ജോ:- ആ വണ്ടിയിൽ സഞ്ജയ് പോകട്ടെ. ഞാൻ ഇവിടെ ഹോട്ടലിൽ റൂം എടുത്തിട്ടുണ്ട്. സഞ്ജയ് പോയി കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് പോയി കൊള്ളാം.(വക്കേറ്റു ചെയ്ത കാര്യം ജോ മനപ്പൂർവം മായയോട് മറച്ചു വച്ചു)
അത് കേട്ടപ്പോൾ മായയ്ക്ക് എന്ത് പറയണം എന്ന് അറിയാത്ത പോലെ ആയി. കിച്ചണിലെ സംഭവം ആലോചിച്ചപ്പോൾ മായ താൻ ഒരു സ്ത്രീ ആണെന്ന കാര്യം ഓർത്തു ജോ ഒന്ന് തൊട്ടപ്പോൾ പെട്ടെന്ന് തന്നെ താൻ അത് തടയാൻ ആകാത്ത അവസ്ഥയിൽ ആയിപോയി. ഇനി ജോയുമായി ഒറ്റയ്ക്ക് അവിടെ നിന്നാൽ ചിലപ്പോൾ എല്ലാം കൈ വിട്ടുപോയാലോ എന്ന് അവൾക്കു തോന്നി.
മായ:- ആശയെ ഇങ്ങോട്ട് കൊണ്ട് വരാൻ എന്താണ് മാർഗം എന്നാണ് ഇപ്പോൾ എന്റെ ആലോചന. കാര്യം എനിക്ക് ഒറ്റയ്ക്ക് നിന്ന് ശീലം ഉണ്ടെങ്കിലും പ്രായം കൂടും തോറും പേടിയും കൂടും. ആശ വരുന്നത് വരെ സഞ്ജയ് ഇവിടെ നിൽക്കട്ടെ എന്ന് ഞാൻ കരുതി. ആശയെ നാളെയോ മറ്റെന്നാളോ ഇങ്ങോട്ട് കൊണ്ട് വരാൻ സാധിക്കും എന്നാണ് എന്റെ നിഗമനം. അത് കൊണ്ട് ജോ നാളെ ആ ആംബുലൻസിൽ പോകുന്നതാണ് എനിക്ക് നല്ലതു.
താൻ പറഞ്ഞത് ജോയ്‌ക്കു വിഷമം ആയി എന്ന് മായയ്ക്ക് മനസ്സിലായി പക്ഷെ തനിക്കു തത്കാലം വേറെ വഴി ഇല്ല. വിവാഹം കഴിയുന്നത് വരെ ജോയെ അകറ്റി നിർത്തിയെ പറ്റു എന്ന് തോന്നി മായയ്ക്ക്.
ജോ ശരി എന്ന രീതിയിൽ തല കുലുക്കി. അപ്പോൾ ഇനി കുറച്ചു മണിക്കൂറുകൾ മാത്രമേ തനിക്കു മായയുടെ ചിലവഴിക്കാൻ ആകു എന്ന് ജോയ്‌ക്കു മനസ്സിലായി. കിച്ചണിൽ നടന്ന സംഭവങ്ങൾ ജോയുടെ മനസ്സിലൂടെ കടന്നു പോയി. ലോക്ക്-ഡൌൺ ഒരുപാടു നീണ്ടാൽ ഒരു പക്ഷെ തനിക്ക് അടുത്തെങ്ങും മായയെ നേരിട്ട് കാണാൻ ആകില്ല എന്ന് ജോയ്‌ക്കു മനസ്സിലായി. ആ ചിന്ത ജോയെ അല്പം സ്വാർഥനാക്കി. ഉള്ള സമയം മായയോട് ഇന്റിമേറ്റ് ആയി ചിലവഴിക്കാൻ ആയി ജോയുടെ തീരുമാനം.
മായ:- ജോ ഭക്ഷണം കഴിച്ചില്ലലോ? ഞാൻ ഫുഡ് എടുക്കട്ടേ?
ജോ:- വേണ്ട. കയ്യിൽ കുറച്ചു ഫ്രൂട്സ് ഉണ്ടായിരുന്നു അത് കഴിച്ചു. വിശപ്പില്ല ഇപ്പോൾ.
ജോ ഇപ്പോൾ കട്ടിലിൽ ഇരിക്കുക ആയിരുന്നു. മായ ജോയുടെ ഡ്രസ്സ് കിടക്കുന്ന കസേരയിലും. ജോ പതിയെ കട്ടിലിൽ നിന്ന് എണീറ്റു. മനസ്സിൽ എന്തോ തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ടായിരുന്നു ജോ. പതിയെ മായയുടെ അടുത്തേക്ക് ജോ നീങ്ങി. മായയും കസേരയിൽ നിന്ന് എണീറ്റു. ജോയുടെ മുഖത്തെ ഭാവം മായയ്ക്ക് മനസ്സിലായില്ല. എങ്കിലും ഗുഡ് നൈറ്റ് പറഞ്ഞു ഇറങ്ങാം എന്നായിരുന്നു മായ കരുതിയത്.
മായ:- എങ്കിൽ ജോ കിടന്നോളു. രാവിലെ സഞ്ജയ് കാണാതെ എങ്ങനെ എങ്കിലും ജോയെ പറഞ്ഞു വിടാൻ നോക്കാം. അത് വരെ ജോ മുറിയിൽ നിന്നും വെളിയിൽ വരണ്ട. രാത്രി വെള്ളം വല്ലതും വേണോ?
ജോ:- വേണം.
മായ:- ഞാൻ എടുത്തിട്ട് വരാം.