അതോർക്കാനും കൂടി വയ്യ കമ്പിക്കുട്ടനിലെ വായനക്കാർ അവരെന്നെ… “നാളെ ഞാൻ നോക്കും… വന്നില്ലേൽ, ആ കോഴിയേയും നിന്നെയും കൊല്ലും…” കണ്ണൻ മുതലാളിയുടെ വാക്കുകൾ ഒരു അശരീരി പോലെ ഡോൾബി സറൗണ്ടിൽ മുഴങ്ങുന്നു…
തൊടിയിലെ ഓരോ ഇഞ്ചു സ്ഥലവും ഞാൻ അരിച്ചു പെറുക്കി കുറെ കോഴി തൂവലുകൾ അല്ലാതെ കോഴികളെയൊന്നും കാണാൻ ഇല്ല..!
മതിലിനപ്പുറം ജോർജ് ചേട്ടന്റെ പറമ്പിൽ നിന്ന് കോഴികളുടെ സംസാരം കേട്ട പോലെ മതിലിൽ കേറി നോക്കുക തന്നെ അങ്ങേരു കണ്ടാൽ അവിടുത്തെ പെങ്കോച്ചിനെ വായിനോക്കുവാന്നു പറഞ്ഞു പഞ്ഞിക്കിടുവോ..?
അല്ല കോഴിയെ കണ്ടില്ലേലും മേരിയെ എങ്കിലും കാണാമല്ലോ എന്നോർത്ത് ഏഴടി പൊക്കത്തിലെ മതിലിൽ വലിഞ്ഞു കേറി നോക്കിയപ്പോൾ അവിടെ നിറച്ചും കോഴികൾ… ജോർജ് ചേട്ടന്റെ മാത്രമല്ല ഞങ്ങളുടെ വീട്ടിലേം തൊട്ടയൽവക്കത്തുള്ള മറ്റു വീട്ടിലേം മുഴുവൻ കോഴികളും ഉണ്ട്…
മതിലിനു മുകളിൽ എന്നെ കണ്ട പാടെ ഗിരിരാജൻ ഒറ്റ പറക്കലിന് മതിലിൽ ചാടി കയറി എന്റെ അടുത്ത് വന്നു പറഞ്ഞു…
“കിച്ചുവേട്ട കുറച്ചു കൂടി ഒന്ന് ക്ഷമിക്കു കേട്ടോ ഞങ്ങളുടെ ഒരു താങ്സ് ഗിവിങ്ങ് ഫങ്‌ഷൻ ആണ് തീരാറായി കൃതജ്ഞതാ പ്രസംഗവും കാപ്പി കുടിയും കൂടിയേ ഉള്ളൂ…”
അപ്പോൾ ജോർജ് ചേട്ടന്റെ വീട്ടിലെ ഇനിയും അങ്കവാലു ശരിക്കും വളർന്നിട്ടില്ലാത്ത ചെറുപ്പക്കാരനായ പൂവൻ വിളിച്ചു പറഞ്ഞു…
“കൃതജ്ഞതാ പ്രസംഗത്തിനായി ഗിരിരാജൻ ചേട്ടനെ ക്ഷണിച്ചു കൊള്ളുന്നു…”
എന്നെ നോക്കി ഇപ്പൊ വരാം എന്ന് തലയാട്ടി കാട്ടി ഗിരിരാജൻ ആ കോഴിക്കൂട്ടത്തിലേക്കു ചെന്നു അവിടെ കൂടിയിരുന്ന കോഴികളെ നോക്കി തലകുനിച്ചു വണങ്ങി ഗിരിരാജൻ ഒന്ന് നീട്ടി കൂവി പിന്നെ എല്ലാരോടുമായി പറഞ്ഞു തുടങ്ങി…
“പ്രിയപ്പെട്ട സുഹൃത്തുക്കളെ മുട്ടയിടാനും ചിക്കാനും ചികയുവാനുമായി എല്ലാവർക്കും അവരവരുടെ വീടുകളിലേക്ക് പോകേണ്ടതുണ്ടെന്നു നിങ്ങളുടെ മുഖത്തെ അക്ഷമ കാണുമ്പോൾ എനിക്കറിയാം… അത് കൊണ്ട് തന്നെ സമയം അധികരിച്ചു കഴിഞ്ഞ ഈ വേളയിൽ ചുരുങ്ങിയ വാക്കുകളിൽ ഞാൻ എന്നിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം നിർവ്വഹിച്ചു കൊള്ളട്ടെ…”
“…നമ്മൾ ഇന്നിവിടെ കൂടിയിരിക്കുന്നത് ഇന്നലത്തെ ക്രിസ്തുമസിന് നമ്മളിൽ പലർക്കും ആയുസ്സു നീട്ടി തന്നു കൊണ്ടു കറിയായി അടുപ്പിൽ കയറിയ നമ്മുടെ സഹകോഴികളെ സ്മരിക്കുന്നതിനു വേണ്ടിയാണല്ലോ..?”