“ഓകെ.. ജസ്റ്റ് എ മിനിറ്റ്..”
അവർ ഫോൺ എടുത്ത് ആരെയോ വിളിച്ചു.. എന്നിട്ട് എന്നോട് പറഞ്ഞു..
“ഓക്കേ മിസ്റ്റർ ഷോൺ.. അകത്തോട്ടു കയറിയാൽ ഇടത്ത് ഭാഗത്ത് കാണുന്ന ആദ്യത്തെ കാബിൻ.. അങ്ങോട്ട് ചെന്നോളു…”
ഞാൻ അവരോട് താങ്ക്സ് പറഞ്ഞ് ഗ്ലാസ്സ് ഡോർ തുറന്ന് അകത്തേക്ക് കയറി..
ഇടത് ഭാഗത്ത് ആദ്യത്തെ കാബിൻ കണ്ടു.. ഡോറിന് പുറത്ത് മാനേജിംഗ് ഡയരക്ടർ ജോസ് കുരിയൻ എന്ന് എഴുതിയിരുന്നു..
ഞാൻ വാതിലിൽ ഒന്ന് മുട്ടിയ ശേഷം പകുതി തുറന്ന് കൊണ്ട് ചോദിച്ചു..
“സർ മെ ഐ കം ഇൻ..??”
അദ്ദേഹം മോണിറ്ററിൽ നിന്നും നോട്ടം എന്റെ മുഖത്തേക്ക് മാറ്റി.. പെട്ടന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു..
“ഹാ.. ഷോൺ.. വരൂ.. വരൂ.. ഇരിക്കൂ..”
ഇയാളെ കണ്ടാൽ നമ്മുടെ ചന്ദ്രലേഖ സിനിമയിലെ കോട്ടിട്ട നെടുമുടി സാറിനെ പോലെ ഉണ്ട്.. ഞാൻ ചിരിച്ച് കൊണ്ട് അകത്തേക്ക് കയറി താങ്ക്സ് പറഞ്ഞു ചേയറിലേക്ക് ഇരുന്നു…
“ഷോൺ.. ജൂലിയുടെ കസിൻ ആണല്ലേ..”
“അതേ സാർ..”
“ജൂലിയും എന്റെ മകളും ഫ്രണ്ട്സ് ആണ് എന്ന് ശോണിന് അറിയാമല്ലോ…?”
“അറിയാം സാർ.. ”
“ഞാൻ തന്റെ സി വി ഒക്കെ വിശദമായിത്തന്നെ നോക്കി.. സത്യത്തിൽ ഇങ്ങനെ ഒരാളെ തന്നെ ആണ് ഞങ്ങൾക്ക് വേണ്ടത്.. അത് കൊണ്ട് ആരുടെയും recommendation കൊണ്ട് അല്ലാ തന്റെ സ്വന്തം കഴിവ് കൊണ്ട് തന്നെ ആണ് ഈ ജോലി കിട്ടിയിരിക്കുന്നത്… ഷോൺ ന് മനസ്സിലായോ..??”
“മനസ്സിലായി സർ..”
സത്യത്തിൽ എനിക്കെന്ത് പറയണം എന്ന് പോലും ഞാൻ മറന്ന് പോയി.. ഇങ്ങേർ ആള് കൊള്ളാമല്ലോ…
“അപോ മിസ്റ്റർ ഷോൺ, വെൽകം to Radiance Technologies..”
അദ്ദേഹം എനിക്ക് നേരെ കൈ നീട്ടി.. ഞാനും വളരെ സന്തോഷത്തോടെ അദ്ദേഹത്തിന് കൈ കൊടുത്തു…
തുടർന്നുള്ള ഫോമാൽട്ടികൾ ഒക്കെ വേഗം തീർത്ത് ഞാൻ ഓഫീസിന് വെളിയിൽ കടന്നു…
അടുത്ത തിങ്കളാഴ്ച മുതൽ ജോയിൻ ചെയ്യണം…
ഞാൻ ബൈകിൽ കയറി നേരെ ജൂലിയെ വിളിച്ചു..