ആദി : തരുന്നെങ്കിൽ തരട്ടെ
ഇത്രയും പറഞ്ഞു ആദി അവിടെ നിന്ന് മുന്നോട്ട് നടന്നു
കുറച്ചു സമയത്തിനു ശേഷം ആദി വീട്ടിൽ
അമ്മ : ഇന്നെന്താടാ നേരത്തെ
ആദി : കോളേജിൽ സ്ട്രൈക്കാ നേരത്തെ വിട്ടു
ഇത്രയും പറഞ്ഞു ആദി റൂമിലേക്കു പോയി
പിന്നാലെ അമ്മയും
അമ്മ : ആദി മാളു വിളിച്ചിരുന്നു ഏതോ രൂപയെ പറ്റി അവളെന്നോട് ചോദിച്ചു നീ അവളോടും ഓരോന്നു പറഞ്ഞു പിടിപ്പിച്ചു അല്ലേ
ആദി : എന്റെ അമ്മേ അവൾക്ക് വട്ടാണ്
അമ്മ : വട്ട് നിനക്കാണ് വെറുതെ അവളെ വിഷമിപ്പിക്കാനായിട്ട് ഞാൻ ഒരു വിധത്തിലാ അവളെ സമാധാനിപ്പിച്ചത് നീ പറഞ്ഞതൊന്നും ഞാൻ ഇതുവരെ വിശ്വസിച്ചിട്ടില്ല ഇനി അതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ അത് ഇന്നത്തോടെ അവസാനിപ്പിച്ചോണം ഇതൊക്കെ കോളേജ് കഴിയുന്നത് വരെ കാണുള്ളു അത് കഴിയുമ്പോൾ അവള്മാര് പൊടിയും തട്ടി പോകും
ആദി : എന്റെ അമ്മേ എനിക്കൊന്ന് സമാധാനത്തോടെ കിടക്കണം എന്നെ ഒന്ന് വെറുതെ വിടാമോ
അമ്മ : ശെരി ഇനി ഞാനായിട്ട് സമാധാനകേട് ഉണ്ടാക്കുന്നില്ല എനിക്ക് അയൽക്കൂട്ടമുണ്ട് ഞാൻ പോകുവാ പിന്നെ ഞാൻ പറഞ്ഞതൊന്നും മറക്കണ്ട
ആദി : ഓഹ് ശെരി പോയാലും
ഇത് കേട്ട അമ്മ റൂമിൽ നിന്ന് പുറത്തേക്കു പോയി
അന്നേ ദിവസം രാത്രി
ആദി : എത്ര തവണ വിളിച്ചു ഒരു റിപ്ലൈയുമില്ല ഇനി അസുഖം എങ്ങാനും കൂടുതലായിരിക്കുമോ അറിയാൻ എന്താ ഒരു വഴി ഒന്നു കൂടി വിളിച്ചു നോക്കിയാലോ,
പെട്ടെന്നാണ് ആദിയുടെ ഫോൺ റിങ് ചെയ്തത് അവൻ വേഗം ഫോൺ കയ്യിലെടുത്തു
“രൂപയാണല്ലോ ”
ആദി വേഗം ഫോൺ അറ്റണ്ട് ചെയ്തു
“ഹലോ”
രൂപ : ഉം പറയ്
ആദി : എന്ത് പറയാൻ ഞാൻ എത്ര നേരമായി വിളിക്കുന്നു നിനക്ക് ഒരു തവണയെങ്കിലും ഫോൺ എടുത്താൽ എന്തായി പോകും ഞാൻ എത്ര ടെൻഷൻ അടിച്ചെന്ന് അറിയാമോ
രൂപ : ടെൻഷനോ എന്തിന്
ആദി : നിനക്ക് വയ്യെന്ന് നിന്റെ കൂട്ടുകാരി പറഞ്ഞു അതിന്റെ കൂടെ ഫോൺ കൂടി എടുക്കാതിരുന്നാൽ പിന്നെ പേടിക്കില്ലേ