യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Posted by

മനപൂര്‍വ്വം അവഗണിച്ചിട്ടും, മറ്റാരോടും അങ്ങനെ തോന്നാത്തൊരു ഇഷ്ടം അവനോടുള്ളത് അവളുടെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു .. മനപൂര്‍വ്വം അവളെ മറന്നതാവുമോ ? കഥകളിലെയൊക്കെ പോലെ വേറെ നല്ലേ പിള്ളേരെ കണ്ടപ്പോള്‍ അവന്‍ തന്നെ മറന്നതാവുമോ? ..താന്‍ കറുത്തത് അല്ലെ … പിന്നെ എന്തിനാ അവന്‍ എന്നെ സ്നേഹിച്ചേ ?

ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ അവളുടെ മനസ്സില്‍ അവശേഷിച്ചു .

രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഷിനി Bed പാസ്സായി നാട്ടിലേക്ക് മടങ്ങി … ഇടക്ക് ഒരു പ്രാവശ്യം അവള്‍ നാട്ടില്‍ വന്നപ്പോള്‍ നേര്യമംഗലത്തെ പഴയ വീട്ടിലെ അയല്‍വക്കത്ത് സന്ദര്‍ശനത്തിന് പോയെങ്കിലും അഷറഫിനെ കുറിച്ച് അറിയാനായില്ല … രേവതിയുടെ വിവാഹം കഴിഞ്ഞിരുന്നു … ലക്ഷ്മി പഠിക്കാനായി പുറത്തും … തുളസിയുടെ വിവരവും ഒന്നുമറിഞ്ഞില്ല …

ഷിനി റിസള്‍ട്ട് വന്നതോടെ നെടുങ്കണ്ടത്തു പഠിപ്പിക്കാനായി ജോയിന്‍ ചെയ്തു …. അവിടുത്തെ ഹോസ്റ്റലില്‍ താമസം … ആഴ്ചയവസാനം ബസിന് മാങ്കുളത്തേക്ക് … മാസങ്ങള്‍ കഴിഞ്ഞു…

അങ്ങനെ ഒരാഴ്ചയുടെ അവസാനം വീട്ടിലേക്ക് പോകാനായി അവള്‍ ബസ്സ്റ്റാന്റിലെത്തി ….

” ഷിനി…” പതിഞ്ഞ സ്വരം കേട്ടവള്‍ ഞെട്ടിത്തിരിഞ്ഞു … കേള്‍ക്കാന്‍ കൊതിച്ചിരുന്ന സ്വരം … അതെ അവന്‍ തന്നെ അഷ്‌റഫ്‌ … അവനു നേരെ തിരിഞ്ഞ അവളുടെ കണ്ണില്‍ നീര്‍ത്തുള്ളികള്‍ പൊടിഞ്ഞു …കാത്തു കാത്തിരുന്നു തന്‍റെ സുല്‍ത്താനെ കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ സൂര്യനെ പോലെ തിളങ്ങി ..കവിളുകള്‍ ശോണിമയാര്‍ന്നു..കൈത്തണ്ടയില്‍ രോമങ്ങള്‍ എഴുന്നു

‘ എവിടെ …എവിടെയായിരുന്നു ….” അവളുടെ കണ്ഠത്തില്‍ നിന്ന് വാക്കുകള്‍ പുറത്തു വന്നില്ല …

‘ വാ … ഒരു കാപ്പി കുടിക്കാം” നാളുകള്‍ കൂടിയവനെ കണ്ട , പരവേശത്തില്‍ ഷിനി അവന്‍റെ കൂടെ അടുത്തുള്ള ഹോട്ടലിലെക്ക് നടന്നു …. കാപ്പി കുടിക്കുമ്പോഴും അവള്‍ക്ക് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല … പറയാന്‍ ഉള്ളതെല്ലാം അവളുടെ കണ്ണിലെ നീര്‍ത്തുള്ളികളില്‍ അലിഞ്ഞിരുന്നു ..

‘ ബസ് …ബസ് എടുക്കുന്നു …ഞാന്‍ പൊക്കോട്ടെ ..”

‘ ലാസ്റ്റ് ബസ് .ആറരക്കാണ് ഷിനി ..അതില്‍ പോകാം …പ്ലീസ് ‘ അവന്‍റെ വിശേഷങ്ങള്‍ അറിയാനുള്ള ..കാണാനുള്ള കൊതി കൊണ്ടും ഷിനി സമ്മതിച്ചു … ആറരയുടെ ബസ് വരുന്നത് വരെ അവര്‍ ബസ്റ്റാന്റിലെ വെയിറിംഗ് ഷെഡില്‍ സംസാരിച്ചു കൊണ്ടിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *