വിരുന്നുകാരി 5 [ക്ഷത്രീയൻ] [Climax]

Posted by

ഞാൻ ടീവി കണ്ടോണ്ടിരിക്കുന്നതിനിടയിൽ ചെറുതായൊന്നുറങ്ങിപ്പോയി… അതാ…

– അവരെ കണ്ടതിന്റെ അമ്പരപ്പ് മറച്ചു വച്ച് ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.

ഹും…………

അതിൽ തൃപ്തിപ്പെടാത്ത പോലെ അമ്മ കനത്തിലൊന്നു മൂളിക്കൊണ്ട് അകത്തേക്ക് കയറി.. അപ്പോഴാണ് അവളുടെ അച്ഛനെ ഞാൻ ശ്രദ്ധിക്കുന്നത്., അയാൾ ആളൊരു ചുള്ളൻ തന്നെയാണ്., കണ്ടാൽ അത്ര പ്രായം തോന്നിക്കില്ല. മെലിഞ്ഞു ഫിറ്റ് ആയ ശരീരം., വെളുത്ത വട്ടമുഖം അതിൽ കറുത്തൊരു മീശയും…

അയാൾ അകത്തേക്ക് കയറാതെ പുറത്തു തന്നെ നിൽക്കുകയാണ്.., ഞാൻ അങ്ങേരെ നോക്കി പറഞ്ഞു.,

അല്ല.., അങ്കിളും ഉണ്ടായിരുന്നോ..? അങ്കിൾ എന്താ അവിടെ തന്നെ നിൽക്കുന്നത്..? അകത്തേക്ക് കയറിയിരിക്കൂ..

– ഞാൻ അധിത്യ മര്യാദയോടെ അയാളെ അകത്തേക്ക് ക്ഷണിച്ചു., നമ്മൾ ഒട്ടും മോശമാക്കരുതല്ലോ.., ഒന്നുമില്ലേലും നാളെ ചിലപ്പോ അങ്ങേരെന്റെ അമ്മായിയച്ചൻ ആവില്ലെന്ന് ആരു കണ്ടു..?

എന്താടാ ഗിരി..? സുഖമല്ലേ..?

പിന്നെന്താ അങ്കിളെ സുഖം തന്നെ.

നിനക്കിതുവരെ പണിയൊന്നും ആയില്ലേ..?

ഹോ…. നശിപ്പിച്ചു.., എന്നെപ്പോലെ പഠിപ്പ് കഴിഞ്ഞു വീട്ടിലിരിക്കുന്ന എല്ലാവരും വെറുക്കുന്ന ഈ ചോദ്യമല്ലാതെ അങ്ങേർക്ക് വേറെ ഒന്നും ചോദിക്കാൻ കിട്ടിയില്ലേ,.? ചോദ്യം ഇഷ്ടപ്പെടാത്ത പോലെ ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ അങ്കിളിനുള്ള മറുപടി അമ്മ തന്നെ കൊടുത്തു.

അവൻ നോക്കുന്നുണ്ട് ഉടനെ ശരിയാവും…

ഞാൻ പിന്നെ അവിടെ നിൽക്കാതെ പതിയെ മുകളിലേക്ക് പോവാൻ നോക്കിയതും അമ്മ പുറകിൽ നിന്നും വിളിച്ചു.

ഗിരി….., നീ അവളോടിങ്ങു വരാൻ പറ..

അതു കേട്ടതും ഞാൻ ധൈര്യമായി മുകളിലേക്ക് കയറി., അവളുടെ മുറിയുടെ വാതിൽ അടഞ്ഞു തന്നെ കിടക്കുകയാണ്.

ടക്., ടക്..

ഞാൻ വാതിലിൽ പതിയെ ഒന്നു മുട്ടി., കതകിന് മുട്ടി കയ്യെടുക്കും മുന്നേ അവൾ വാതിൽ തുറന്നു. വാതിൽക്കൽ തന്നെ കാതുകൂർപ്പിച്ചു നിൽക്കുകയായിരുന്നിരിക്കും പാവം..

എന്താടാ.., എന്തിനാ അച്ഛൻ വന്നത്..?

വാതിൽ പാതി തുറന്ന് പാളി നോക്കും പോലെ തല പുറത്തേക്കിട്ടു അവളതു ചോദിച്ചപ്പോൾ എനിക്ക് അറിയാതെ ചിരി വന്നു പോയി.

നീ എന്തിനാടാ ചിരിക്കുന്നെ..? കാര്യം പറ..

ഒന്നുമില്ലെടി പൊട്ടി., അമ്മ നിന്നെ വിളിച്ചോണ്ടുചെല്ലാൻ പറഞ്ഞു. അത്രേ ഉള്ളു.

അച്ഛനെന്തിനാ വന്നേ..? വല്ലോം മനസ്സിലായോ..?

ഇല്ലെടി.. അതിനു മുന്നേ അമ്മ നിന്നെ വിളിക്കാൻ എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചു.,

അച്ഛൻ എന്തിനാവും വന്നത്..?

അതു നമുക്ക് ചോദിക്കാലോ.. നീ ആദ്യം താഴേക്ക് വാ…

Leave a Reply

Your email address will not be published. Required fields are marked *