ജോയുടെ ട്രിപ്പിൾ ജോയിൻ ചെയ്യുന്നോ എന്ന ചോദ്യത്തിന് തമാശ രൂപേണ ശെരി എന്ന് പറയുകയും ചെയ്തു.
മായയ്ക്ക് ജോ ഒരു ഇൻസ്പിറേഷൻ ആയിരുന്നെകിൽ ജോയ്ക്കു മായ ഒരു ഇന്റെരെസ്റ്റ് ആയിരുന്നു. അവളുടെ സൗന്ദര്യത്തിൽ ആദ്യം തന്നെ ജോ വീണു പോയിരുന്നു. അവളെ കാണാനും അവളുടെ കൂടെ സമയം ചിലവഴിക്കാൻ ആഗ്രഹിച്ചു. ജോ അങ്ങനെ നാട്ടിലേക്കു തിരിച്ചു. നാട്ടിൽ എത്തിയ ശേഷം ക്വാറന്റൈൻ കോവിഡ് ടെസ്റ്റ് എല്ലാം കഴിഞ്ഞു മായയെ കാണാൻ ആയി പുറപ്പെട്ടു.
സഞ്ജയ് വന്ന അതെ ദിവസം വൈകിട്ട് ഒരു 4:30 യോടെ ജോ മായയുടെ വീട്ടിൽ എത്തിയിരുന്നു മായയ്ക്ക് സർപ്രൈസ് നല്കാൻ. തന്നെ കാണുമ്പോൾ മായയ്ക്ക് വളരെ സന്തോഷം ആകുമെന്നു ജോ കരുതി.
കാളിങ് ബെൽ കേട്ട് വാതിൽ തുറന്ന മായ ശരിക്കും ഞെട്ടി. ജോ തന്നെ കാണാൻ വരുമെന്ന് അവൾ തീരെ പ്രതീക്ഷച്ചിരുന്നില്ല. സാഹചര്യം മറ്റൊന്ന് ആയിരുന്നെങ്കിൽ അവൾ ചിലപ്പോൾ സന്തോഷിച്ചേനെ. പക്ഷെ മകളുടെ വിവാഹം 2 ആഴ്ച കഴിഞ്ഞു ആണ്. അതിനിടയിൽ പ്രശ്നം വരുന്ന ഒന്നും സംഭവിക്കാൻ മായ ആഗ്രഹിച്ചിരുന്നില്ല. ജോയുടെ ഈ വരവ് തനിക്കു എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമോ എന്ന ചിന്ത ആണ് ആദ്യം അവളുടെ മനസ്സിലൂടെ പോയത്.
മായയുടെ മുഖം കണ്ടപ്പോൾ തന്നെ അവൾക്കു തന്റെ വരവ് എന്തോ ബുദ്ധിമുട്ടു പോലെ തോന്നി എന്ന് ജോയ്ക്കു മനസ്സിലായി. അയാൾ എന്ത് പറയണം ചെയ്യണം എന്ന് അറിയാതെ വാതിൽക്കൽ നിന്നു.
മായ:- ജോ നാട്ടിൽ എപ്പോൾ എത്തി? അകത്തേക്ക് വരൂ ജോ. സോറി പെട്ടെന്ന് കണ്ടപ്പോൾ ഞാൻ ഷോക്ക്ഡ് ആയി പോയി. തീരെ പ്രതീക്ഷിച്ചില്ല.
ജോ:- ഞാൻ ഇന്ത്യയിൽ ഉണ്ടായിരുന്നു. നോർത്തിൽ ജാർഖന്ദിൽ ഒരു പ്രൊജക്റ്റ്. ആ കൂട്ടത്തിൽ തന്നെ കാണാമെന്നു കരുതി . 2 ആഴ്ച മുൻപ് ഇവിടെ എത്തി പിന്നെ. ക്വാറന്റൈൻ, ടെസ്റ്റ് ഒക്കെ കഴിഞ്ഞു ഇന്നാണ് ഫ്രീ ആയതു. നമ്മൾ സംസാരിച്ചപ്പോൾ ഒക്കെ മനഃപൂർവം പറയാതെ ഇരുന്നാണ് തനിക്കു സർപ്രൈസ് തരാൻ.
മായ:- ഞാൻ ഈയിടെയായി കുറച്ചു തിരക്കിൽ ആയിരുന്നു. മകളുടെ വിവാഹ കാര്യം പറഞ്ഞിരുന്നല്ലോ അതിന്റെ ഓരോ കാര്യത്തിൽ പെട്ട് ഇങ്ങനെ ഇരിക്കുകയായിരുന്നു.
ജോ:-ഞാൻ വന്നത് ബുദ്ധിമുട്ടായി കാണുമല്ലേ?
മായ:- താൻ ഒരിക്കലും എനിക്ക് ബുദ്ധിമുട്ടാകില്ല. പക്ഷെ സാഹചര്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. മോളോടോ മറ്റാരോടോ ഞാൻ തന്നെ കുറിച്ച് പറഞ്ഞിട്ടില്ല ഇതുവരെ. കല്യാണം ഒക്കെ കഴിഞ്ഞു ഒന്ന് റിലാക്സ് ആയ ശേഷം തന്നെ കുറിച്ചും ട്രിപ്പിനെ കുറിച്ചും പറയാമെന്നു കരുതി.
മായയുടെ വാക്കുകൾ ജെനുവിന് ആയി ജോയ്ക്കു ഫീൽ ചെയ്തു. തനിക്കു