വിലക്കപ്പെട്ട വനം 2
Viakkapetta Vanam Part 2 | Author : Walter Mitty | Previous Part
രാത്രി രണ്ടുമണി ആയി കിടന്നപ്പോൾ, കഷ്ടപ്പെട്ട് ഒന്ന് ഉറങ്ങിയപ്പോ ആണ് ഫോണിന് അടിക്കാൻ തോന്നിയത് മയിര്”
പാതി മയക്കത്തിൽ ഫോൺ എടുത്തു ഞാൻ മനസ്സിൽ പറഞ്ഞു. അടുത്തുള്ള ഷെൽഫിൽ പരതികൊണ്ട് ഫോൺ എടുത്തു നോക്കി. മെല്ലെ ഫോണിലേക്ക് നോക്കി 3 മണിയാണ്. ഞാൻ ഫോൺ എടുത്തുചാന്ദിനി: എടാ… ഞാൻ ഒരു പ്രശ്നത്തിൽ പെട്ടു.
അവളുടെ സൗണ്ടിൽ പേടിയും വെപ്രാളവും ഉണ്ട്.
ഞാൻ: നീ പേടിക്കാതിരിക്ക് നീ ഇത് എവിടെയാ ???
ചാന്ദിനി: എനിക്ക് ഒരാഴ്ച വെയ്റ്റ് ചെയ്യാൻ കഴിയാത്തതുകൊണ്ട് ഞാൻ ഇന്ന് നിന്റെ വീട്ടിൽനിന്നു ഇറങ്ങി നേരെ ആനപാറയിൽ പോയി. എടാ അവിടെ ശെരിക്കും യക്ഷിയുണ്ട്. അതിപ്പോ എന്നെ കൊല്ലും….എന്റെ പിന്നാലെ ഉണ്ട് രക്ഷിക്കണം…..
പേടിച്ച് വിറച്ച് അവൾ പറഞ്ഞു നിർത്തി
ഞാൻ: ആഹാ നല്ല അഭിനയം. നീ ഡോക്ടർ പണി നിർത്തി അഭിനയിക്കാൻ പോക്കോ. എന്റെ പൊന്നുമയിരെ ഈ രാത്രി വിളിച്ച് ഇങ്ങനെ വെറുപ്പിച്ഛിട്ട് നിനകെന്താ കിട്ടണെ. ഞാൻ വരാം ന്ന് പറഞ്ഞിലെ ഇനി ഇങ്ങനെ പൊന്നാരം പറഞ്ഞു വിളിച്ചാൽ ഞാൻ വരില്ല. ഞാൻ ഒന്ന് ഉറങ്ങട്ടെ
പെട്ടന്ന് ടെറസിലേക്കുള്ള വാതിലിൽ ശക്തിയായി ആരോ മുട്ടുന്നു. നെഞ്ചിലൂടെ ഒരു കാളൽ. “എടാ ഞാൻ ആണ് തുറക്ക്.” ചാന്ദിനി വിളിച്ചു പറഞ്ഞു. ഒന്ന് നെടുവീർപ്പിട്ട
ഞാൻ റൂം തുറന്ന് പുറത്ത് പോയി, ടെറസിലേക്കുള്ള വാതിൽ തുറന്നു.
“നീ കുറച്ച് കാര്യങ്ങൽ വിശദീകരിച്ചതിനുശേഷം അകത്തോട്ടു കേറിയാൽ മതി. അല്ല നീ എങ്ങനെ ഇതിന്റെ മുകളിൽ എത്തി ഞാൻ ഉറങ്ങുന്നതുവരെ ഇത് രണ്ടാം നില ആയിരുന്നു.” ഞാൻ അവളോട് അത്ഭുതത്തോടെയും ദേഷ്യത്തോടെയും ചോദിച്ചു
“സിംപിൾ, അത് നിന്റെ അച്ഛൻ വീടിന്റെ സൈഡിൽ ഒരു കോണി വെച്ചിരുന്നു അതെടുത്ത് കേറി” അവൾ പറഞ്ഞു.
അത് കേട്ട് എനിക്കൊട്ടും ചിരി വന്നില്ല എന്ന് മാത്രമല്ല നല്ല ദേഷ്യത്തിൽ പറഞ്ഞു “എന്തിനാണാവോ മാഡം വന്നത്.”
“നമുക്ക് മറ്റുള്ളവരെ വിളികണ്ടെ” അവൾ
ചോദിച്ചു.
“അപ്പോ നീ ഇതുവരെ അവരോടൊന്നും പറഞ്ഞില്ലേ?”
“ഇല്ല ഇപ്പൊ വിളിക്കാം”
“ഇപ്പോഴോ ? സമയം 3 ആയി. ശ്രീജിത്ത് വരും അവന് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തത് അല്ലേ. സമ്മർ വെക്കേഷൻ ആയതുകൊണ്ടും ശ്രീജിത്ത് ഉള്ളതുകൊണ്ടും നിലീനയും വരും. പക്ഷേ രാഹുൽ മനുഷ്യന്റെ ചോര ഊറ്റി പണം ആകുന്ന കോർപ്പറേറ്റ് കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് അവിടെ ഇതുപോലെ തൊന്നുമ്പോ ലീവ് എടുക്കാൻ ഒന്നും കഴിയുലാ കിട്ടിയാൽ തന്നെ ഒന്നോ രണ്ടോ ദിവസം. പിന്നെ ആര്യ അവളുടെ മുംബൈയിലെ മോഡലിംഗ് കരിയർ ഒക്കെ ഒഴിവാക്കി വരുമോ ? നിതിഷ ആണേൽ കെട്ടിയോന്റെ കൂടെ അമേരിക്കയിലും. നിന്റെ ഈ പ്രാന്തിനു ഞാൻ മാത്രേ ഉണ്ടാവൂ ന്ന തോന്നുന്നത്.” ഞാൻ പറഞ്ഞു.
അവളുടെ മുഖം പെട്ടന്ന് മാറി. ദേഷ്യം കൊണ്ട് മുഖം മുഴുവൻ ചുവന്നു.
“എല്ലാവരും വരണം അതാണു നിയമം. ”