കാർലോ ഞങ്ങൾക്കായി ഒരു റെന്റൽ ജീപ്പ് റെഡി ആക്കിയിരുന്നു.. അത്കൊണ്ട് എപ്പോളും കാബ് ബുക്ക് ചെയ്യേണ്ട കാര്യം ഇല്ല… കാർലോ തന്നെ ആണ് സാരഥി…
ആദ്യം തന്നെ ഞങൾ പോയത്.. ബാഗ്യോവിൽ ഡൗൺ ടൗണിൽ ഉള്ള ബേൺ ഹാം പാർക്കിലേക്ക് ആണ്..
വിശാലമായി പരന്നു കിടക്കുന്ന ഒരു അതിമനോഹരമായ പാർക്ക്.. ഒട്ടനവധി മരങ്ങളും ചെടികളും അതിനകത്ത് ഉണ്ടായിരുന്നു…
അമേരിക്കൻ ആർക്കിടെക്ടും ബാഗ്യോ സിറ്റി പ്ലാനറും ആയ ഡാനിയേൽ ബേൺ ഹാം ആണ് ഈ പാർക്ക് രൂപകൽപ്പന ചെയ്തത്…
ഏകദേശം 72 ഓളം വിത്യസ്ത തരം സസ്യങ്ങൾ ഇതിനകത്ത് ഉണ്ട് എന്നാണ് കാർലോ പറഞ്ഞത്…
പാർക്കിന് ചേർന്ന് തന്നെ മനോഹരമായ ഒരു തടാകം.. അതിൽ സൈക്കിൾ ബോട്ടിംഗ് ഉണ്ടായിരുന്നു…
ഒരുപാട് നേരം അവിടെ ചിലവഴിച്ച് ഞങൾ അടുത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചു..
സ്പാനിഷ് കൊളോണിയൽ രീതിയിൽ നിർമ്മിച്ച ഫിലിപ്പൈൻസ് പ്രസിഡന്റിന്റെ മാൻഷൻ കാണാൻ ആണ് ഞങൾ പിന്നെ പോയത്… വെളുത്ത നിരത്തോട് കൂടിയ ഒരു കോട്ടക്ക് സമാനമായ കെട്ടിടം ആയിരുന്നു അത്…
തുടർന്ന് ഞങൾ ബാഗ്യോയിലെ പള്ളി കാണാൻ ആണ് പോയത്… വളരെ പ്രശസ്തമായ ആ പള്ളി അകമേ നിന്നും പുറമെ നിന്നും അതിമനോഹരം ആയിരുന്നു.. കയറുന്ന പടിക്കെട്ടിന് നടുവിൽ തന്നെ യേശു ദേവന്റെ കുരിശിൽ തറച്ച നിലയിൽ ഉള്ള ഒരു പ്രതിമയും ഉണ്ടായിരുന്നു…
ഇടയ്ക്ക് ഞങൾ ഭക്ഷണം ഒക്കെ കഴിച്ച് പ്രധാന മാളുകളിലും പട്ടണങ്ങളിലും മാർക്കറ്റുകളിലും ഒക്കെ കറങ്ങി വൈകുന്നേരത്തോടെ റൂമിലേക്ക് തിരിച്ചെത്തി…
ബാഗ്യോവിൽ ഉള്ള ഓരോ നിമിഷവും ഞങൾ വളരെ അധികം എൻജോയ് ചെയ്തു കൊണ്ടിരുന്നു…
ജൂലിയുടെ കാര്യത്തിൽ ഞാൻ ഇത്തിരി ടെൻഷനിൽ ആയിരുന്നു എങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല…
********** *********** **********
അങ്ങനെ ഞങ്ങൾ ബാഗ്യോവിൽ എത്തിയിട്ട് ഒരു ആഴ്ച പിന്നിട്ടിരിക്കുന്നു.. ഒരുപാട് സ്ഥലങ്ങൾ ഞങ്ങൾ കണ്ടു.. ഒരുപാട് ആക്‌റ്റിവിട്ടികൾ ഞങൾ ചെയ്തു..
അങ്ങനെ ഇന്ന് ഒരു ദിവസം ടൂറില് നിന്ന് അവധി എടുത്ത് ഫുൾ ടൈം ഹോട്ടലിൽ ചിലവഴിക്കാൻ തന്നെ തീരുമാനിച്ചു…
ഹോട്ടലിലെ റിലാക്‌സിങ് ഏരിയയിൽ എല്ലാവരും ചേർന്ന് ചെസ്സ് കളിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് കാർലോസ് അങ്ങോട്ട് വന്നത്…
“ഷോൺ… ഒന്ന് വരൂ…”