“ഹലോ.. എന്തായി ടാ…”
“പൊന്നു മോളെ സെറ്റ്.. അടുത്ത തിങ്കളാഴ്ച ജോയിൻ ചെയ്യാം…”
“ഹൊ.. ഇപ്പോഴാ സമാധാനം ആയത്..”
“പിന്നെ.. നിന്റെ ആ കൂട്ടുകാരിക്ക് ഒരു താങ്ക്സ് പറ കേട്ടോ…”
“താങ്ക്സ് ഒന്നും പോര.. ഞങ്ങൾക്ക് നല്ല ട്രീറ്റ് തന്നെ വേണം മോനെ..”
“അതൊക്കെ റെഡി ആകാം.. ഞാൻ വീട്ടിൽ എതീട്ട് വിളിക്കാം ഡീ…”
“ഓകെ.. ടാ..”
ഞാൻ ഫോൺ കട്ട് ചെയ്ത് വണ്ടി സ്റ്റാർട്ട് ചെയ്ത് നേരെ വീട്ടിലേക്ക് വിട്ടു…
വൈകുന്നേരം ചേട്ടായിയും ചേട്ടത്തിയും വന്നപ്പോൾ സന്തോഷ വാർത്ത രണ്ടു പേരോടും പറഞ്ഞു.. അവരും ഹാപ്പി ആയി…
അങ്ങനെ നിന്നപ്പോൾ ചേട്ടത്തി ആണ് പറഞ്ഞത് എന്നാ പിന്നെ വീട്ടിൽ ഒരു പാർട്ടി വച്ചാലോ എന്ന്..
അത് ശരിയാണെന്ന് എനിക്കും തോന്നി അങ്ങനെ സാറ്റർഡേ പാർട്ടി വക്കാൻ തീരുമാനിച്ചു.. ഞാൻ ജൂലിയെ വിളിച്ച് അവളുടെ ഫ്രണ്ടിനെയും കൂട്ടാൻ പറഞ്ഞു…
സന്തോഷം എന്റെ ജീവിതത്തിൽ വീണ്ടും കടന്നെത്തിയ നാളുകൾ ആയിരുന്നു അതെല്ലാം…
പരമാവതി ഞാൻ എന്നെ തന്നെ എന്തെങ്കിലും കാര്യത്തിൽ ബിസി ആക്കി വക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു.. ഉറങ്ങുമ്പോൾ അല്ലാതെ ഒരു മിനിറ്റ് പോലും വെറുതെ ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.. കാരണം വെറുതെ ഇരിക്കുമ്പോൾ ആണല്ലോ നമ്മൾ ഓരോന്ന് ചിന്തിക്കുന്നത്…
അങ്ങനെ ശനിയാഴ്ച രാത്രി വന്നെത്തി…
നിറയെ വർണ കടലാസും ബലൂണും ഒക്കെ തൂക്കി വീട് ഞങൾ അലങ്കരിച്ചു വച്ചിട്ടുണ്ട്.. പെട്ടന്ന് കണ്ടാൽ തോന്നും വല്ല ബർത്ത്ഡേ പാർട്ടിയും ആണെന്ന്…
അധികം ആരെയും ക്ഷണിച്ചിട്ടില്ല.. ഞാനും ചേട്ടായിയും ചേട്ടത്തിയും മിന്നു മോളും ജീവനും ജൂലിയും അവളുടെ ഫ്രണ്ടും മാത്രമേ ഒള്ളു…
ഞങ്ങളുടെ ഒരു കൊച്ചു സന്തോഷം..
ഭക്ഷണം ഒക്കെ ചേട്ടത്തി തന്നെ ആണ് തയാറാക്കിയത്.. അക്കാര്യത്തിൽ പുള്ളിക്കാരിയെ വെല്ലാൻ വേറെ ആരും ഇല്ല…
വേറെ ദുശീലങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് എല്ലാവർക്കും മെയിൻ പരിപാടി ഫുഡിങ് തന്നെ ആകും എന്നുള്ളത് കൊണ്ട് കുറെ വെറൈറ്റി ഐറ്റംസ് ചേട്ടത്തി ഉണ്ടാക്കിയിരുന്നു.. എല്ലാം ഒന്നിനൊന്ന് മെച്ചം…
പാട്ട് വച്ച് ഡാൻസ് കളിയും മിന്നുവിന്റെ കുറെ കലാ പരിപാടികളും ഒക്കെ ഉണ്ടായിരുന്നു..
ഇതിന്റെ ഒക്കെ ഇടയ്ക്ക് ഞാൻ ജൂലിയുടെ ഫ്രണ്ടിനെ പരിചയപ്പെട്ടു.. അത് എനിക്ക് ഭാവിയിൽ ഗുണം ചെയ്യും എന്ന് തോന്നി…
അന്ന എലിസബത്ത് എന്നാണ് ആ കുട്ടിയുടെ പേര്.. ഞങൾ അതികം വൈകാതെ തന്നെ കമ്പനി ആയി…