ഞരമ്പൻമാരും ഇന്ന് ഇവരെ വായി നോക്കി നടക്കും.എന്തു ചെയ്യാൻ ആ രീതിയിലല്ലേ വേഷവിധാനം. നന്ദിത കുഴപ്പമില്ല, മറയ്‌ക്കേണ്ടതെല്ലാം മറച്ചിട്ടുണ്ട്.പക്ഷേ മീര, സാരിയുടുത്ത് കൊണ്ട് എത്രത്തോളം ശരീരപ്രദർശനം നടത്താമെന്ന് ഇവൾ ഗവേഷണം ചെയ്തിട്ടുണ്ടെന്നു തോന്നുന്നു.
ഏതായാലും പെൺപിള്ളേർക്കു ബോറടിക്കേണ്ട ഒരു പാട്ടിട്ടേക്കാം.
സഞ്ജു കാറിലെ ഓഡിയോ പ്ലേ ചെയ്തു.
കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി
കണിക്കൊന്ന മുത്തേ മുന്നിൽ വാ
നീ നിലാത്താലി കെട്ടിക്കൊണ്ടേ വാ..
പഴയ ഏതോ മലയാളം പടത്തിലെ പാട്ട് കാറിൽ മുഴങ്ങി.ആ പാട്ടു കേട്ടപ്പോൾ നന്ദിതയെക്കുറിച്ചാണ് സഞ്ജു ചിന്തിച്ചത്.അവൻ റിയർവ്യൂവിലൂടെ നന്ദിതയെ നോക്കി. നെയിൽപോളിഷ് പുരട്ടി ഭംഗിയാക്കിയ കൈവിരലുകളാൽ വിൻഡോയിൽ താളം കൊട്ടിയിരിക്കുന്ന സുരസുന്ദരിയായ നന്ദു. കണിക്കൊന്ന പൂത്തുലഞ്ഞതുപോലെ ഒരഴകി…
കാർ അമ്പലമുറ്റത്തു പ്രവേശിച്ചു.സഞ്ജു കാറിൽ നിന്നിറങ്ങി താലങ്ങൾ എടുത്ത് നന്ദിതയുടെയും മീരയുടെയും കൈകളിൽ കൊടുത്തു.സഞ്ജുവിനൊപ്പം ഇരുവരും ക്ഷേത്രത്തിലേക്കു നടന്നു.
ക്ഷേത്രത്തിൽ തൊഴാൻ വന്ന ആണുങ്ങളും പെണ്ണുങ്ങളുമായ ആബാലവൃദ്ധം ജനങ്ങളുടെയും ശ്രദ്ധ മീരയുടെയും നന്ദിതയുടെയും നേർക്കായിരുന്നു.സ്വർഗലോകത്തു നിന്നെങ്ങാനും താഴെ വീണ അപ്‌സര നർത്തകികളാണോ ഇവർ എന്നായിരിക്കും അവരുടെ ചിന്ത. അത്രയ്ക്കു മാസ്മരികമായിരുന്നു അവരുടെ സൗന്ദര്യം. മീരയുടെ ശരീരത്ത് പിന്നെ വസ്ത്രങ്ങൾ കുറവായതു കൊണ്ടു കുറച്ചു ശ്രദ്ധ കൂടുതൽ കിട്ടി.
സഞ്ജുവിനെ വളച്ചെടുക്കാൻ വ്രതം നോറ്റു നടക്കുന്ന സ്വാതിയും ക്ഷേത്രത്തിലുണ്ടായിരുന്നു(ആദ്യ ഭാഗത്ത് ഇവളെപ്പറ്റി പറയുന്നുണ്ട്).അവൾ നോക്കിയപ്പോൾ കാണുന്നത് സഞ്ജു ബോളിവുഡ് നടിമാരെപ്പോലെയുള്ള രണ്ടു സുന്ദരിമാരുമായി വരുന്നു.അവളുടെ മുഖത്തേക്ക് അമർഷവും നിരാശയും ഇരച്ചുകയറി.
‘എടി സ്വാതി സഞ്ജുവിനൊപ്പം ആരാ രണ്ടു പെൺകുട്ടികൾ.’ അവളുടെ കൂട്ടുകാരിലൊരാൾ ചോദിച്ചു.
