യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Posted by

ആച്ഹി… ആച്ഹി” തുമ്മിയിട്ടു മൂക്ക് ചീറ്റിയവള്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ വരാന്തയിലെ ജനാലയില്‍ തന്നെ നോക്കി നില്‍ക്കുന്ന ഒരു പയ്യനെ കണ്ടു .. അവള്‍ പെട്ടന്ന് നോട്ടം മാറ്റി

” തലേല്‍ വെള്ളമിറങ്ങണ്ട …തുടക്ക് ” ലക്ഷ്മിയെഴുന്നേറ്റു അവളുടെ നിറുകയില്‍ തൂവാല കൊണ്ട് തുടച്ചു .

‘ പേര് പറഞ്ഞില്ലാട്ടോ…’ ലക്ഷ്മിയുടെ അപ്പുറത്തിരുന്നു എത്തി നോക്കുന്ന കുട്ടികളെയും നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചിട്ട് അവള്‍ പറഞ്ഞു .

‘ ഷിനി …ഷിനി ജേക്കബ് ”

‘ പാലത്തിനക്കരെയാണോ ഇക്കരയാണോ വീട് ?’

” അക്കരെ ..” ഷിനിയവരോട് വീടിനെ പറ്റി പറഞ്ഞു

” ദൈവമേ യാക്കൊബെട്ടന്‍റെ വീട്ടിലെയാണല്ലേ…..ഒരാള് അമ്മ വീട്ടില്‍ നിന്നാ പഠിക്കുന്നെന്നു പറഞ്ഞു കേട്ടായിരുന്നു … …വൈകുന്നേരം ഒന്നിച്ചു പോകാം ”

ഒരു കൂട്ട് കിട്ടിയതിന്‍റെ സന്തോഷത്തില്‍ ലക്ഷ്മി ഷിനിയോടു കലപില കലപിലാന്നു സംസാരിച്ചു കൊണ്ടിരുന്നു ക്ലാസ് തുടങ്ങുന്നത് വരെ ..

മഴക്കാലം തുടങ്ങുകയായിരുന്നു … ഹൈറേഞ്ചിന്‍റെ കവാടമായ നേര്യമംഗലം പാലത്തിലൂടെ ഷിനിയും ലെക്ഷ്മിയും തുളസിയും കൂടി വീട്ടിലേക്ക് മടങ്ങി … ചെരിഞ്ഞു പെയ്യുന്ന മഴയെ പ്രതിരോധിക്കാനായി അവര്‍ പുസ്തകങ്ങള്‍ ഇട്ട സാരീകവര്‍ കൊണ്ട്തലയെ മറച്ചു പിടിച്ചു കൊണ്ടാണ് നടന്നിരുന്നത് ..

‘ അയ്യോ …” എതിരെ വന്ന തടി ലോറിക്ക് സൈഡ് കൊടുക്കാനായി ഒരു ബസ് അവരുടെ സൈഡിലേക്ക് ചേര്‍ന്ന് വന്നപ്പോള്‍ അവരുടെ പുറകിലൂടെ വന്ന സൈക്കിള്‍ പാളി അവരുടെ ഇടയിലേക്ക് കയറി .

പുറകിലെ കരിയറില്‍ നിന്ന് താഴെ വീണ പുസ്തകങ്ങള്‍ ഷിനി പെറുക്കിയെടുത്തപ്പോള്‍ ലെക്ഷ്മിയുമോപ്പം കൂടി ..

” പുതിയ അളാണല്ലേ? എന്താ പേര് ?’ ആ സൈക്കിളില്‍ വന്ന ആ പയ്യന്‍ അവളെ നോക്കി ചോദിച്ചു .

” ഷിനി” അവള്‍ മടിച്ചു മടിച്ചു പേര് പറഞ്ഞു .

മുണ്ട് മാടിക്കുത്തി അവന്‍ ഒപ്പം നടക്കാന്‍ തുടങ്ങിയപ്പോള്‍ ഷിനി നടത്തം സ്പീഡിലാക്കി. അവന്‍ സൈക്കിളില്‍ കയറി മുന്നോട്ടു പോയിട്ട് കൈ വിട്ടും , ഒറ്റക്കാലില്‍ ഓടിച്ചും അഭ്യാസം കാണിച്ചപ്പോള്‍ തുളസി അവരോടായി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *