രൂപ : എന്റെ വീട്ടിലോ അത്.. എല്ലാവരുമുണ്ട്
ആദി : ആരാ ഈ എല്ലാവരും
രൂപ : അച്ഛനും അമ്മയും
ആദി : നീ ഒറ്റ മോളാണോ
രൂപ : ..അതെ ഒറ്റ മോളാ
ആദി : അതിനെന്തിനാടി ഇത്രയും ചിന്തിക്കുന്നെ ഞാനും ഒറ്റ മോനാ അമ്മക്ക് പെൺകുട്ടി വേണമെന്ന് വലിയ ആഗ്രഹമായിരുന്നു പക്ഷെ നടന്നില്ല എന്റെ അമ്മാവന് ഒരു മോളുണ്ട് അവളെ സ്വന്തം മോളെന്നാ പറയുന്നെ
രൂപ : ഉം..
ആദി : നമ്മൾ എത്താറായല്ലേ പിന്നെയുണ്ടല്ലോ രൂപേ ഞാൻ ഇന്നലെ പറഞ്ഞു വന്നില്ലേ
രൂപ : സാന്ദ്രയുടെ കാര്യമാണോ
ആദി : ടീ..
രൂപ : നിനക്ക് നിർബന്ധമാണെങ്കിൽ ഞാൻ പറഞ്ഞു നോക്കാം പക്ഷെ വലിയ നാണക്കേടാടാ അവള് നിനക്ക് ചേരുകയുമില്ല അവളുടെ ജാടകണ്ടാൽ മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നും
ഇത് കേട്ട ആദി ഒന്നും മിണ്ടാതെ രൂപയുടെ വീടിനടുത്തേക്ക് വണ്ടി തിരിച്ചു ശേഷം വീടിനടുത്തായി വണ്ടി നിർത്തി
രൂപ : എന്നാൽ ശെരി ആദി
ഇത്രയും പറഞ്ഞു രൂപ വണ്ടിയിൽ നിന്നിറങ്ങി
രൂപ : നീ വിഷമിക്കണ്ട ഞാൻ അവളോട് പറയാം പോരെ
ഇത്രയും പറഞ്ഞു രൂപ പോകാനായി ഒരുങ്ങി എന്നാൽ പെട്ടെന്നു തന്നെ ആദി രൂപയുടെ കയ്യിൽ പിടുത്തമിട്ടു
രൂപ : എന്താടാ
ആദി : ആ സാന്ദ്രയുടെ കാര്യം ഇനി മിണ്ടി പോകരുത് എനിക്കിഷ്ടം നിന്നെയാ ഈ മൊട്ടച്ചിയെ
രൂപ : നീ… നീ എന്തൊക്കെയടാ ഈ പറയുന്നെ വെറുതെ തമാശ പറയല്ലേ ഇതല്പം ഓവറാ
ആദി : ഒരു തമാശയുമല്ല എനിക്ക് നിന്നെ സത്യമായും ഇഷ്ടമാ ഇത് പറയാനാ ഞാൻ ഇന്നലെ മുതൽ ശ്രമിക്കുന്നത് പക്ഷെ നീ കേൾക്കണ്ടേ
രൂപ : ടാ നീ
ആദി : ഇപ്പോൾ ഒന്നും പറയണ്ട നാളെ കോളേജിൽ വെച്ച് മറുപടി തന്നാൽ മതി എന്നാൽ ശരി നീ വിട്ടോ
ഇത്രയും പറഞ്ഞു ആദി ബൈക്ക് തിരിച്ചു മുന്നോട്ട് പോയി രൂപ എന്ത് പറയണം എന്നറിയാതെ അവിടെ മിഴിച്ചു നിന്നു