‘അവന്‌റെ മുറപ്പെണ്ണുങ്ങളാ..’നന്ദിതയും മീരയും.സ്വാതി പറഞ്ഞു.
‘ഇവരാണോ നീ വെയിലടിച്ചു കരുവാളിച്ചു കാണുമെന്നൊക്കെ പറഞ്ഞത്. നല്ല നെയ്യ് ഹൽവകൾ പോലെ ഇരിക്കുന്നു രണ്ടും.ഇനി നീ സഞ്ജുവിനു പിന്നാലെ നടക്കേണ്ട. ഈ സുന്ദരിമാരെ വിട്ട് അവൻ നിന്നെ കെട്ടുമെന്ന് കരുതുകയേ വേണ്ട.’ ഒരു കൂട്ടുകാരി അവൾക്കു കിള്ളിക്കൊടുത്തു. സ്വാതി കരച്ചിലിന്‌റെ വക്കിലെത്തി.
‘ശരിക്കുംഡീ, അവളുമാരു ഞാൻ വിചാരിച്ചതിലും സുന്ദരികളാ.ഒന്നു രംഭയും മറ്റേത് ഉർവശിയും.എന്‌റെ ചെക്കനെ ഇവരു തട്ടിയെടുക്കും.എന്‌റെ സഞ്ജുവിനെ എനിക്കു നഷ്ടപ്പെടുമോടീ.’വിതുമ്പലിനിടയിൽ സ്വാതി പറഞ്ഞു.
‘അയ്യടാ നിന്‌റെ സഞ്ജുവോ, ഏതു വകയിലാ അവൻ നിന്‌റേത് ആയേ? സ്വപ്‌നം കണ്ടുനടക്കാതെ പോയി വേറെ പണിനോക്ക് സ്വാതീ.’കൂട്ടുകാരി പറഞ്ഞിട്ടു ശ്രീകോവിലിനടുത്തേക്കു പോയി.
സ്വാതി കുറച്ചുനേരം കൂടി ചിണുങ്ങിക്കൊണ്ടു നിന്നു.മഞ്ഞപ്പട്ടുപാവാടയും ബ്ലൗസുമായിരുന്നു അവളുടെ വേഷം. സഞ്ജുവിന്‌റെ മുറപ്പെണ്ണുമാരുടെ ഗ്ലാമറോ വേഷങ്ങളോ തനിക്കില്ലെന്നു സ്വാതിക്കു മനസ്സിലായി. എന്നാൽ സഞ്ജുവിനോട് അഗാധമായ സ്‌നേഹമായിരുന്നു ആ പാവത്തിന്. ഒരിക്കലും സഞ്ജു ഒരു രീതിയിലും അവളെ പരിഗണിച്ചിട്ടില്ലെങ്കിലും.
ഇല്ല. ഇവളുമാർക്ക് ഞാൻ എന്‌റെ സഞ്ജുവിനെ വിട്ടുകൊടുക്കില്ല. ഒരിക്കൽ അവൻ എന്‌റെ സ്‌നേഹം മനസ്സിലാക്കും. അന്ന് ഇവരെയെല്ലാം വിട്ട് അവൻ എന്‌റെ കൂടെ വരും അവൾ മനസ്സിൽ പറഞ്ഞു.
ചുറ്റമ്പലത്തിൽ പ്രവേശിച്ച മീരയും നന്ദിതയും കൃഷ്ണവിഗ്രഹത്തിനു മുന്നിൽ കൈകൂപ്പി നിന്നു.ഇരുവരും കണ്ണടച്ചു ഗാഢമായ പ്രാർഥനയിലായിരുന്നു. സഞ്ജു അവരുടെ പിന്നിൽ നിന്നു പ്രാർഥിച്ചു നിന്നു.മുംബൈയിലും യുഎസിലുമൊക്കെ പഠിച്ചിട്ടും വളർന്നിട്ടും ഇരുവരും നല്ല ഈശ്വരവിശ്വാസമുള്ള ഭക്തകളാണ്. ആ അറിവു സഞ്ജുവിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.എന്തായിരിക്കും ഇവർ ഇങ്ങനെ ശക്തമായിട്ടു പ്രാർഥിക്കുന്നത്.