രൂപക്കൂടിനു മുൻപിൽ നിന്ന് അവർ തൊണ്ട പൊട്ടുമാറുച്ചത്തിൽ ‘ നന്മ നിറഞ്ഞ മറിയമേ ‘ ചൊല്ലൽ തുടങ്ങി. നാട് മുഴുവൻ കേൾക്കണം…അതാണ് സിസിലിയുടെ നയം. ഒടുവിൽ കൊന്ത ചൊല്ലൽ പൂർത്തിയാക്കി സിസിലി വസ്ത്രം മാറാൻ ആരംഭിച്ചു. പല്ലൊന്നും തേച്ചില്ല…അതൊക്കെ പള്ളിയിൽ നിന്നും തിരിച്ചു വന്നീട്ടാകാം…അല്ലാ… അതാണല്ലോ പതിവും…
വെള്ളപ്പുള്ളികളോട് കൂടിയ പിങ്ക് സാരിയും പിങ്ക് ബ്ലൗസുമടുത്തു അവർ ഇപ്പോഴും വെളിച്ചം വീണിട്ടില്ലാത്ത തണുത്ത വെളുപ്പാൻ കാലത്തേക്കിറങ്ങി. പുലരിയിലെ തണുപ്പിൽ നിന്നും രക്ഷപെടാൻ മൂടിപ്പുതച്ചു നടക്കുമ്പോൾ തന്നെ മുട്ടി മുട്ടിയില്ലെന്ന മട്ടിൽ കടന്നു പോയ ഓട്ടോക്കാരൻ അവർ പുളിച്ച തെറി വിളിച്ചു. അത് കേട്ട് പെട്ടന്ന് ആ ഓട്ടോക്കാരൻ തന്റെ വണ്ടി നിർത്തി.
സിസിലിയമ്മ അന്തിച്ചു പോയ്. “ദൈവമേ…എന്നെ ബലാത്സംഗം ചെയ്യാനാണാവോ അവന്റെ വരവ്?” ഓട്ടോയുടെ റിവേഴ്‌സ് ലൈറ്റ് തെളിഞ്ഞു. പതിയെപ്പതിയെ അത് സിസിലിയാമ്മക്കരികിലേക്കി വന്നു… ഭും!
ഈ എപ്പിസോഡ് ഞാൻ ഇവിടെ അവസാനിപ്പിക്കട്ടെ… നിങ്ങളുടെയെല്ലാം അഭിപ്രായങ്ങൾ അറിയിക്കുക. ദയവു ചെയ്തു ഉള്ളടക്കം കുറവായതിന്റെ പേരില് എന്നെ തെറി വിളിക്കരുത്… കാരണം നമ്മുടെയെല്ലാം സങ്കല്പത്തിനപ്പുറത് ആണ് സംഗതികളുടെ കിടപ്പ്. Wait until then…
വിശുദ്ധർ പറയാതിരുന്നത്
Posted by