Will You Marry Me.?? Part 04 [Rahul Rk]

Posted by

“എന്ത് പ്ലാൻ..”

“അത് തന്നെ ഞാനും ചോദിക്കുന്നത്.. പഠിച്ച് വാങ്ങിച്ച സർട്ടിഫിക്കറ്റ് ഒക്കെ ഇങ്ങനെ അലമാരക്ക്‌ അകത്ത് വച്ച് വീട്ടിൽ ഗെയിമും കളിച്ച് ഇരിക്കാൻ ആണോ പ്ലാൻ..??”

“നിനക്ക് അറിയുന്നത് അല്ലേ ഞാൻ എല്ലായിടത്തും ട്രൈ ചെയ്തതാണ്.. എക്സ്പീരിയൻസ് ഇല്ലാത്ത ഒരു സ്റ്റാഫിനെ ആർക്കും ആവശ്യം ഇല്ല.. ഇവന്മാർ ആരെങ്കിലും ഒരു ജോലി തന്നാൽ അല്ലേ ഈ എക്സ്പീരിയൻസ് എന്ന് പറയുന്ന സാധനം ഉണ്ടാക്കാൻ പറ്റൂ..”

“എന്നാ ഇനി എന്റെ മോൻ അതോർത്ത് ടെൻഷൻ ആവണ്ട..”

“മനസ്സിലായില്ല..”

“ഇവിടെ ഇൻഫോ പാർക്കിൽ എന്റെ ഫ്രണ്ടിന്റെ അങ്കിൽ പുതിയ ഒരു കമ്പനി സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.. അവിടെ ഹയറിങ് നടക്കുന്നുണ്ട് നീ ഒന്ന് പോയി ഇന്റർവ്യൂ അറ്റെന്റ് ചെയ്താ മതി ബാക്കി ഒക്കെ ഓകെ ആണ്..”

“നീ സീരിയസ് ആണോ.. ലാസ്റ്റ് ഞാൻ മണ്ടൻ ആവില്ലല്ലോ…”

“നീ ഒന്ന് പോ എന്റെ ഷോൺ…”

“ഓകെ.. ബേബി…”

അങ്ങനെ ജൂലി പറഞ്ഞത് പ്രകാരം ഞാൻ ആ കമ്പനിയിലേക്ക് എന്റെ സി വി അയക്കുകയും അവർ എനിക്ക് ഇന്റർവ്യൂ കോൾ ലെറ്റർ അയച്ചു തരിക യും ചെയ്തു…

ഇന്നാണ് ഇന്റർവ്യൂ.. ഞാൻ രാവിലെ തന്നെ കുളിച്ച് ഒരുങ്ങി റെഡി ആയി.. ചേട്ടത്തിയോടും ചെട്ടായിയോടും അനുഗ്രഹം ഒക്കെ വാങ്ങി ഇൻഫോ പാർക്കിലേക്ക് തിരിച്ചു…

ഉള്ളിലേക്ക് കയറുന്നതിന് മുൻപ് ഞാൻ ജൂലിയെ വിളിച്ചു.. അവളും ആൾ ദി ബെസ്റ്റ് പറഞ്ഞു…

ഇതൊരു സ്പെഷ്യൽ ഇന്റർവ്യൂ ആയത് കൊണ്ട് ഞാൻ മാത്രമേ ഉണ്ടാകൂ എന്ന് മുൻപേ അവർ പറഞ്ഞിരുന്നു…

ഞാൻ റിസപ്ഷനിൽ നിൽക്കുന്ന പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു..

“ഗുഡ് മോണിംഗ്.. ഞാൻ ഷോൺ ജേക്കബ്.. ഇവിടെ ഇന്റർവ്യൂ അറ്റെന്റ് ചെയ്യാൻ വന്നതാണ്…”

ഞാൻ കോൾ ലെട്ടറിന്റെ കോപ്പി അവരെ കാണിച്ചു..

Leave a Reply

Your email address will not be published. Required fields are marked *