വിധി തന്ന ഭാഗ്യം 2 [Danmee]

Posted by

വിധി തന്ന ഭാഗ്യം 2

Vidhi Thanna Bhagyam Part 2 | Author : Danmee

Previous Part

ഞാൻ  പാൽ ഗ്ലാസ് വേടിച്ചു മേശ പുറത്തു വെച്ചു. അവൾ എന്താ  എന്നർത്ഥത്തിൽ നോക്കി.
ഞാൻ അവളെ  പിടിച്ചു കട്ടിലിൽ ഇരുത്തി. ഞാൻ എന്തെങ്കിലും പറയും  മുൻപ് തന്നെ അവൾ പറഞ്ഞു തുടങ്ങി
അർച്ചന : “ഞാൻ വിചാരിച്ചത് ഏട്ടന് എന്നെ ഇഷ്ടം ആണ്‌  എന്നാണ്. കുട്ടികാലം തൊട്ടേ എനിക് ഏട്ടനെ ഇഷ്ടമായിരുന്നു. ഗൾഫിൽ പോയതിനു ശേഷം ഫോൺ വിളിക്കുമ്പോൾ ഒക്കെ കാവ്യായെയും ദിവ്യയെയും തിരകുന്നതിനു മുൻപ്  എന്നെ ആണ്‌ തിരകുന്നത് എന്ന്  അമ്മായി  എപ്പോഴും  പറയും. പിന്നെ  ലീവിന്  വരുമ്പോൾ ഒക്കെ അവർക്ക് കൊണ്ടുവരുന്ന സമ്മാനത്തെക്കാൾ എനിക്ക് കൊണ്ടുവന്നു തരുമായിരുന്നല്ലോ. ഒരിക്കൽ എനിക്ക് പനിപിടിച്ചു കിടന്നപ്പോൾ ഏട്ടൻ ഉറങ്ങാതെ എന്നെ നോക്കിയിരുന്നു എന്ന്  അച്ഛനും അമ്മായിയും ഒക്കെ  പറഞ്ഞു. പിന്നെ ഹോസ്പിറ്റൽ ബില്ല് ഒക്കെ  അച്ഛനെ കൊണ്ട് അടപ്പിച്ചില്ല എന്നക്കെ  കേട്ടപ്പോൾ ഞാൻ  അങ്ങനെ  ആണ്‌  വിചാരിച്ചത്. പക്ഷെ ഏട്ടൻ എന്നോട്  ഒന്നും  അതികം സംസാരിച്ചിരുന്നില്ല. എനിക്കും  എന്റെ  ഇഷ്ടം പറയാൻ പറ്റിയില്ല ”
ഞാൻ അതുകേട്ട് തരിച്ചിരുക്കുകയായിരുന്നു. ഞാൻ അവളോട് കാണിച്ച വാൽസല്യം അവൾ പ്രണയം ആയി തെറ്റിധരിച്ചിക്കുന്നു.
ഞാൻ : മോളെ  നിന്നെ ഞാൻ ഒരുപാട്  സ്നേഹിക്കുന്നു പക്ഷെ  അത്‌  എന്റെ പെങ്ങന്മാരെ പോലെ  അല്ലെങ്കിൽ എന്റെ  സ്വന്തം മോളെ പോലെ ആണ്‌
അർച്ചന : “ക്ലാസിലെ പിള്ളേർ ഓക്കേ അവരുടെ പ്രണയകഥ പറയുമ്പോൾ എന്റെ മനസിൽ ഏട്ടൻ ആയിരുന്നു. പിന്നെ എന്റെ ഒരു കൂട്ടുകാരി അവളുടെ മുറച്ചെറുക്കനെ ആണ്‌ സ്നേഹിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ഏട്ടൻ എന്നോട് ഏട്ടന്റെ ഇഷ്ടം തുറന്ന്പറയാൻ കാത്തിരിക്കുക ആയിരുന്നു കാവ്യാ യുടെ കല്യാണത്തിന്റെ അന്ന് രാത്രി  അച്ഛൻ  ഏട്ടനും ആയുള്ള കല്യാണക്കാര്യം പറഞ്ഞപ്പോൾ. അപ്പോൾ തന്നെ ഞാൻ  എന്റെ സമ്മതം അച്ഛനെ  അറിയിച്ചു. ഞാൻ മനസുകൊണ്ട് തുള്ളി ചാടുക ആയിരുന്നു അപ്പോൾ”
അവൾ പറഞ്ഞതെക്കെ കെട്ട് ഞാൻ  മിണ്ടാതെ ഇരുന്നതേ ഉള്ളു അവളോട് എന്ത്പറയണം എന്ന്  എനിക്ക് അറിയിലിരുന്നു.
പെട്ടെന്ന് അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. “എന്നെ ഇഷ്ടമല്ല എന്നു പറയല്ലേ  കിരണേട്ടാ ” അവളുടെ കണ്ണുനീർ കൊണ്ട്  എന്റെ ഷർട്ട്‌ മൊത്തം നനഞ്ഞു. ഞാൻ അവളെ പിടിച്ചു മാറ്റി കണ്ണുനീർ തുടച്ചു ” നിന്നെ ഇഷ്ടം അല്ല എന്നു ഞാൻ ഒരിക്കലും പറഞ്ഞിട്ട് ഇല്ലല്ലോ അത്‌  നീ ഉദേശിച്ചത്‌ പോലെ അല്ല  എന്നല്ലേ പറഞ്ഞത് ”
അർച്ചന : “ഏട്ടനെ   എനിക്ക് എന്റെ ജീവൻ ആണ്‌.

Leave a Reply

Your email address will not be published. Required fields are marked *