വൈറ്റ്ലഗോണും ഗിരിരാജനും 4
Whitelagonum Girirajanum Part 4 bY കിച്ചു✍️
Previous Parts : PART 1 | PART 2 | PART3
എനിക്കറിയാം നിങ്ങളിൽ ചിലർ കരുതും ഇവൻ കഴപ്പ് സഹിക്കാൻ ആവാതെ കോഴികളുടെ കൂടെ കൂടിയ മറ്റൊരു കോഴിയാണെന്നു പക്ഷെ സത്യം അതാണോ..?
അല്ല..! പിന്നെയോ..? വായനക്കാരോടുള്ള എന്റെ പ്രതിബദ്ധത അല്ലാതെ മറ്റൊന്നും അല്ല… ഈ കഴപ്പ് നിറഞ്ഞ കോഴി കഥ കേൾക്കാൻ മിനക്കെട്ടു ഈ കോഴികളുടെ പുറകെ നടക്കുന്നത്…
ഇതുവരെ കേട്ട കഥകളുടെ അന്തസത്ത ചോർന്നു പോകാതെ പെട്ടന്ന് തന്നെ ഒരു നക്കൽ പരുവത്തിൽ എഴുതി വെച്ചതിനു ശേഷം ഞാൻ വീണ്ടും കഥയുടെ ബാക്കിയുമന്വേഷിച്ചു തൊടിയിലേക്കിറങ്ങി…
പൂവനെയും പെടയെയും പത്തായപ്പുരയിൽ കാണുന്നില്ല… അപ്പോളാണ് കച്ചിത്തുറുവിന്റെ അടുത്ത് നിന്നും ഒരു മുട്ടൻ വഴക്കു കേട്ടത്… ഓടി ചെന്ന് നോക്കിയപ്പോൾ മറ്റാരുമല്ല നമ്മുടെ ഗിരാജനും ലെഗോണും…
പരസ്പരം കൊത്തി കീറാനായി നിൽക്കുന്ന പോര് കൊഴിയുടേത് മാതിരി ചിറകു വിടർത്തി ചാടി പറന്നു ഓതിരം ഘടകം വെട്ടിയ അവരുടെ ഇടയിലേക്ക് നിരായുധനായ ഞാൻ ജീവന് പുല്ലു വില കൽപ്പിച്ചു ചാടി വീണു…
“എന്താണിത് ഗിരിരാജൻ..? മാറി നിൽക്കൂ… ലെഗോൺ… നിന്റെ കിച്ചുവേട്ടനാ പറയുന്നേ… മാറാൻ…”
എന്റെ അലർച്ചയും സംയോചിതവുമായ ഇടപെടലും അവിടെ അപ്പോൾ നടന്നേക്കുമായിരുന്ന ഒരു കൊലപാതകം ആണ് ഒഴിവാക്കിയത്… എന്നിട്ടും അരിശം മാറാത്ത വൈറ്റ്‌ലെഗോൺ എന്റെ നേരെ നോക്കി ഉറക്കെ കൊക്കി ക്കൊണ്ട് പറഞ്ഞു…
“അല്ല കിച്ചുവേട്ട… ഈ ഗിരിരാജൻ ഇവന്റെ മുന്നിൽ ഞാൻ ഇനി കൊക്ക് തുറക്കില്ല…”
ഗിരിരാജനെ കണ്ണുരുട്ടി കാണിച്ചു പേടിപ്പിച്ചു ഒരു മൂലയിലേക്ക് മാറ്റി നിറുത്തി ലെഗോണിന്റെ വെളുത്ത തൂവലുകൾ കോതിയൊതുക്കി ഞാൻ സ്വാന്തനപൂർവ്വം ചോദിച്ചു…
“എന്താണ് ലെഗോൺ കാര്യം പറയൂ എന്തായാലും ഞാൻ പരിഹാരം ഉണ്ടാക്കാം…”