അവിടെ ജോ കിടന്ന റൂമിന്റെ കതകു തുറന്നു കിടക്കുന്നതു അവൻ കണ്ടു. സഞ്ജയ് ആ റൂമിലോട്ടു ചെന്നു. മായ കട്ടിലിൽ കിടന്നു മയങ്ങുന്നു അവൻ കണ്ടു. ആ കിടപ്പിൽ എന്തോ പന്തികേട് തോന്നിയിട്ട് അവൻ മായയെ വിളിച്ചു നോക്കി. അനക്കമില്ല. അവൻ അവളുടെ അടുത്തേക്ക് ചെന്നു എന്നിട്ടു കുലുക്കി വിളിച്ചു. അപ്പോഴും മറുപടി ഒന്നുമില്ല. എന്തോ ഒരു ഞരക്കം പോലെ അവനു തോന്നി.
സഞ്ജയ്‌ക്കു മായ എന്തോ മയക്കത്തിൽ ആണ് എന്ന് തോന്നി. അവൻ ആ റൂമിലുള്ള ജഗ്ഗിൽ നിന്ന് അല്പം വെള്ളം എടുത്തു അവളുടെ മുഖത്തു തെളിച്ചു. അപ്പോഴും അവൾ ഞരങ്ങിയതല്ലാതെ ഒന്ന് അനങ്ങിയതുപോലുമില്ല. അവനു ആകെ ടെൻഷൻ ആയി. ഹോസ്പിറ്റലിൽ വിളിക്കണോ പുറത്തുള്ള പോലീസുകാരോട് പറഞ്ഞു ആശുപത്രിയിൽ കൊണ്ട് പോകണോ അതോ ആശയെ വിളിച്ചു പറയാനോ എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ നിന്നു. അവൻ അല്പം വെള്ളം ഒഴിച്ച് അവളുടെ മുഖം തുടച്ചു. എന്നിട്ടു മായയുടെ വായ തുറന്നു സ്വല്പം വെള്ളം അവളെ കൊണ്ട് കുടിപ്പിച്ചു. ജഗ്ഗ് താഴെ വച്ചിട്ട് അവൻ ഫോണെടുത്തിട്ടു ആശയെ വിളിക്കാമെന്ന് കരുതി. അപ്പോൾ മായയിൽ നിന്നും ചെറിയ ഒരു അനക്കം അവൻ കേട്ട്. അവൻ അടുത്ത് ചെന്നു. അവളോട് ചേർന്ന് ഇരുന്നു. മായ പാതി മയക്കത്തിൽ ആണെങ്കിലും സംസാരിക്കാൻ തുടങ്ങി.
മായ:- എനിക്ക് കുഴപ്പമൊന്നുമില്ല. സ്ട്രെസ്സിന്റെയ. ഒന്ന് കിടന്നിട്ടെണീക്കുമ്പോൾ ഇത് മാറും.
സഞ്ജയ്:- നമുക്ക് ഹോസ്പിറ്റലിൽ പോകാം.
മായ:- അതൊന്നും വേണ്ട. താഴെ റൂമിൽ എന്റെ ടാബ്ലറ്റ് ഇരിപ്പൊണ്ട് ഒന്ന് എടുത്തോണ്ട് വരുമോ.
സഞ്ജയ് പോയി മായ പറഞ്ഞ ടാബ്ലറ്റ് എടുത്തു കൊണ്ട് വന്നു. അവൾ അത് കഴിച്ചിട്ട് കിടന്നു. അല്പം സെഡേറ്റീവ് ആയിട്ടുള്ള ടാബ്ലറ്റ് ആയിരുന്നു. അത് കഴിച്ചു കഴിച്ചു കഴിഞ്ഞു മായ വീണ്ടും മയക്കത്തിലോട്ടു വീണു. സഞ്ജയ് മായയെ കട്ടിലിൽ നേരെ പിടിച്ചു കിടത്തി. സ്ട്രെസ് കാരണമുള്ള മയക്കവും മരുന്നിന്റെ എഫക്റ്റും മായ നല്ല ഉറക്കത്തിലേക്കു വീണു.തത്കാലം ആശയെ ഒന്നും അറിയിച്ചു പേടിപ്പിക്കണ്ട എന്ന് സഞ്ജയ് കരുതി.