കാരണം അടുത്തിടെ വന്ന ഒരു വാട്സാപ്പ് മെസ്സേജിൽ ഉറക്കമുണരുമ്പോൾ എഴുന്നേറ്റിരിക്കാൻ അര മിനുട്ടും കട്ടിലിൽ നിന്നും താഴെ ഇറങ്ങാൻ അര മിനുട്ടും വെയിറ്റ് ചെയ്തില്ലെങ്കിൽ ബ്രെയിനിനു സ്‌ട്രോക്ക് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വായിച്ചതായിരുന്നു. കട്ടിലിൽ എഴുന്നേറ്റിരുന്ന അവർ ഒരു സുഖം വരാനായി ഒരു കീഴ്ശ്വാസം വിട്ടു. അതിന്റെ നിർവൃതിയിൽ ലയിച്ചിരിക്കുമ്പോഴാണ് അടിവയറിൽ നിന്നൊരു തിരയിളക്കം താഴേക്ക് വരുന്നത് അനുഭവപ്പെട്ടത്. ആ ഓളം സൃഷ്ട്ടിച്ച വെപ്രാളത്തിൽ കുരിശു പോലും വരയ്ക്കാൻ നിൽക്കാതെ വര കക്കൂസിലേക്കു ഓടി. കാരണം അവർക്കങ്ങനെയാണ്. കാലം തെറ്റി വരുന്ന വയറിളക്കം പിടിച്ചാൽ കിട്ടില്ല. അനുഗ്രഹങ്ങൾ ഏറെയുണ്ടെങ്കിലും ഇക്കാര്യം മാത്രം ദൈവം തനിക്കു നൽകിയ ഒരു മുള്ളായി അവർ കണ്ടു വരുന്നു. അല്ലെങ്കിൽ ആരാഞ്ഞു നടക്കുന്നു. കാരണം ഇക്കാര്യം വരുടെ കുടുംബക്കാർക്കും പരിചയക്കാർക്കും ഒക്കെ അറിയാം. പലപ്പോഴും പുറത്തു യാത്രക്ക് പോകുമ്പോഴോ മറ്റോ ആയിരിക്കും അവർക്കേ പ്രശ്നം ഉണ്ടാകുന്നത്. അതുണ്ടാക്കുന്ന ബുദ്ധിമുട്ടു അവര്ക്ക് ചെറുതല്ല.
ഇനി സിസിലിയുടെ കുടുംബത്തെ പരിചയപ്പെടാം.
വിശുദ്ധർ പറയാതിരുന്നത്
Posted by