Will You Marry Me.?? Part 4
Author : Rahul RK | Previous Part
എന്നാൽ ചില മുറിവുകൾ കാലത്തിനും മായ്ക്കാൻ ആവില്ല… അവ കാലം ചെല്ലും തോറും നീറൽ ഉള്ള ഒരു പിടി ഓർമകൾ ആയി അവശേഷിക്കും…
Will You Marry Me.?? (തുടരുന്നു..)
“ജൂലിയോ..?? അവൾക്ക് എന്ത് പറ്റി…???”
“Suicide Attempt….”
“ചേട്ടത്തി…??”
“അതേ ഷോൺ… ഞാൻ എല്ലാം പറയാം അതിനു മുൻപ് നീ വാ എനിക്കും ഒന്ന് ഫ്രഷ് ആകണം.. നീയും പോയി റെഡി ആയി വാ നമുക്ക് ഒരുമിച്ച് പോകാം..”
ഞാൻ ബാഗ് എടുത്ത് മുറിയിലേക്ക് നടന്നു.. എന്തിനായിരിക്കും ജൂലി ഇത് ചെയ്തത്.. എന്നെ സംബന്ധിക്കുന്ന എന്തെങ്കിലും കാര്യം ആകുമോ..??
ബാഗ് ബെഡിലേക്കിട്ട് ഞാൻ കയ്യും മുഖവും കഴുകി താഴേക്ക് ചെന്നു..
ചെട്ടത്തിയും റെഡി ആയി വന്നിരുന്നു..
ഞാൻ ചേട്ടത്തിയുടെ കൂടെ കാറിലേക്ക് കയറി.. ചേട്ടത്തി ഒന്നും സംസാരിക്കുന്നില്ല.. എനിക്കാണേൽ എന്താണ് ഇവിടെ ഈ രണ്ടാഴ്ചക്കുള്ളിൽ സംഭവിച്ചത് എന്ന് ഒരു ഐഡിയയും ഇല്ല..
“ചേട്ടത്തി..”
“എന്താ ഷോൺ..??”
ഞാൻ രാജസ്ഥാനിൽ എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളും ചേട്ടത്തിയോട് പൂർണമായും പറഞ്ഞു…
എല്ലാം ഒന്നും മിണ്ടാതെ കേട്ട ശേഷം ചേട്ടത്തി പറഞ്ഞു..
“സാരമില്ല ഷോൺ.. ഇങ്ങനെ ഒക്കെ നടക്കണം എന്നായിരിക്കും വിധി.. സ്നേഹം,പ്രണയം എല്ലാം നല്ലതാണ് ഷോൺ.. പക്ഷേ അതിന്റെ പേരിൽ ചില നേരത്ത് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ അത് ഭാവിയിൽ നമ്മളെ തന്നെ തിരിഞ്ഞ് കൊതുന്നത് ആവരുത്..