അപ്പൂപ്പന്‌റെ ഇടതുവശത്ത് മീരയും വലതുവശത്ത് നന്ദിതയും.തന്‌റെ മുന്നിലെ പാത്രത്തിൽ നിന്നു ഇഡ്ഢലി മുറിച്ച് ചട്ണിയിൽ മുക്കി രണ്ടു പേരക്കുട്ടികളുടെയും വായിൽ വച്ചു കൊടുത്തു അപ്പൂപ്പൻ.
‘എന്‌റെ തങ്കക്കുടങ്ങൾക്ക്ഇതു പോലെ തന്നിട്ട് എത്ര കാലമായി’ വാൽസല്യത്തോടെ ആ വൃദ്ധൻ പറഞ്ഞു. കൊച്ചുമക്കളിൽ അപ്പൂപ്പന് ഏറ്റവുമിഷ്ടം മീരയെയും നന്ദിതയെയുമാണ്.
നല്ല തങ്കക്കുടങ്ങൾ. അപ്പൂപ്പന് ഇവളുമാരുടെ യഥാർഥ സ്വഭാവം ഒന്നും അറിയാൻ പാടില്ലാഞ്ഞിട്ടാണ്. സഞ്ജു മനസ്സിൽ പറഞ്ഞു.
ഒരുപാടു സമയമെടുത്ത്, വിശേഷങ്ങളും പൊട്ടിച്ചിരികളുമായിട്ടാണ് കുടുംബാംഗങ്ങൾ പ്രാതൽ കഴിച്ചത്. സഞ്ജു ഒന്നും മിണ്ടാതെ നിശ്ശബ്ധനായി ഇരുന്നു. അവന്‌റെ ഉള്ളിൽ ചി്ന്തകളായിരുന്നു. ഇടയ്ക്കിടെ മീരയുടെയും നന്ദിതയുടെയും കാതരമിഴികൾ അവന്‌റെ മുഖത്തേക്കു പറന്നു വീണു.
താൻ ഏതോ വലിയ പ്രശ്‌നത്തിൽ പെട്ടിരിക്കുകയാണെന്ന് അവനു തോന്നി. മീരയുടെയും നന്ദിതയുടെയും വരവ്, അതു ചുമ്മാതല്ല, എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചാണ് രണ്ടാളും വന്നിരിക്കുന്നത്.എന്തൊക്കെയാണോ എന്തോ, കോലാപ്പൂരി ബാബാ, തെറ്റുകുറ്റങ്ങൾ ക്ഷമിച്ച് കാത്തോണേ അവൻ മനസ്സിൽ പ്രാർഥിച്ചു.
‘അപ്പൂപ്പാ, താഴെപ്പറമ്പിലെ കുളപ്പുര മാളിക ഇപ്പോഴുമുണ്ടോ’ മീര പെരുമാളിനോടു ചോദിച്ചു. ചന്ത്രോത്തെ തറവാട്ടിൽ നിന്ന് അൽപം മാറിയുള്ള കുളക്കടവാണ് അത്.പണ്ടു തറവാട്ടിലെ അംഗങ്ങൾ അവിടെയാണ് കുളിച്ചിരുന്നത്. പിന്നീട് അറ്റാച്ച്ഡ് ബാത്‌റൂമിന്‌റെ സൗകര്യത്തിലേക്കു മാറിയതോടെ ആരും അത് ഉപയോഗിക്കാറില്ല. വല്ലപ്പോഴും അപ്പൂപ്പനോ വല്യച്ഛനോ അവിടെത്തി കുളിക്കാറുണ്ട്.
‘ഉവ്വല്ലോ, ഇപ്പോ ആരും കുളത്തിൽ കുളിക്കാറില്യ കുട്ട്യേ, എന്നാലും അതു നന്നായി തന്നെ ഇട്ടിട്ടുണ്ട്. എന്തേ…’ അപ്പൂപ്പൻ അവളോടു ചോദിച്ചു.
‘എനിക്കൊന്നു നീന്തി കുളിക്കണംന്നു മോഹം.’ അവൾ പറഞ്ഞു.
‘അത്രേയുള്ളൂ, ശരിയാക്കിത്തരാല്ലോ, ഇന്നു വൈകിട്ടു തന്നെ നീയവിടെ പോയി കുളിച്ചോ. നന്ദിതാ നീയും പോകൂ. രണ്ടാൾക്കും ഒരുമിച്ചു കുളിക്കാം.’ അപ്പൂപ്പൻ നന്ദുവിനോടു പറഞ്ഞു.
‘അയ്യയ്യോ, എനിക്കു കുളത്തിൽ കുളിക്കണത് ഇഷ്ടല്യ അപ്പൂപ്പാ.’ നന്ദിത ഉത്തരം പറഞ്ഞു.കുളിക്കുന്നത് ഇഷ്ടമല്ലാഞ്ഞിട്ടല്ല മറിച്ച് മീരയുടെ കൂടെ പോകുന്നതിന്‌റെ വൈഷമ്യമാണ് നന്ദിതയ്‌ക്കെന്നു സഞ്ജുവിനു മനസ്സിലായി.
‘അതേയോ എന്നാൽ വേണ്ട, എടാ സഞ്ജൂ നീയ് മോളേം കൊണ്ടു പോകൂ.ഏതായാലും ഇവളെ ഒറ്റയ്ക്കു വിടേണ്ട’ അപ്പൂപ്പനതു പറഞ്ഞപ്പോൾ മീരയുടെ മുഖത്ത് ആയിരം വാട്ടുള്ള രണ്ടായിരം എൽഇഡി ബൾബുകൾ കത്തിത്തെളിഞ്ഞു.
‘ഞാൻ പൊയ്‌ക്കോളാം അപ്പൂപ്പാ, അവിടൊക്കെ ഒന്നു കാണ്വേം ചെയ്യാലോ’ അബദ്ധം മനസ്സിലാക്കിയ നന്ദിത ചാടിപ്പറഞ്ഞു.
‘വേണ്ട വേണ്ട, ഇഷ്ടല്യാത്ത കാര്യങ്ങൾ ചെയ്യേണ്ട, സഞ്ജുവും മീരയും പോയാൽ മതി.’ അപ്പൂപ്പൻ വിധിച്ചു.അപ്പൂപ്പൻ അങ്ങനെയാണ്, ഒരിക്കൽ ഒരാൾ ഒരു തീരുമാനം പറഞ്ഞാൽ അതു മാറ്റുന്നത് അദ്ദേഹത്തിനിഷ്ടമല്ല, പഴയ പട്ടാളച്ചിട്ട.
നന്ദിതയുടെ മുഖം മങ്ങി.അവൾ പ്ലേറ്റിൽ വിരലോടിച്ചു ചിന്താമഗ്നായായി ഇരുന്നു.
ഒരു രണ്ടാം ലോകമഹായുദ്ധം ജയിച്ച സന്തോഷമുണ്ടായിരുന്നു മീരയുടെ മനസ്സിൽ.
സഞ്ജുവിനാണെങ്കിൽ ആകെ കിരുകിരുപ്പ് ആയിരുന്നു. ഇന്നു രാവിലെ മുതൽ മീരയുടെ മാദകശരീരത്തിന്‌റെ ഓർമയാണ് ഉള്ളിൽ.ഇനിയിപ്പോ അവളുടെ കുളിസീനും കൂടി കാണേണ്ടി വരുമോ. ചിന്തിച്ചാൽ അന്തവുമില്ല കുന്തവുമില്ല, ചിന്തിക്കാതിരിക്കാനും പറ്റുന്നില്ലല്ലോ എന്ന അവസ്ഥ.
(തുടരും)