ബേക്കറിയിൽ നിന്നു കുറച്ച് സ്നാക്സ് സും സ്വീറ്സ് ഉം വാങ്ങി . ഞങ്ങൾ ഒരേ പപ്സും ട്രിങ്ക്‌സും കുടിച്ചു. അവിടെ നിന്നു ഇറങ്ങാൻ നേരം അവൾ പെട്ടെന്ന് എന്നോട് നില്കാൻ പറഞ്ഞു. ഞാൻ തിരിഞ്ഞു നിന്നപ്പോൾ. അവൾ എന്റെ മുഖത്തു ഇരുന്ന പപ്സ് ന്റെ പൊടി തട്ടിക്കളഞ്ഞു. മീശയിൽ ഇരുന്ന പൊടി തട്ടിക്കളഞ്ഞു അവൾ എന്റെ ചുണ്ടുകളിൽ വിരൽ ഓടിച്ചു. റോഡ് ആണെന്ന് പോലും ഓർക്കാതെ. അവൾ എന്റെ കണ്ണിൽ തന്നെ നോക്കി നിന്നു. പെട്ടെന്നു ഒരു ബസ് നല്ല സൗണ്ട്ഇൽ ഹോൺ അടിച്ചപ്പോൾ ആണ് ഞങ്ങൾ റോഡ് ഇൽ ആണെന്ന് രണ്ടുപേർക്കും ഓർമ വന്നത്
ഒരുപാട് വർഷങ്ങൾക് ശേഷം ആണ്. എന്റെ ഈ അമ്മായിയുടെ വീട്ടിൽ ഞാൻ വരുന്നത്. അച്ഛന്റെ കുഞ്ഞമ്മയുടെ മകൾ ആണ്. അച്ഛൻ ജീവിച്ചിരുന്ന സമയത്ത് എന്നോട് നല്ലകാര്യം ആയിരുന്നു. അച്ഛൻ മരിച്ചതിനു ശേഷം ഞാൻ അവരെ കണ്ടത് രണ്ട് തവണ മാത്രം ആണ്.
ഞങ്ങൾ ആ വീട്ടിലേക് ചെല്ലുമ്പോൾ അകത്തു ആൾഉള്ളതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു. കുറച്ചു നേരം കോളിംഗ് ബെൽ അടിച്ചിട്ട് ആണ് . അവർ കതക് തുറന്നത്.
അമ്മായി: അല്ല ഇത് ആര് കിരൺഓ. വിഷേശങ്ങൾ ഒക്കെ അറിഞ്ഞായിരുന്നു. പിന്നെ
വാട്സാപ്പിൽ ഫോട്ടോയും കണ്ടായിരുന്നു. കേറിവാ പിള്ളേരെ ”
ഞങ്ങൾ അകത്തു കയറി അവിടെ സെറ്റിയിൽ ഇരുന്നു
അമ്മായി :” എന്നാലും കാവ്യ യുടെ കല്യാണത്തിന് അവരെ യാത്ര ആക്കി കഴിഞ്ഞ ഞാൻ വീട്ടിൽ വന്നത് അതുകഴിഞ്ഞു അവിടെ എന്ത് അത്ഭുതം ആണ് സംഭവിച്ചത്. മോളെ ഞാൻ കണ്ടിട്ട് ഉണ്ട്. ഞാൻ നിന്റെ അമ്മയോട് പറയാൻ ഇരുന്നതാ ഇങ്ങനെ ഒരുബന്ധം നോക്കി കൂടെ എന്ന്. അവൾ നിനക്ക് പെണ്ണ് അനേഷിച്ചു ഒരുപാട് നടന്നതാ. അത് അല്ലേലും അങ്ങന ചേരേണ്ടവരെ ചേരു
ഞാൻ : ” അമ്മായി ഇവിടെ വേറെ ആരും ഇല്ലേ”
അമ്മായി: മോനും കെട്ടിയോളും ജോലിക് പോയി . അവരുടെ പിള്ളേർ സ്കൂളിലും പോയി. പകൽ ഞാൻ ഇവിടെ ഒറ്റക്ക് ആണ്”
അവർ അവരുടെ വിഷമങ്ങൾ ഓരോന്ന് പറയാൻ തുടങ്ങി ” ഞാൻ ദൈവത്തിനോട് പ്രാർഥിച്ചത് ഒക്കെ എനിക്ക് കിട്ടിയിട്ട് ഉണ്ട്. മക്കൾ ഇല്ലാതെ ഇരുന്നപ്പോൾ ഒരു മോനെ തന്നു. പിന്നെ അവന്റെ ഭാവി കാര്യങ്ങൾ. അവനു നല്ലരു ഭാര്യ.കുട്ടികൾ പക്ഷെ എന്റെ ഭർത്താവിന്റെ ആയുസ്സ് നീട്ടി കൊടുക്കാൻ മാത്രം ഞാൻ പ്രാർത്ഥിച്ചില്ല. അങ്ങേര് മരിച്ചതിനു ശേഷം ഞാൻ ഒറ്റപെട്ടു പോയപോലായി. പെട്ടന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം മോന്റെ അച്ഛനെ പോലെ ആക്‌സിഡന്റ് ആയിരുന്നു. അന്ന് നിങ്ങളെ അങ്ങനെ ഉറ്റപെടുത്താൻ മോന്റെ അച്ഛന്റെ സഹോദരങ്ങൾ തന്നെ കാരണക്കാർ ആയി. രണ്ടു പെൺ മക്കൾ ആണ് നിങ്ങളുടെ തലയിൽ ആവും എന്നൊക്കെ അവർ പറഞ്ഞു. പിന്നെ അന്ന് ഞങ്ങൾക്ക് വലിയ സമ്പത്യം ഒന്നും ഇല്ലാരുന്നല്ലോ ”