അവളുടെ കൺപോളകൾ ക്കുള്ളിൽ കൃഷ്ണ മണി ചലിക്കുന്നത് എനിക്ക് കാണാം.. അവൾ പതിയെ പ്രയാസപ്പെട്ട് കണ്ണുകൾ പതിയെ തുറന്നു..
എന്നെ കണ്ടതും ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ ഒരു ഞെട്ടൽ ആണ് അവളിൽ ഉണ്ടായത്…
“ഷോൺ….???”
അവള് അടഞ്ഞ ശബ്ദത്തിൽ പതിയെ വിളിച്ചു… പക്ഷേ ആ വിളിയിലും അവളുടെ ഉള്ളിലെ നടുക്കം പ്രതിഫലിക്കുന്നുണ്ട്..
“ഹും…”
ഞാൻ ഒന്ന് മൂളികൊണ്ട് തലയാട്ടി..
അവള് പതിയെ വളരെ പ്രയാസപ്പെട്ട് തല ഉയർത്തി ചുറ്റും നോക്കി…
“ഷോൺ.. എവിടെ..??”
“ആര്..”
“ആ പെൺകുട്ടി… നിന്റെ ഭാര്യ…”
അവളുടെ ഈ ചോദ്യം സത്യത്തിൽ എന്റെ ഉള്ളിൽ ആണ് നടുക്കം ഉണ്ടാക്കിയത്..
ഞാൻ ഒരു നിമിഷം താഴേക്ക് നോക്കിയിരുന്നു.. പിന്നെ ഒരു ദീർഗ നിശ്വാസം എടുത്തു.. എന്നിട്ട് പറഞ്ഞ് തുടങ്ങി……
ഞാൻ ബാംഗ്ലൂരിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത് മുതൽ ഇന്നു വരെയുള്ള എല്ലാ കാര്യങ്ങളും ജൂലിയോട് പറഞ്ഞു…
എല്ലാം പറഞ്ഞു കഴിഞ്ഞ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവൾ ഒന്നും മിണ്ടാതെ മുകളിലേക്ക് നോക്കി കിടക്കുകയാണ്.. അവളുടെ കണ്ണിനു ഇരുവശത്ത് കൂടെയും കണ്ണുനീർ ഒഴുകുന്നുണ്ട്… സത്യത്തിൽ ഈ ഒരവസ്ഥയിൽ എന്റെ കണ്ണും നിറഞ്ഞിരുന്നു എന്നതാണ് സത്യം…
ഞാൻ വീണ്ടും അവളെ വിളിച്ചു..
“ജൂലി…”
അവള് ചെറിയ ഒരു മൗനത്തിന് ശേഷം തുടർന്നു..
“നമ്മൾ ജീവന് തുല്ല്യം സ്നേഹിച്ചവർ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന എനിക്ക് നന്നായിട്ട് അറിയാം ഷോൺ… താൻ ഇപ്പൊൾ കടന്ന് പോയികൊണ്ടിരിക്കുന്ന മാനസീക അവസ്ഥയും എനിക്ക് മനസ്സിലാകും…”
സത്യത്തിൽ അവളെ ആശ്വസിപ്പിക്കാൻ വന്ന എന്നെ, അവൾ ആണ് ആശ്വസിപ്പിക്കുന്ന ത്…
എനിക്ക് പറയാൻ വാക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല.. എങ്കിലും ഞാൻ എന്റെ കയ്യിൽ അവളുടെ കൈ മുറുകെ പിടിച്ചു…