വേശ്യായനം 8
Veshyayanam Part 8 | Author : Valmeekan | Previous Part
ഈ കഥ തികച്ചും സാങ്കല്പികം ആണ്. ജീവിച്ചവരോ അതോ മരിച്ചവരോ ആയി ഏതെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം ആണ്.
ഈ അധ്യായത്തിലെ കുറെ സംഭാഷണങ്ങൾ ഇന്ഗ്ലീഷിലാണ്. അത് മുഴുവൻ തർജ്ജമ ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം മലയാളത്തിലാണ് എഴുതുന്നത്. ചില വാക്കുകളുടെ ശരിയായ അർഥം കിട്ടുവാൻ ഇംഗ്ലീഷ് തന്നെ ഉപയോഗിച്ചിട്ടുണ്ട്.
വർഷം 1985, കൃഷ്ണദാസ് വിമാനത്തിലെ തണുപ്പിൽ പുറത്തെ മേഘപാളികളിലേക്ക് നോക്കിയിരുന്നപ്പോൾ ചിന്തകളിൽ ഇലഞ്ഞിക്കൽ തറവാട് തെളിഞ്ഞു വന്നു. വീടിനെ കുറിച്ചുള്ള ഗൃഹാതുരത്തേക്കാൾ അവനു ഓര്മ വന്നത് അച്ഛനോടുള്ള വെറുപ്പാണ്. സമൂഹത്തിൻ്റെ മുന്നിൽ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മുഖം മൂടിയണിഞ്ഞു നടക്കുന്ന അച്ഛൻ്റെ യഥാർത്ഥ ചെയ്തികൾക്ക് കൃഷ്ണദാസും സാക്ഷിയായിട്ടുണ്ട്. കുടിയാന്മാരോടുള്ള ക്രൂരതകളും പരസ്ത്രീ ബന്ധവും എല്ലാം അമ്മ എങ്ങനെ ഇയാളെ സഹിക്കുന്നുവെന്ന് ഇപ്പോളും കൃഷ്ണദാസിന് മനസ്സിലായില്ല. അമ്മ എപ്പോളും മനസ്സ് മരവിച്ച പോലെയാണ് പെരുമാറുക. ഒരുപക്ഷെ ‘അമ്മ അച്ഛൻ്റെ ക്രൂരതകളോട് പ്രതികരിക്കുന്നത് ഇങ്ങനെയായിരിക്കും. ആതിരയുടെ കാര്യമാണ് കഷ്ടം. ഒരു പൊട്ടിപ്പെണ്ണ്. അച്ഛൻ പ്രതാപം നോക്കി അവളെ എവിടെയെങ്കിലും കെട്ടിച്ചു വിടും. അവളുടെ ജീവിതവും ഏതെങ്കിലും ഒരു അടുക്കളയിൽ എരിഞ്ഞു തീരും. ഏതായാലും അച്ഛൻ്റെ സ്വഭാവം ആവാതിരുന്നാൽ മതിയായിരുന്നു. കൃഷ്ണദാസിൻ്റെ ചിന്തകൾ അവനെ കടൽ കടക്കാൻ പ്രേരിപ്പിച്ച സംഭവത്തിലെത്തി.
സ്‌കൂളിൽ പോകുന്ന കാലത്തേ കൃഷ്ണദാസിന് ശരീര സൗന്ദര്യത്തിൽ വലിയ ശ്രദ്ധയായിരുന്നു. അടുത്തുള്ള കളരിയിൽ ദിവസവും അതിരാവിലെ പോകും. വർഷങ്ങളായുള്ള പരിശീലനം ശരീരത്തിലും പ്രകടമായി ത്തുടങ്ങി. കളരി നടത്തിയിരുന്നത് ദിവാകരനാശാൻ ആയിരുന്നു. അയാളുടെ കുടിലിന് സമീപം ഒരു ചായ്പ്പു കെട്ടിയാണ് പരിശീലനം നടത്തിയിരുന്നത്. കുറച്ചു പേരെ അവിടെ വന്നിരുന്നുള്ളൂ. അതും സ്ഥിരമായി വരുന്നവർ കുറവായിരുന്നു. സ്ഥിരോത്സാഹിയായ കൃഷ്ണദാസിനോട് ദിവാകരന് വലിയ വാത്സല്യമായിരുന്നു. അയാൾക്ക് മക്കളില്ലാത്തതും ഒരു കാരണമായിരുന്നു. അയാളുടെ ഭാര്യ ലതക്കും കൃഷ്ണദാസിനെ വലിയ കാര്യമായിരുന്നു. ഏകദേശം നാല്പതിനടുത്ത് പ്രായമുള്ള സ്ത്രീയായിരുന്നു അവർ.
ഒരു ദിവസം കളരി കഴിഞ്ഞ് പോകാൻ തയ്യാറാകുമ്പോൾ ദിവാകരൻ കൃഷ്ണദാസിൻ്റെ അടുത്ത് ചെന്നു.
ദിവാകരൻ: കുഞ്ഞേ, എനിക്ക് ഈ കളരി അധികം നടത്തികൊണ്ട് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ഈ കിട്ടുന്നത് കൊണ്ട് ഒന്നിനും തികയുന്നില്ല. ഈ വീട് കണ്ടില്ലേ. ആകെ ചോർന്നൊലിക്കുന്നത്. പട്ടണത്തിൽ ഒരു ജോലി ശരിയാക്കിത്തരാം എന്ന് ഒരു ബന്ധു ഉറപ്പു തന്നിട്ടുണ്ട്. ഞങ്ങൾ അങ്ങോട്ട് മാറിയാലോ എന്നാലോചിക്കുകയാണ്.
കൃഷ്ണദാസ്: ദിവാകരേട്ടൻ എങ്ങും പോകേണ്ട. വീടെല്ലാം നമുക്ക് ശരിയാക്കാം. അച്ഛനോട് പറഞ്ഞു ഇവിടെ എവിടെയെങ്കിലും തന്നെ നല്ല ജോലി തരപ്പെടുത്താം . എനിക്ക് കുറച്ചു ദിവസത്തെ സമയം തരൂ.
ദിവാകരൻ: അതൊന്നും വേണ്ട കുഞ്ഞേ. അതൊക്കെ വലിയ ബുദ്ധിമുട്ടാവും. പിന്നെ മേനോനദ്ദേഹത്തിനും വലിയ താല്പര്യം കാണില്ല.
കൃഷ്ണദാസ്: അതെല്ലാം ഞാൻ ശരിയാക്കിക്കൊള്ളാം. ഇപ്പൊ പോകട്ടെ,