വിശുദ്ധർ പറയാതിരുന്നത്

Posted by

വിശുദ്ധർ പറയാതിരുന്നത്

VISHUDHAR PARAYATHIRUNNATHU bY ROBINHOOD

കിഴക്കു വെള്ള കീറിയിട്ടുണ്ടായിരുന്നില്ല…പ്ലാവുങ്കൽ വീട്ടിൽ ആരും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. നാലരക്ക് അലാറം സെറ്റ് ചെയ്തു ഉറങ്ങിയിരുന്നതാണ് സിസിലി. പക്ഷെ കൃത്യം നാലേ ഇരുപത്തഞ്ചിന് തന്നെ അവർ കണ്ണു തുറന്നു. അതങ്ങനെയാണ്…അലാറം സെറ്റ് ചെയ്തു വെച്ചിട്ടുണ്ടായാലും കൃത്യം ഇതേ സമയത്തു തന്നെ അവർ എഴുന്നേൽക്കും. കാരണം ഈ പതിവ് അവർ കുട്ടക്കാലം മുതലേ ചെയ്തു പോന്നിരുന്നതാണ്. കൃത്യമായി പറഞ്ഞാൽ ഒമ്പതാം ഔസ് മുതൽ. ആ സമയത്താണ് അവർ ആദ്യ കുർബാന കൈക്കൊണ്ടത്. അന്ന് ക്ലാസ് എടുത്തിരുന്ന തോപ്പിൽ അച്ചൻ ആണ് അവരോടു പുലർച്ചക്കു എഴുന്നേറ്റു കൊണ്ട ചൊല്ലേണ്ടതിന്റെ പ്രാധാന്യവും അത് വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെയും കുറിച്ച് പറഞ്ഞു കൊടുത്ത്. അന്ന് തൊട്ടു ഇന്ന് വരെ അവർ അണുവിട തെറ്റാതെ അവർ ആ കർമ്മം നിർവഹിക്കുന്നു. തനിക്കു ലഭിച്ച സൗഭാഗ്യങ്ങളെല്ലാം ഈ ഭക്തി കൊണ്ടാണെന്നു അവർ ദൃഢമായി വിശ്വസിച്ചു പോരുന്നു.
കണ്ണുകള തുറന്നെങ്കിലും കിടക്കയിൽ എഴുന്നേറ്റിരിക്കാൻ അവർ അര മിനിറ്റ് കാത്തു.

Leave a Reply

Your email address will not be published. Required fields are marked *