“ഹായ് …ആന്റി “
ആ സന്ദേശം അവൾ കാണുവാൻ വേണ്ടി ജോജു തുടിക്കുന്ന മനസുമായി കാത്തു നിന്നു .
ഒരു മിനുട്ടോളം സമയം എടുത്തു ഷഹാന അത് കാണാ..ഉടനെ മറുതലക്കൽ ടൈപ്പിങ്ങും തുടങ്ങി !
“ഹായ്…”
“അല്ല..ആരിത്….”
“നമ്മളെ ഒകെ പരിചയമുണ്ടല്ലേ ”
“ഇതെന്തുപറ്റി മെസ്സേജ് ഒകെ അയക്കാൻ “
ഒന്നിന് പിറകെ ഒന്നായി ഷഹാനയുടെ മെസ്സേജുകൾ ജോജുവിന് ഒഴുകിയെത്തി.
“ആഹാ..ഇവർ ആള് കൊള്ളാല്ലോ …”
ജോജു മനസ്സിലോർത്തു ചിരിച്ചു.
“അഹ്…ചുമ്മാ ഇരുന്നപ്പോ ഒന്നയച്ചെന്നെ ഉള്ളു “
ജോജു റിപ്ലൈ നൽകി.
“ആഹാ…”
“..എന്താ ഇപ്പൊ ചുമ്മാ ഇരിക്കാൻ ”
“മിനി ഇല്ലെടാ അവിടെ “
ഷഹാനയുടെ ചോദ്യങ്ങൾ വീണ്ടും ഇരച്ചെത്തി .
“ആഹ്…”
“ഉണ്ട് ..മമ്മി റൂമിലാ “
ജോജു മറുപടി നൽകി.
“മ്മ്…”
“നീ ഇപ്പൊ എന്താ പതിവില്ലാതെ “
ഷഹാന ഒരു കണ്ണിറുക്കിയുള്ള സ്മൈലിയോട് കൂടി ചോദ്യ ശരം തീർത്തു.
“ഒന്നുമില്ല …”
“ചുമ്മാ..ഇപ്പോഴും ഒരേ ആൾക്കാരോടല്ലേ ചാറ്റിങ്..ഇന്നൊന്നു മാറ്റി പിടിച്ചത “
ജോജു അവൾക്കു റിപ്ലൈ നൽകി.