‘ സോറി …” ഷിനിയറിയാതെ പറഞ്ഞു പോയി .. അഷ്റഫ് അവളെ അവിശ്വസനീയതോടെ നോക്കി ..
” എനിക്ക് ഷിനിയെ ഇഷ്ടമാ … എന്നെ ഇഷ്ടമല്ലേ ഷിനി ..ഒന്ന് പറഞ്ഞിട്ട് പോ ഷിനി ” വീട്ടിലേക്കുള്ള വഴിയിറങ്ങിയപ്പോള്‍ അഷ്‌റഫ് കുറുകെ നിന്നു ..ഷിനിയവനെ ധൃതിയില്‍ മറികടന്നു പോയെങ്കിലും എന്നുമുള്ള ആ അനിഷ്‌ടഭാവം അവളില്‍ ഇല്ലായിരുന്നു .
‘ ആ ..ആ …എനിക്കറിയാം … ഇഷ്ടമാണെന്ന് … ഞാന്‍ അങ്ങനെ വിശ്വസിച്ചോട്ടെ ..’ അഷ്‌റഫ് വിളിച്ചു പറഞ്ഞു .. അല്‍പമകലെ ചെന്നിട്ട് ഷിനിയവനെ തിരിഞ്ഞു നോക്കി … ഒരു ചെറുപുഞ്ചിരിയവളില്‍ ഉണ്ടായിരുന്നു … ലക്ഷ്മിയത് കണ്ടവളുടെ കൈത്തണ്ടയില്‍ നുള്ളി ..
‘ ഉം ..ഉം .. മിണ്ടാപ്പൂച്ച കലമുടക്കാന്‍ തുടങ്ങുവാണേ…..”
‘ പോടീ ഒന്ന് …” ഷിനി അവളെ കൊഞ്ഞനംകുത്തികാണിച്ചിട്ട് വീട്ടിലേക്കോടി …
കുളിക്കുമ്പോള്‍ അറിയാതെ വന്ന മൂളിപ്പാട്ട് അവളെ ലജ്ജാലുവാക്കി ..
!!! താന്‍ …താനറിയാതെ അവനെ ഇഷ്ടപ്പെടുവാണോ …. ഞാന്‍ ..ഞാനിങ്ങനെ അല്ലല്ലോ ദൈവമേ .. നാളെ ..നാളെ അവനെ കാണുമ്പോള്‍ മാറി പോണം ..പഠിത്തം .. ജോലി …കുടുംബം ….അത് മതി തനിക്ക് …!!!
ഷിനി ചിന്തകളെ പറിച്ചു നട്ടെങ്കിലും അഷ്‌റഫിന്‍റെ മുഖം കയറി വന്നു കൊണ്ടിരുന്നു ..കൂട്ടത്തില്‍ കൂട്ടുകാരികളുടെ കളിയാക്കലും അവനെ കുറിച്ചുള്ള സംസാരങ്ങളും …
പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് പോരുമ്പോള്‍ ഷിനി തനിച്ചായിരുന്നു ..ലക്ഷ്മി അന്ന് വന്നിട്ടുണ്ടായിരുന്നില്ല ..
.രേവതിക്ക് എന്തോ വാങ്ങണമെന്ന് പറഞ്ഞു അവള്‍ തുളസിയെയും കൂട്ടിയോരു ഫ്രണ്ടിന്‍റെ വീട്ടില്‍ പോയി.
മുന്നിലും പുറകിലും അനേകം കുട്ടികള്‍ ഉണ്ടെങ്കിലും നേര്യമംഗലം പാലത്തില്‍ എത്തിയപ്പോള്‍ പുറകിലെ സൈക്കിള്‍ ബെല്‍ കേട്ട് ഷിനിയുടെ ഹൃദയം പെരുമ്പറ കൊട്ടി . അവള്‍ തിരിഞ്ഞു നോക്കുന്നെനും മുന്നേ അഷ്‌റഫ് സൈക്കിള്‍ അവളുടെ അടുത്ത് കൊണ്ട് പോയി നിര്‍ത്തി ..
‘ ഇന്ന് ലക്ഷ്മിയില്ലല്ലേ ….. ഒത്തിരി നാളായി ഷിനിയെ ഇങ്ങനെ തനിച്ചു കിട്ടണമെന്നു കരുതീട്ട് ..”
അവളൊന്നും മിണ്ടിയില്ല ..
‘ എന്നെ ഇഷ്ടമല്ലേ …അതെ ..ഇഷ്ടമാ … എനിക്കറിയാം ..” അവളുടെ ഒപ്പം അഷ്‌റഫ് നടന്നു ..