“…അതുകൊണ്ടു ഒരിക്കൽ നമ്മൾ തമ്മിൽ ചെയ്താൽ വിനു ശിൽപയെ മറക്കും എന്നും പിന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ വിനുവിന് ബുന്ധിമുട്ടുണ്ടാവില്ല എന്നുമാണ് ശ്യാമിന്റെ ചിന്ത…”
അതുവരെയും വിനു ഒരക്ഷരം പോലും മറുപടിയായി പറഞ്ഞില്ല, നീത പറയുന്നതെല്ലാം അവനു പുതിയ അറിവുകളായിരുന്നു… താടിയുഴിഞ്ഞു താനിരിക്കുന്ന സോഫയുടെ താഴെ നിലത്തു കുത്തിയിരിക്കുന്ന വിനുവിനെ നോക്കി അവൾ തുടർന്നു…
“ശ്യാം കാരണം ശിൽപ്പ മരിച്ചു എന്ന കുറ്റബോധവും വിനു നശിക്കുന്നത് കാണുന്നതിനുള്ള വിഷമവും… അതിനുള്ള ശ്യാമിന്റെ പ്രതിഫലമാണ് നമ്മളുടെ കടന്നു പോയ രാത്രി…”
“…പിന്നെ ഇനിയും വിനു ശിൽപ്പയുടെ പേര് പറഞ്ഞു നശിക്കരുത് കാരണം അവളോട് അത്രയധികം സ്നേഹമായിരുന്നെങ്കിൽ എന്റെ കൂടെ വിനു അങ്ങനെ ചെയ്യുമായിരുന്നില്ല… ഇത് എന്റെ തോന്നലാണ്… അല്ലെന്നു അല്ലെങ്കിൽ വിനു പറയൂ…”
വിനു തലയുയർത്തി അവന്റെ മുഖം വല്ലാതെ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആളിനെ പോലെ ഇരുണ്ടു… പതിഞ്ഞ ശബ്ദത്തിൽ അവൻ സംസാരിച്ചു തുടങ്ങി…
“ശ്യാമിനല്ല എനിക്കാണ് കുറ്റബോധം തോന്നേണ്ടത്… ശ്യാം കാരണം അല്ല ഞാൻ കാരണമാണ് അവൾ മരിച്ചത് ആ കുറ്റബോധം പകർന്ന ദുഃഖം കൊണ്ടാണ് ഞാൻ കുടിച്ചത് അല്ലാതെ ഒരിക്കലും ഞാൻ ശ്യാമിനെ ഒരു കുറ്റക്കാരനായി കണ്ടിട്ടില്ല…”
ഒന്നും മനസ്സിലാകാതെ നീത കണ്ണ് മിഴിച്ചു വിനുവിന് വട്ടായോ..? അവൾ ആ സംശയം അവനോടു തന്നെ ചോദിച്ചു…
“എന്താണ് ഈ പറയുന്നത് വിനുവിന് ബോധം പോയോ..? നിങ്ങൾ രണ്ടുപേരും അന്ന് പിൻ സീറ്റിലാണ് ഇരുന്നത് ഞങ്ങൾ മുന്നിലും ശ്യാം ആണ് വണ്ടിയോടിച്ചതും ഇടിപ്പിച്ചതും പിന്നെ വീനുവെങ്ങനെ…”
നീതയെ മുഴുവൻ പറയാൻ വിടാതെ വിനു ഇടയ്ക്കു കേറി പറഞ്ഞു…
“ജാതകദോഷം… അതാണ് കാരണം… വീട്ടുകാരുടെ എതിർപ്പിനെ വക വെക്കാതെ ഞങ്ങൾ അന്ന് കെട്ടിയപ്പോൾ, അവർ പറഞ്ഞ പ്രധാന കുഴപ്പം അതാരുന്നു…”
“…എന്റെ ജാതകം ഒരു പാപ ജാതകം ആണ് ഭാര്യ വാഴില്ല എന്ന്..! അത് വക വെക്കാതെ ഞങ്ങൾ കെട്ടിയതു കൊണ്ടല്ലേ അവൾ മരിച്ചത്..? അതോർത്താണ് എനിക്ക് മനഃപ്രയാസം അല്ലാതെ…”
വാക്കുകൾ അവന്റെ തൊണ്ടയിൽ തടഞ്ഞു…
ഒരു നിമിഷം മിണ്ടാതെ നിശ്ശബ്ദയായി ഇരുന്ന നീത പെട്ടന്ന് പൊട്ടിച്ചിരിച്ചു… അമ്പരപ്പോടെ അവളെ നോക്കിയാ അവനോടു അവൾ പറഞ്ഞു