ചന്ദ്രിക: അഹമ്മദിനോട് ഇവിടുത്തെ കാരണവർ വളരെ ദ്രോഹങ്ങൾ ചെയ്തിട്ടുണ്ട് എന്നറിയാം. അതിനെല്ലാം കിട്ടേണ്ടത് ഞങ്ങൾക്ക് കിട്ടിയിട്ടുമുണ്ട്. ഞാനും എൻ്റെ മോളും കിടപ്പാടം വരെ നഷ്ടപ്പെട്ടിട്ടിരിക്കുകയാണ്. ഞാൻ അഹമ്മദ് പറയുന്നതെന്തും അനുസരിക്കാം. എൻ്റെ മോളെ ഒന്നും ചെയ്യരുത്.
അഹമ്മദ് മനസ്സിൽ കുറച്ചു കണക്കുകൂട്ടൽ നടത്തി.
അഹമ്മദ്: ഈ പ്രായത്തിലുള്ള നിങ്ങളെ കിട്ടിയിട്ട് ഞാനെന്തു ചെയ്യാനാണ്. ശരി നിങ്ങൾ അപേക്ഷിച്ചതല്ലേ. നിങ്ങളുടെ ജീവനും ജീവിതത്തിനും ഇനി ഞാനായിരിക്കും അവകാശി. സമ്മതമാണെങ്കിൽ നിങ്ങളെ മംഗലാപുരത്തു കൊണ്ട് പോകാം.
ചന്ദ്രിക: സമ്മതമാണ്. അഹമ്മദ് പറയുന്ന പോലെ ചെയ്യാം.
അങ്ങനെ ചന്ദ്രികയും ആതിരയും ഇലഞ്ഞിക്കലിൻ്റെ പടിയിറങ്ങി. അഹമ്മദ് അവരെ കല്യാണിയുടെ ബംഗ്ളാവിലേക്കാണ് അയച്ചത്.
കല്യാണിയുടെ ബംഗ്ളാവിൻ്റെ പടി കയറി വന്ന ചന്ദ്രികക്ക് സ്വീകരണ മുറിയിലിരിക്കുന്ന കല്യാണിയെ കണ്ടപ്പോൾ പെട്ടെന്ന് കമലയെ ആണ് ഓർമ്മ വന്നത്. ചന്ദ്രികക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അത് വരെ അവൾ അനുഭവിച്ചതെല്ലാം ഉള്ളിൽ നിന്നും തികട്ടി വന്നു. കമല മരിച്ചപ്പോൾ പോലും ചന്ദ്രികക്ക് ഒന്ന് കരയാൻ പറ്റിയിരുന്നില്ല. അവൾ അവിടെ മുട്ടുകുത്തിയിരുന്നു. കമലയുടെ മരണത്തിനു ഒരുപാട് വര്ഷങ്ങള്ക്കു ശേഷം ആദ്യമായി ചന്ദ്രിക പൊട്ടിക്കരഞ്ഞു.
തുടരും…