കാലം വളരെ വേഗത്തിൽ കടന്നു പോയി
വിനു അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഒരു വർഷം അന്നും പതിവ് പോലെ വീട്ടിലേക്കുള്ള ഗ്രോസറി മേടിക്കാൻ പോയതാണ് വിനുവും നീതയും പക്ഷെ അതിൽ വിനു മാത്രമേ തിരിച്ചു വന്നുള്ളൂ ഹൈവേയിൽ ഉണ്ടായ ആക്സിഡന്റിൽ പെട്ടു നീത കൊല്ലപ്പെട്ടു…
ഇപ്പോൾ ആ ഫ്ലാറ്റിൽ രണ്ടു കുടിയന്മാർ ഉണ്ട് മദ്യക്കുപ്പികൾ കൊണ്ട് നിറഞ്ഞു കവിഞ്ഞ സ്വീകരണ മുറിയിലും മറ്റു മുറികളിലും ആൾക്കാർക്ക് നടക്കാൻ പോലും ബുദ്ധിമുട്ടാണ് എന്നും കുടിക്കുമ്പോൾ വിനു ശ്യാമിനോട് പറയും
“എന്നോട് ക്ഷമിക്കൂ എനിക്ക് ഭാര്യ വാഴില്ല… അതറിഞ്ഞു കൊണ്ട് ഞാൻ വീണ്ടും ഒരു പെണ്ണിനെ കൂടി…”
ശ്യാം പറയും…
“ഞാൻ ഒരിക്കലും അവളെ നിനക്ക് തരാൻ… നിന്റെ കൂടെ കിടക്കാൻ അവളെ അനുവദിക്കരുതായിരുന്നു എന്റെ തെറ്റാണു…”
വൈറ്റ് ലെഗോൺ കഥ പറച്ചിൽ ഒരു നിമിഷം നിറുത്തി എന്നിട്ടു കഥയിൽ ലയിച്ചിരുന്ന എന്നെയും ഗിരിരാജനെയും നോക്കി ചോദിച്ചു…
“ശരി പറയൂ… ഈ കഥയിൽ ആരാണ് ശരിയായ തെറ്റ് ചെയ്ത ആൾ..? ശരിയുത്തരം പറഞ്ഞാൽ ഞാൻ എന്റെ വാക്കു പാലിക്കും…”
സ്ത്രീ വിദ്വേഷം തലയ്ക്കു പിടിച്ച ഗിരിരാജന് ചിന്തിക്കാനേ ഇല്ലായിരുന്നു അവൻ ചാടി കൊക്കി പറഞ്ഞു
“എന്താണ് ഇത്ര സംശയം..? സ്വന്തം ഭർത്താവിനെ വഞ്ചിച്ചു ജാതകദോഷം ഉള്ള ആൾക്ക് കിടന്നു കൊടുത്ത നീതയാണ് തെറ്റുകാരി…”
പക്ഷെ ലെഗോൺ നിഷേധാർത്ഥത്തിൽ തലയാട്ടി എന്നിട്ടു ഒരു പുച്ഛസ്വരത്തിൽ ഗിരിരാജനോട് ചോദിച്ചു…
“താങ്കൾ ഈ പിടകളുടെ പിറകെ ഓടുമ്പോൾ അതുങ്ങളുടെ ഒക്കെ ജാതകം നോക്കാറില്ലല്ലോ..? എന്നിട്ടു എന്തേലും കുഴപ്പം ഉണ്ടായോ..? അല്ലേലും നിങ്ങൾ ഈ മനുഷ്യരുടെ കൂടെ കൂടി അന്ധവിശ്വാസിയായി…”
എന്റെ മുഖത്തോടു നോക്കിയ ലെഗോൺ പെട്ടന്ന് തല താഴ്ത്തി പിന്നെ ഒരു ക്ഷമാപണം പോലെ പറഞ്ഞു
“സോറി ഞാൻ കിച്ചുവേട്ടനെയല്ല ഉദ്ദേശിച്ചേ… മുത്തശ്ശിയെ ഒക്കെയാ…”
ഗിരിരാജൻ പക്ഷെ തോൽവി സമ്മതിക്കാൻ ഒരുക്കമായിരുന്നില്ല അവൻ ചോദിച്ചു…
“പിന്നെയാരാ തെറ്റുകാരൻ നീ പറ അല്ലേൽ കിച്ചുവേട്ടൻ പറ…”
ഞാനും അത് തന്നെയായിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത് എനിക്ക് പൂർണ്ണമായും ഉറപ്പ് തോന്നിയില്ല എങ്കിലും ഞാൻ പറഞ്ഞു