു.. വീണ്ടും അവർ മുന്നോട്ട് പോകുമെന്ന അവസ്ഥ ആയപ്പോളാണ് ഷിനി തന്‍റെ അമ്മയോട് സൂചിപ്പിച്ചു നേര്യമംഗലത്തേക്ക് മടങ്ങിയത്.. ചെറു പ്രായത്തിൽ തന്‍റെ നേരെ യുണ്ടായ നീക്കങ്ങൾ അവൾക്ക് ആണുങ്ങളോടുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചു.. ഒരു കയ്യകലമിട്ടാണ് ഷിനിയെല്ലാവരോടും പെരുമാറിയിരുന്നത്.
ഇതെല്ലാം ലക്ഷ്മിയോടൊരിക്കൽ അവൾ പറഞ്ഞിരുന്നു.. എല്ലാമറിഞ്ഞിട്ടും അവളോട് പറയേണ്ടായിരുന്നു എന്നു ലക്ഷ്മിക്ക് തോന്നി..
അടുത്ത ദിവസങ്ങളിലും ഒക്കെ അഷ്‌റഫ് സ്‌കൂൾ വിടുന്ന സമയങ്ങളിൽ ഗേറ്റിൽ വന്നു നിൽക്കുമായിരുന്നു. കൂടെ പഠിച്ച കൂട്ടുകാരോട് സംസാരിക്കുന്ന രീതിയിലാണങ്കിലും അവന്‍റെ നോട്ടം മുഴുവൻ ഷിനിയിലായിരുന്നു…
സ്‌കൂളിന് ചേർന്ന് അവൻ ഒരു സൈക്കിൾ കട ഇട്ടിട്ടുണ്ട്.. അവന്‍റെ അമ്മവീട്ടുകാർ ഇട്ടു കൊടുത്തതാണ് എന്നു രേവതി പറഞ്ഞറിഞ്ഞിരുന്നു.
കടയിൽ റിപ്പയറിങ്ങിനും മറ്റും ആൾക്കാർ ഇല്ലെങ്കിൽ മിക്കവാറും അവൻ ഷിനിയുടെ പുറകെ കാണും.നേര്യമംഗലം പാലം കഴിയുന്നത് വരെ .
പാലം കഴിഞ്ഞു വീട്ടിലേക്കുള്ള വഴിയെത്തുന്നത് വരെ അവനവരെ ഫോളോ ചെയ്യും.
വർഷാവസാന പരീക്ഷ കഴിഞ്ഞു..
ലാസ്റ് ദിവസം അഷ്റഫ് ഷിനിയുടെ പുറകെയെത്തി..
“ഷിനി….ഇനിയെന്നാണ് കാണാൻ പറ്റുക..സമയം കിട്ടുമ്പോൾ ഇതിനൊരു മറുപടി തരണം..”
അവനൊരു മടക്കിയ പേപ്പര്‍ എടുത്തു ഷിനിയുടെ നേരെ നീട്ടി..
ഷിനിയിത് വാങ്ങാതെ മുന്നോട്ട് നടന്നു..
” ഷിനി.. പ്ലീസ്.. ഇത് വാങ്ങു..”
,” എന്താ അഷ്റഫെ ഇത്…. ആ കുട്ടിക്ക് തന്നെ ഇഷ്ടമല്ലന്ന് അറിയില്ലേ.. പിന്നെയെന്താ..”
രേവതിയവനോട് ചൂടായി..
ഒരു മാസം കഴിഞ്ഞു.. പത്താം ക്ലസ്സിലേക്കായി ഷിനിയും കൂട്ടുകാരും… ലക്ഷ്മിയും ഷിനിയും മിക്കവാറും കാണാറുണ്ടായിരുന്നു…. എന്നാൽ രേവതിയെയോ തുളസിയെയോ അങ്ങനെ കാണാറില്ലായിരുന്നു അവധിക്കാലത്ത്.
ഒരുമാസം അവധി കഴിഞ്ഞു പത്തിന് ക്ലാസ് തുടങ്ങിയപ്പോള്‍ സ്കൂളിലെത്തിയെ ഷിനിയോട് രേവതി ഓടി വന്നൊരു കാര്യം പറഞ്ഞു..
” എടി ഷിനി നീയറിഞ്ഞോ..നിന്‍റെ കാമുകനെ പോലീസ് പിടിച്ചെന്നു..”
” ആരെ… അഷ്‌റഫിനെയോ?”
രേവതി അവളെ ചോടിപ്പിക്കാനായാണ് കാമുകനെന്നു പറഞ്ഞതെങ്കിലും ഷിനിക്കാകാംഷയായി.
‘ ആ ..അതേടി … ഇന്നലെ രാത്രി”
‘ എന്നാത്തിനാ അവനെ പോലീസ് പിടിച്ചേ ?” തുളസിക്ക് അകാംഷയടക്കനായില്ല