വെബ് സീരീസ് [Grady]

Posted by

 

പ്രധാനമായും മൂന്നു ഘട്ടങ്ങളിലൂടെ ആണ് കഥ കടന്നു പോകുക  പ്രീ പ്രൊഡക്ഷൻ , പ്രൊഡക്ഷൻ , പോസ്റ്റ് പ്രൊഡക്ഷൻ . മലയാളത്തിൽ പറഞ്ഞാൽ ഷൂട്ടിങ്ങിനു മുൻപ് , ഷൂട്ടിംഗ് , ഷൂട്ടിങ്ങിനു ശേഷം .

 

പ്രീ പ്രൊഡക്ഷൻ ആണ് കഥയുടെ തുടക്കം. കാസ്റ്റിംഗ് , ക്രൂ സെലക്ഷൻ കാര്യങ്ങൾ ഒക്കെ അവിടെ ആയിരിക്കും .

പ്രൊഡക്ഷൻ ഷൂട്ടിങ് സമയത്തെ സംഭവങ്ങളും, ഷൂട്ടിങ്ങും ആയിരിക്കും

പോസ്റ്റ്പ്രൊഡക്ഷൻ  ഡബ്ബിങ് പ്രൊമോഷൻ ഒക്കെ ആയി അങ്ങനെ

ഇവ കൂടാതെ കഥാപാത്രങ്ങളുടെ സൈഡ്സ്റ്റോറിസും ഉൾപ്പെടുത്താൻ ശ്രമിക്കുന്നത് ആയിരിക്കും

 

അവസാനമായി പറയട്ടെ ഈ കഥയിൽ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടാകും .ആയതിനാൽ തന്നെ എല്ലാവരുടേം പേരുകൾ വായനക്കാർ ഓർത്തിരിക്കണമെന്നു അപേക്ഷിക്കുന്നു .

എന്നിരുന്നാലും കഥയിലെ പ്രധാന കഥാപാത്രം വെബ് സീരിസിന്റെ സംവിധായകനും നിർമാതാവും ആയ ഗോവിന്ദ് ( 5’8 ഉയരം   66  ഭാരം ഫിറ്റ് ബോഡി  ഇരുനിറം) എന്ന 33 കാരൻ ആണ്. ഇദ്ദേഹത്തിന്റെ കഥ രണ്ട്  രീതിയിൽ ആണ് ഇവിടെ അവതരിപ്പിക്കുക അത് നിങ്ങൾക്ക് വഴിയേ മനസ്സിലാകും.

 

1

കാക്കനാടിലെ തന്റെ ആഡംബര വീടിന്റെ ലിവിങ് റൂമിൽ ഇരുന്നുകൊണ്ട് ലാപ്ടോപ്പ് പരിശോധിക്കുക ആണ് ഗോവിന്ദ് .

തന്റെ സോഷ്യൽ മീഡിയ പേജിൽ ഇന്ന് രാത്രി ഒരു ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുമെന്ന് ആരാധകരെ മുൻകൂട്ടി അറിയിക്കുക ആണ് . അവന്റെ ഉദ്ദേശ്യം

 

‘ഇന്ന് ഇപ്പോൾ സമയം വൈകുന്നേരം 6 മണി കൃത്യം , രണ്ട് മണിക്കൂറിനു ശേഷം അതായത് രാത്രി എട്ട് മണിക്ക് ഒരു പുതിയ അനൗൺസ്‌മെന്റുമായി ഞാൻ എത്തും . എന്ന് നിങ്ങളുടെ സ്വന്തം ഗോവിന്ദ്.

ആ പോസ്റ്റ് അപ്‌ലോഡ് ചെയ്ത ശേഷം

ഗോവിന്ദ് മറ്റൊരു പ്രവൃത്തിയിലേക്ക്  കടന്നു അവന്റെ ആത്മകഥ എഴുതാൻ . കോളേജിൽ ഓഡിയോ വിഷ്വൽ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം  പഠിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന ബെസ്റ്റ് ഫ്രണ്ട്  നിഖിത ആണ് അതിനു പ്രേരിപ്പിച്ചത് . ‘ മരണശേഷം മാത്രം പബ്ലിഷ് ചെയ്യുന്ന ആത്മകഥ ’ എന്ന ആശയം കേട്ടപ്പോൾ ഗോവിന്ദിനും കൗതുകം തോന്നി . അങ്ങനെ കഥയുടെ ആദ്യ അധ്യായത്തിന്റെ ഡ്രാഫ്റ്റ് എഴുതാൻ ഒരുങ്ങുക ആണ് ഗോവിന്ദ് . ഡ്രാഫ്റ്റ് എഴുതി നിഖിതക്കു നൽകും നിഖിത അഭിപ്രായങ്ങൾ പങ്കു വക്കുകയും വേണ്ട മാറ്റങ്ങൾ എഡിറ്റ് ചെയ്യുകയും ചെയ്യും . നിഖിത ആണ് ആത്മകഥയുടെ സഹ എഴുത്തുകാരി.

Leave a Reply

Your email address will not be published. Required fields are marked *