അജാസ് :ഇന്നലെ നീ കാണിച്ചത് ഒരുമാതിരി മറ്റേടത്തെ പരുപാടിയായിപോയി
ആദി :മറ്റേടത്തെ പരുപാടിയോ
അജാസ് :എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത് എന്നെ ഇവിടെ ഒറ്റക്കിട്ടിട്ട് പോയില്ലേ
ആദി :ഓഹ് അത് അതാ രൂപ വന്ന് ചൊറിഞ്ഞപ്പോൾ
അജാസ് :എന്നിട്ട് രണ്ടെണ്ണവും കൂടി ബസ് സ്റ്റോപ്പിൽ നല്ല പഞ്ചാരയടിയായിരുന്നല്ലോ
ആദി :എന്തൊക്കെയാടാ ഈ പറയുന്നേ
അജാസ് :ഞാൻ അവിടെ ഉണ്ടായിരുന്നു രണ്ടെണ്ണവും കൂടി നിന്ന് സൊള്ളുന്നതും ഒരേ ബസിൽ കയറി പോകുന്നതും എല്ലാം ഞാൻ കണ്ടു
ആദി :നിനക്കെന്തിന്റെ കേടാടാ സൊള്ളാനോ അതും അവളോട്
അജാസ് :കളിക്കല്ലേ ആദി നീ ക്ലാസ്സിൽ കേറുന്നതിനു മുൻപ് ഗേൾസിന്റെ സൈഡിലേക്ക് എത്തിനോക്കിയത് ഞാൻ കണ്ടു നീ നോക്കിയത് അവളെയല്ലേ
ആദി :അത് പിന്നെ
അജാസ് :ആണ് നീ ഒന്നും പറയണ്ട എനിക്കെല്ലാം അറിയാം
ആദി : ഈ കോപ്പൻ
“ടാ.. 🔥🔥🔥”
പെട്ടെന്നാണ് ആദി ആ അലർച്ച കേട്ടത് അവൻ വേഗം തന്നെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി അവിടെ അവൻ കണ്ടത് കയ്യിൽ ടസ്റ്ററുമായി നിൽക്കുന്ന രൂപയെയാണ് അടുത്ത നിമിഷം രൂപ ടസ്റ്റർ ആദിക്ക് നേരെ എറിഞ്ഞു കണ്ണു ചിമ്മുന്ന വേഗത്തിൽ അത് ആദിയുടെ മുഖത്ത് തന്നെ വന്നു പതിച്ചു
ഈ കാഴ്ച കണ്ട കുട്ടികളെല്ലാം തന്നെ ആദിയെ നോക്കി നിന്നു പെട്ടന്നാണ് സ്വപ്നാ മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നത് ഇത് കണ്ട കുട്ടികൾ പെട്ടെന്ന് തന്നെ അവരുടെ സീറ്റുകളിൽ ഇരുന്നു രൂപയും വേഗം തന്നെ തന്റെ സീറ്റിൽ നടുത്തേക്ക് ഓടി എന്നാൽ ആദി എന്ത് ചെയ്യണം എന്നറയാതെ അവിടെ തന്നെ നിന്നു ക്ലാസ്സിലേക്ക് കയറിയ മിസ്സ് അവിടെ നിൽക്കുന്ന ആദിയെ അടിമുടി ഒന്ന് നോക്കി
മിസ്സ് : എന്താടാ ഇത് നീ മുഖത്ത് വൈറ്റ് വാഷ് അടിച്ചോ
മിസ്സ് ആദിയോടായി ചോദിച്ചു ഇത് കേട്ട ആദി വേഗം തന്നെ മുഖത്തു പുരണ്ട ചോക്ക് പോടി തുടച്ചു മാറ്റാൻ കൈ ഉയർത്തി
മിസ്സ് :തുടക്കരുത് അത് അവിടെ തന്നെ ഇരുന്നോട്ടെ
മിസ്സ് ആദിയോടായി പറഞ്ഞു