കുറച്ച് സമയത്തിനു ശേഷം അവർ ഫസ്റ്റ് ഇയർ ക്ലാസ്സിനു മുന്നിൽ
“കൈ നോവുന്നെടാ പട്ടി ”
“നിന്നെ കൊല്ലൂടി തെണ്ടി ”
രാജീവ് :ടാ അകത്തെന്താടാ ഒരു ബഹളം
വിഷ്ണു :അറിയില്ല നീ വന്നേ
അവർ വേഗം തന്നെ ക്ലാസ്സിനുള്ളിലേക്ക് കയറി അവിടെ അവർ കണ്ടത് പരസ്പരം തല്ലുപിടിക്കുന്ന രൂപയേയും ആദിയേയുമാണ്
“ടാ..”
വിഷ്ണു ഉച്ചത്തിൽ തന്നെ വിളിച്ചു ക്ലാസ്സിലെ കുട്ടികൾ എല്ലാം തന്നെ നിശബ്ദരായി ശബ്ദം കേട്ട ആദിയും രൂപയും വേഗം തന്നെ തിരിഞ്ഞു നോക്കി സീനിയേഴ്സിനെ തന്റെ മുന്നിൽ കണ്ട ആദി വേഗം ഡസ്റ്റർ താഴേക്കിട്ടു
രാജീവ് : ഇപ്പോൾ എങ്ങനെയിരിക്കുന്നു ഞാൻ അപ്പോഴേ പറഞ്ഞതാ ഇതിനെയൊന്നും അഴിച്ചുവിടരുതെന്ന് അപ്പോൾ എന്തായിരുന്നു പിള്ളേര് പാവമല്ലേ വന്ന രണ്ടിന്റെ അന്ന് തമ്മിൽ തല്ലാൻ തുടങ്ങി
ഇത് കേട്ട വിഷ്ണു വർദ്ധിച്ച ദേഷ്യത്തോടെ ആദിയുടെ അടുത്തേക്ക് എത്തി
വിഷ്ണു :എന്താടാ ഇത്
“ചേട്ടാ അത് ഇവൾ ”
വിഷ്ണു പെട്ടെന്ന് തന്നെ ആദിയുടെ കുത്തിനു പിടിച്ചു
“ടാ പന്ന..”
ആരതി :വിഷ്ണു വേണ്ട
ഇത് കേട്ട വിഷ്ണു പതിയെ ആദിയുടെ ദേഹത്ത നിന്ന് കയ്യെടുത്തു ശേഷം പതിയെ രൂപയുടെ അടുത്തേക്ക് എത്തി
“നീ ആരാടി ഗുണ്ടയോ അവളുടെ ഒരു ബോയ് കട്ടും.. നിനക്കെന്താടി ഇവനുമായി പ്രശ്നം എന്തിനാ തല്ലുണ്ടാക്കിയേ ”
രൂപ :(ദൈവമേ ഞാൻ പെട്ടു )
അടുത്ത നിമിഷം രൂപ കരയാൻ തുടങ്ങി
വിഷ്ണു :നീ എന്തിനാ കരയുന്നേ കരയാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ നീ കരയാതെ കാര്യം പറ
എന്നാൽ രൂപ അപ്പോഴും കരച്ചിൽ തുടർന്നു
വിഷ്ണു : ദൈവമേ ഇവള് മോളെ കരയല്ലേ ഞാൻ അറിയാതെ പറഞ്ഞുപോയതാ നീ കാര്യം പറയ് ഞാൻ പരിഹാരമുണ്ടാക്കാം
ഇത് കേട്ട രൂപ പതിയെ ആദിക്ക് നേരെ കൈ ചൂണ്ടി” ഇവനാ എല്ലാത്തിനും കാരണം ”
ആദി :ടീ നീ..
വിഷ്ണു :വാ അടക്കി വെക്കടാ നീ പറ എന്താ പ്രശ്നം
രൂപ :ഇവനും ഞാനും തമ്മിൽ ഇഷ്ടത്തിലാ ഇപ്പോൾ ഇവൻ എന്നെ ഒഴിവാക്കാൻ നോക്കുവാ