വിധി തന്ന ഭാഗ്യം 2 [Danmee]

Posted by

അമ്മക്ക്. എനിക്ക് എന്തോ വീട്ടിൽ ഇരിക്കാൻ തോന്നിയില്ല. ഞാൻ ജംഗ്ഷനിൽ കണ്ണന്റെ കടയിലേക്ക് നടന്നു. അവിടെ അവൻ കടതുറക്കുന്നതെ ഉണ്ടായിരുന്നുള്ളു. എന്നെ കണ്ട  അവൻ ” ഹലോ  മണവാളൻ. എങ്ങനെ ഉണ്ടായിരുന്നു ആദ്യരാത്രി ഒക്കെ “.  ഞാൻ ഒന്നു ചിരിച്ചതേ ഉള്ളു. അവൻ കടയിൽ വിളക് തെളിയിച്ചു അവന്റെ  കസേരയിൽ ഇരിന്നു. എനിക്ക് അവിടെ ഇരുന്ന ഒരു സ്റ്റുൾ കാലുകൊണ്ട് നീക്കിയിട്ടു തന്നു. ഞാൻ അതിൽ ഇരുന്നു.
കണ്ണൻ : ഇനി എന്താ സാറിന്റെ പ്ലാൻ.. വീട്ടുകാർക് സർപ്രൈസ് കൊടുക്കാൻ നോക്കിയിട്ട്. ഒരു ലൈഫ്  ചെയിഞ്ചിങ് സർപ്രൈസ് കിട്ടിയിട്ട് ഇരിക്കുക അല്ലെ
ഞാൻ:ഒരു  പ്ലാനും ഇല്ല. ഇനി  നാലു ദിവസം കൂടിയേ ഉള്ളു ലീവ് അത്‌ കഴിഞ്ഞു  കേറി പോണം.
കണ്ണൻ: നീ  ഈ യാത്ര കൂടെ കഴിഞ്ഞിട്ടു ക്യാൻസൽ ചെയ്യാൻ പോകുന്നു എന്നല്ലേ  പറഞ്ഞത്. ഇനി പോണോ നാലു  ദിവസം ഒക്കെ  എന്ത് മധു വിധു ആണ്‌.
ഞാൻ : പോവാതെ പറ്റില്ല അവിടെ കുറച്ചു ബാധ്യത കൾ ഉണ്ട്. പോയില്ലെങ്കിൽ  ചിറ്റിങ് കേസ് ആവും
കണ്ണൻ : ഞാൻ  ഒരു കാര്യം  പറയട്ടെ നിനക്ക് പറ്റുമോ എന്ന് നോക്ക്
ഞാൻ  : നീ  പറ
കണ്ണൻ : ഡാ  ഞാൻ ഈ കടയുടെ കൂടെ  അപ്പുറത്തെ രണ്ടുമുറി കട കൂടി  എടുത്തു  ഇത് ഒരു  സൂപ്പർ മാർക്കറ്റ്  ആക്കിയാലോ  എന്ന്  ആലോചിക്കുവാ.  നീ കൂടെ  ഉണ്ടെങ്കിൽ അത്യാവശ്യം നല്ലരീതിയിൽ തുടങ്ങാം. നീ  നിന്റെ  കമ്പനിയിൽ  13 കൊല്ലം  ആയി  ജോലി  ചെയുക  അല്ലെ. സർവീസ് ക്യാഷ് ഒക്കെ  കിട്ടിലെ. ക്യാൻസൽ     ചെയ്ത് വന്നാൽ
ഞാൻ : സർവിസ് ക്യാഷ്  ഒക്കെ  കണക്കാ. അവിടെത്തെ കടവും തിരിച്ചു ഉള്ള ഫ്ലൈറ്റ് ടിക്കറ്റ് ഉം  മറ്റും ആയി  കയ്യിൽ  ഒന്നും  കാണില്ല
കണ്ണൻ: “ഡാ  അർച്ചന  നിന്റെ  അമ്മാവന്റെ ഒരു മകൾ അല്ലെ . നീ  ശ്രീ ധനം ഒന്നും  വാങ്ങിയിട്ടില്ലലോ
നിന്റെ  ഭാര്യ വീട്  വിക്കുകയോ പണയം  വെക്കുകയോ ചെയ്യ്. പിന്നെ  നിന്റെ  അമ്മാവൻ നിന്റെ വീട്ടിൽ താമസിക്കട്ടെ. നീ  കാവ്യ യുടെ  കല്യാണത്തിന് മുൻപ്  വീട് ഒന്നു  പുതുക്കി. മുകളിൽ ഒരു റൂം ഒക്കെ ഇറക്കിയിരിക്കുകയല്ലേ.
നീ  ആലോചിക്ക് വെറുതെ വെളിനാട്ടിൽ പോയികിടക്കുന്നത് എന്തിനാ ”
ഞാൻ:” ഡാ അതെക്കെ  അവിടെ  നിൽക്കട്ടെ  വേറെ  ഒരു  പ്രശ്നം  ഉണ്ട് ”
കണ്ണൻ: “എന്ത്  പ്രശ്നം ”
അപ്പോൾ  എന്റെ ഫോൺ റിങ്  ചെയ്ത് തുടങ്ങി. അമ്മയാണ്.
ഞാൻ : ഹലോ
അമ്മ : നീ  ഇത്  എവിടെയാ  കിരൺ . ഇവിടെ  എന്തെക്കെ കാര്യങ്ങൾ  ബാക്കി കിടക്കുന്നു  എന്ന് അറിയാമോ
ഞാൻ : “എന്താ  അമ്മേ . ഞാൻ  ഇവിടെ  ജംഗ്ഷനിൽ  ഉണ്ട്. അവിടെ  എന്ത്  കാര്യം
അമ്മ: ഇന്നലെ  നിന്റെ  കല്യാണം  ആയിരുന്നു. അത്‌  ഓർമ  ഉണ്ടോ. പിന്നെ  നീയും അവളും കൂടി  കുറച്ച്  സ്ഥാലങ്ങളിൽ പോകൻ ഉണ്ട്. പിന്നെ  പെട്ടെന്ന്  ഉള്ള  കല്യാണം ആയത് കൊണ്ട്  അർച്ചന   ക്ക്  ഡ്രസ്സ്‌ ഒന്നും  എടുക്കാൻ  പറ്റിയില്ല. പിന്നെ  നിങ്ങൾ  പുറത്ത്  പോകുമ്പോൾ  അവള് പുതിയ ഡ്രസ്സ്‌

Leave a Reply

Your email address will not be published. Required fields are marked *